പുതിയ ഷോര്‍ട്ട്കട്ട് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്
ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പ് ആയ വാട്‌സാപ്പ് ഫോട്ടോകളുടെ എഡിറ്റിംഗ് അനായാസമാക്കുന്നതിനായി ഷോര്‍ട്ട്കട്ട് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. വാട്‌സാപ്പില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് അയക്കുന്നതിന് മുമ്പ് ആവശ്യമായ മാറ്റങ്ങള്‍ വേഗത്തില്‍ വരുത്താന്‍ ഷോര്‍ട്ട്കട്ട് സഹായിക്കും.

ക്വിക്ക് എഡിറ്റ് മീഡിയ ഷോര്‍ട്ട്കട്ട് എന്ന് പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഉപയോക്താക്കളുടെ സമയത്തിനൊപ്പം ഫോണിലെ വിലപ്പെട്ട സ്റ്റോറേജും ലാഭിക്കുമെന്നാണ് വിവരം. ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ ഫീച്ചര്‍ ലഭിക്കും. iOS-ല്‍ ഷെയര്‍ താഴ്ഭാഗത്ത് ചിഹ്നത്തിന് അടുത്തായാണ് പുതിയ ഫീച്ചറിന്റെ സ്ഥാനം. ആന്‍ഡ്രോയ്ഡില്‍ മുകളില്‍ വലതുഭാഗത്തുള്ള 3 ഡോട്ടില്‍ അമര്‍ത്തിയാണ് ഫീച്ചര്‍ എടുക്കേണ്ടത്.

ആന്‍ഡ്രോയ്ഡിലും iOS-ലും ഫീച്ചര്‍
ആന്‍ഡ്രോയ്ഡിലും iOS-ലും ഫീച്ചര്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. പോരായ്മകള്‍ ഒന്നുമില്ലാതെ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് വാട്‌സാപ്പ്. അതുകൊണ്ട് തന്നെ പുതിയ ഫീച്ചര്‍ എന്നുമുതല്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ക്വിക്ക് മീഡിയ എഡിറ്റ്
ക്വിക്ക് മീഡിയ എഡിറ്റ് ഷോര്‍ട്ട്കട്ടില്‍ പുതിയ എഡിറ്റിംഗ് ഫീച്ചറുകള്‍ ഒന്നും ഉണ്ടാവുകയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ക്രോപ്, ആഡ് ടെക്സ്റ്റ്, ഡ്രോ ഡൂഡില്‍ തുടങ്ങിയ നിലവിലുള്ളവ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സഹായിക്കുക മാത്രമാണ് ഷോര്‍ട്ട്കട്ടിന്റെ ലക്ഷ്യം.

ക്യു.ആര്‍ കോഡുകള്‍
എളുപ്പത്തില്‍ ക്യു.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചര്‍ വാട്‌സാപ്പ് പുറത്തിറക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡ് v2.19.189-ല്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്നു.


Click it and Unblock the Notifications








