ടെലികോം ഓപറേറ്റേഴ്‌സ് ഇടഞ്ഞു; യുഎഇ-യില്‍ വാട്ട്‌സ്ആപ് കോളിങിന് തടസ്സം...!

Written By:

വാട്ട്‌സ്ആപ് വോയിസ് കോളിങ് വന്നിട്ട് ഏറെ നാളുകളായിട്ടില്ല. മലയാളികളെ സംബന്ധിച്ചടത്തോളം ഈ സവിശേഷത ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കും, തിരിച്ചും ചുരുങ്ങിയ ചെലവില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ബന്ധപ്പെടാനുളള മികച്ച അവസരമായിരുന്നു.

ടെലികോം ഓപറേറ്റേഴ്‌സ് ഇടഞ്ഞു; യുഎഇ-യില്‍ വാട്ട്‌സ്ആപ് കോളിങിന് തടസ്സം

എന്നാല്‍ ഈ സൗകര്യത്തിന് പ്രതിബദ്ധം സൃഷ്ടിച്ച് യുഎഇ-യിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എറ്റിസലാത് രംഗത്തെത്തി കഴിഞ്ഞു.

ടെലികോം ഓപറേറ്റേഴ്‌സ് ഇടഞ്ഞു; യുഎഇ-യില്‍ വാട്ട്‌സ്ആപ് കോളിങിന് തടസ്സം

യുഎഇയില്‍ അംഗീകൃത ലൈസന്‍സുള്ള രണ്ട് ടെലികോം സേവനദാതാക്കളിലൊന്നാണ് എറ്റിസലാത്. യുഎഇയിലെ മറ്റൊരു ടെലികോം സേവനദാതാവായ ഡു തിങ്കളാഴ്ച മുതല്‍ വാട്ട്‌സ്ആപ് വോയിസ് കോളിങ് സൗകര്യത്തിന് വിലക്ക് ഏര്‍പ്പെടുത്താനാണ് പദ്ധതിയിടുന്നത്.

സ്വര്‍ഗം ഭൂമിയിലേക്ക് മാറ്റിയ ഗൂഗിളിന്റെ പുതിയ ആസ്ഥാന മന്ദിരം പരിചയപ്പെടൂ...!

ടെലികോം ഓപറേറ്റേഴ്‌സ് ഇടഞ്ഞു; യുഎഇ-യില്‍ വാട്ട്‌സ്ആപ് കോളിങിന് തടസ്സം

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡു ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ് വോയിസ് കോളിങ് നിരോധനം ബാധകമായി തുടങ്ങും. എന്നാല്‍ വൈഫൈ നെറ്റ്‌വര്‍ക്കിലൂടെ യുഎഇ-യില്‍ വാട്ട്‌സ്ആപ് വോയിസ് കോളിങ് സൗകര്യം ഉപയോഗിക്കുന്നതിന് തടസ്സങ്ങളുണ്ടാകില്ല.

English summary
WhatsApp Voice Calling Already Banned by UAE's Etisalat: Report.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot