ഐഫോണ്‍ വാട്ടസ്ആപ് ഇനി ഡെസ്‌ക്ടോപിലും ഉപയോഗിക്കാം...!

Written By:

വാട്ട്‌സ്ആപ് ഐഫോണില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരധിക സന്തോഷം കമ്പനി നല്‍കിയിരിക്കുന്നു. ഐഫോണിലെ വാട്ട്‌സ്ആപ് ഇനി ഡെസ്‌ക്ടോപിലും ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെങ്ങനെ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

https://web.whatsapp.com എന്ന പേജ് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ തുറക്കുക.

 

2

നിങ്ങളുടെ ഐഫോണിലെ വാട്ട്‌സ്ആപ് ഏറ്റവും പുതിയ അപ്‌ഡേറ്റഡ് പതിപ്പാണ് ഉറപ്പാക്കുക.

 

3

ഫോണിലെ മെനുവില്‍ വാട്ട്‌സ്ആപ് വെബ് സെലക്ട് ചെയ്യുക.

 

4

വെബ് പേജില്‍ നിങ്ങള്‍ക്ക് ക്യുആര്‍ കോഡ് കാണാവുന്നതാണ്.

 

5

മൊബൈലിലെ വാട്ട്‌സ്ആപിലെ സ്‌കാന്‍ ഓപ്ഷന്‍ ഉപയോഗിച്ച് ഈ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

 

6

ഡെസ്‌ക്ടോപില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യപ്പെട്ടിരിക്കണം.

 

7

വാട്ട്‌സ്ആപ് വെബ് പതിപ്പ് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ഫോണിലെ ബാറ്ററിയുടെ ഊര്‍ജം തീരുകയോ, ഫോണിലെ ഡാറ്റാ കണക്ഷന്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ വെബ് പതിപ്പും നിലയ്ക്കുന്നതാണ്.

 

8

ഗൂഗിള്‍ ക്രോം അല്ലാതെ ഒരു ബ്രൗസറിലും ഈ വെബ് പതിപ്പ് പിന്തുണയ്ക്കില്ല.

 

9

അതായത് സഫാരി, ഫയര്‍ഫോക്‌സ്, ഐഇ തുടങ്ങിയ ബ്രൗസറുകളില്‍ വാട്ട്‌സ്ആപ് വെബ് പതിപ്പ് പ്രവര്‍ത്തിക്കുകയില്ല.

 

10

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല.

 

11

ഒരു ഗ്രൂപ്പില്‍ നിന്ന് പുറത്ത് പോകണമെങ്കില്‍ വാട്ട്‌സ്ആപ് വെബ് പതിപ്പ് ഉപയോഗിച്ച് അത് സാധ്യമല്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
WhatsApp Web is now available on iPhone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot