വാട്ട്സാപ്പ് ഉപയോക്താക്കൾ ഉടൻ അപ്ലിക്കേഷൻ അപ്ഗ്രേഡ് ചെയ്യണം: ഇതാണ് കാരണം

|

വാട്ട്സാപ്പ് സന്ദേശങ്ങൾ ഹാക്ക് ചെയ്യപ്പെടുന്നുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിയ്യുന്നത്. ഇസ്രയേലിൽ നിന്നുള്ള സുരക്ഷാ കമ്പനിയാണ് വാട്ട്സാപ്പിലെ ഈ വീഴ്ച കണ്ടെത്തിയത്.

 
വാട്ട്സാപ്പ് ഉപയോക്താക്കൾ ഉടൻ അപ്ലിക്കേഷൻ അപ്ഗ്രേഡ് ചെയ്യണം: ഇതാണ് കാര

വാട്ട്സാപ്പ് വോയിസ് കോളിലൂടെ മറ്റൊരാൾക്ക് ഉപയോക്താവിന്‍റെ ഫോണിൽ സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യാനാകുമെന്നായിരുന്നു ഇസ്രയേലിൽ നിന്നുള്ള സുരക്ഷാ കമ്പനിയുടെ കണ്ടെത്തൽ.

വാട്ട്സാപ്പ്

വാട്ട്സാപ്പ്

വിഷയം ശ്രദ്ധയിൽപ്പെട്ട വാട്ട്സാപ്പ് അധികൃതർ എത്രയും വേഗം ആപ്പ് അപ്ഡേറ്റ് ചെയ്യാനാണ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.

ആപ്പ് അപ്ഡേറ്റ്

ആപ്പ് അപ്ഡേറ്റ്

വാട്ട്സാപ്പ് വോയിസ് കോളിലൂടെ ഫോണിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാനാകുമെന്നാണ് ഇസ്രയേൽ കമ്പനിയായ എൻ.എസ്.ജിയുടെ കണ്ടെത്തൽ. എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന് അവർ ഇതുവരെ വെളിപ്പെടുത്തിയില്ല.

ഹാക്കർമാർ

ഹാക്കർമാർ

ഉപയോക്താവിനെ വാട്ട്സാപ്പിൽ വിളിച്ചാണ് ഹാക്കർമാർ അപകടകരമായ സ്പൈവെയർ കോഡുകൾ ഫോണിലേക്ക് കടത്തിവിടുന്നത്. ഈ വോയിസ്കോൾ എടുത്തില്ലെങ്കിലും സ്പൈവെയർ ഫോണിൽ തനിയെ ഇൻസ്റ്റാളാകുമെന്നതാണ് ഇപ്പോൾ ഉപയോക്താക്കൾക്ക് മുന്നിൽ ഉയർന്നുനിൽക്കുന്ന ഭീക്ഷണി.

സ്പൈവെയർ
 

സ്പൈവെയർ

ഇൻകമിങ് കോൾ ലോഗിൽ നിന്ന് ഹാക്കറുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ വളരെ വേഗം ഡിലീറ്റായി പോകുകയും ചെയ്യും. അതു കൊണ്ടുതന്നെ വിളിച്ചവരുടെ വിശദാംശങ്ങൾ കണ്ടെത്താൻ ഉപയോക്താവിന് കഴിയാതെ വരും.

ആൻഡ്രോയിഡ്/ ഐ.ഓ.എസ്

ആൻഡ്രോയിഡ്/ ഐ.ഓ.എസ്

ഇപ്പോൾ കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ വീഴ്ച ആൻഡ്രോയ്ഡ് ഫോണിനെയും ഐഫോണിനെയും ഒരുപോലെയാണ് ഈ പ്രശ്നം ഗുരുതരമായി ബാധിക്കുന്നത്. ലോകത്ത് എത്ര പേരുടെ ഫോണിൽ ഈ സ്പൈവെയർ ആക്രമണമുണ്ടായെന്ന് കൃത്യമായി കണ്ടെത്താൻ വാട്ട്സാപ്പിന് സാധിച്ചിട്ടില്ല. എന്നിരുന്നാലും ഏകദേശം 1.5 ബില്യൺ ഉപയോക്താക്കൾ ഈ പ്രശ്‌നത്തിൽ ഇപ്പോൾ അകപ്പെട്ടിരിക്കുന്നു എന്നാണ് വിവരം.

വാട്ട്സാപ്പ് ഡാറ്റ

വാട്ട്സാപ്പ് ഡാറ്റ

സ്പൈവെയർ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ എത്രയും പെട്ടെന്ന് ആപ്പ് അപ്ഡേറ്റ് ചെയ്യാനാണ് വാട്ട്സാപ്പ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനൊപ്പം മൊബൈലിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യാൻ നിർദേശിക്കുന്നുണ്ട്. ഇതുവഴി മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന വാട്ട്സാപ്പ് ഡാറ്റ സുരക്ഷിതമാക്കാമെന്നാണ് കമ്പനി പറയുന്നത്.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

സ്പൈവെയർ ഇൻസ്റ്റാൾ ആകുന്നതോടെ വാട്ട്സാപ്പിന്‍റെ ഏറ്റവും പ്രധാന സവിശേഷതയായ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷാ സംവിധാനം തകർക്കാനാകും. ഇതിലൂടെ ഉപയോക്താവ് മറ്റൊരാളും പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങൾ നിഷ്പ്രയാസം ഹാക്കർക്ക് കാണുവാൻ സാധിക്കും.

സന്ദേശങ്ങൾ ചോർത്തൽ

സന്ദേശങ്ങൾ ചോർത്തൽ

ആപ്പ് ലോക്ക് ചെയ്തിരിക്കുന്ന ഡിവൈസിൽ നിന്നുപോലും ഇത്തരത്തിൽ സന്ദേശങ്ങൾ ചോർത്താൻ അനായാസം സഹായിക്കുന്ന തരത്തിലാണ് സ്പൈവെയറിന്‍റെ പ്രവർത്തനം.

 ഇസ്രയേൽ കമ്പനിയായ എൻ.എസ്.ഓ

ഇസ്രയേൽ കമ്പനിയായ എൻ.എസ്.ഓ

"നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതുപോലെ തന്നെ വളരെ തീവ്രമായ ഒന്നാണ് ഈ സുരക്ഷാ പാളിച്ച. അത് തുറക്കുമ്പോൾ ഉണ്ടാക്കുന്ന പ്രശ്നം പരിഹരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്," ടെക്ക് ക്രാഞ്ച് റിപ്പോർട്ട് ചെയ്യ്തു.

Best Mobiles in India

English summary
WhatsApp has urged its 1.5 billion users to upgrade the app after the Facebook-owned platform discovered a vulnerability that allowed a spyware to be installed on users' phones via the app's phone call function. The spyware was allegedly developed by the Israeli cyber intelligence company NSO Group.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X