ഡാര്‍ക് മോഡ് ഉള്‍പ്പെടെ പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്; ആന്‍ഡ്രോയ്ഡിലും സൈ്വപ് ചെയ്ത് റിപ്ലൈ നല്‍കാം

|

ആന്‍ഡ്രോയ്ഡ്-iOS പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് തയ്യാറെടുക്കുന്നു. ആന്‍ഡ്രോയ്ഡിലും സൈ്വപിലൂടെ മറുപടി നല്‍കാന്‍ അവസരം നല്‍കുന്നതാണ് ആദ്യത്തെ മാറ്റം. ഇപ്പോള്‍ iOS-ല്‍ ഈ സൗകര്യം ലഭ്യമാണ്. ഡാര്‍ക് മോഡാണ് മറ്റൊരു പുതിയ ഫീച്ചര്‍.

 
ഡാര്‍ക് മോഡ് ഉള്‍പ്പെടെ പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്;  ആന്‍ഡ്രോയ്

സൈ്വപിലൂടെ മറുപടി

അടുത്തിടെ വാട്‌സാപ്പ് ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി പുതിയ അപ്‌ഡേറ്റ് സമര്‍പ്പിച്ചിരുന്നു. സൈ്വപിലൂടെ മറുപടി നല്‍കാന്‍ കഴിയുന്ന ഫീച്ചര്‍ ഈ അപ്‌ഡേറ്റിന്റെ ഭാഗമാണ്. എന്നാല്‍ അപ്‌ഡേറ്റില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. ചില മാറ്റങ്ങള്‍ക്ക് ശേഷമേ ആന്‍ഡ്രോയ്ഡില്‍ ഈ സൗകര്യം ലഭ്യമാക്കുകയുള്ളൂ.

 

ഈ ഫീച്ചര്‍ വരുന്നതോടെ വേഗത്തില്‍ മറുപടി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലഭിച്ച സന്ദേശം വശത്തേക്ക് സൈ്വപ് ചെയ്യുമ്പോള്‍ മറുപടി ടൈപ്പ് ചെയ്യാനുള്ള ബോക്‌സ് പ്രത്യക്ഷപ്പെടും.

മെസ്സേജില്‍ അമര്‍ത്തിപ്പിടിച്ച് മറുപടി നല്‍കുന്ന രീതി വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിനെക്കാള്‍ വേഗത്തില്‍ മറുപടി നല്‍കാന്‍ സൈ്വപ് ഫീച്ചര്‍ സഹായിക്കും.

ഡാര്‍ക് മോഡ്

ജീവിതത്തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും വാട്‌സാപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവ അപ്പപ്പോള്‍ വായിക്കാന്‍ കഴിയണമെന്നില്ല. പലരും ഉറങ്ങുന്നതിന് തൊട്ടുമുമ്പാവും ഇവ വായിക്കുന്നത്. ഇരട്ടത്തുള്ള വായന കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇതിന് പരിഹാരമെന്ന നിലയിലാണ് വാട്‌സാപ്പ് ഡാര്‍ക് മോഡ് അവസരിപ്പിക്കുന്നത്. ട്വിറ്റര്‍, യൂട്യൂബ്, ടെലിഗ്രാം തുടങ്ങിയ നിരവധി ആപ്പുകളില്‍ ഡാര്‍ക് മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിപൂര്‍ണ്ണമായും OLED സൗഹൃദമായിരിക്കും വാട്‌സാപ്പിന്റെ ഡാര്‍ക് മോഡ്.

നിങ്ങളുടെ വിന്‍ഡോസ് പിസി ഉപയോഗിച്ച് എങ്ങനെ ടെക്‌സ്റ്റ് മെസേജുകള്‍ അയക്കാം?നിങ്ങളുടെ വിന്‍ഡോസ് പിസി ഉപയോഗിച്ച് എങ്ങനെ ടെക്‌സ്റ്റ് മെസേജുകള്‍ അയക്കാം?

Best Mobiles in India

Read more about:
English summary
WhatsApp upcoming new features: Swipe to Reply for Android and Dark Mode

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X