Home
News

5 പ്രമുഖ ബ്രാൻഡുകളുടെ ഈ മോഡലുകളിൽ ജനുവരി 1 മുതൽ വാട്സ്ആപ്പ് സപ്പോർട്ട് കിട്ടില്ല; നിങ്ങളുടെ ഫോൺ ഇതിലുണ്ടോ

പഴയ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ജനുവരി 1 മുതൽ വാട്സ്ആപ്പ് സപ്പോർട്ട് ഉണ്ടാകില്ല എന്ന് വാട്സ്ആപ്പ് അ‌റിയിച്ചു. കിറ്റ്കാറ്റ് ഒഎസിലോ അ‌തിന് മുൻപുള്ള ഒഎസുകളിലോ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾക്കുള്ള പിന്തുണ 2025 ജനുവരി 1 മുതൽ നിർത്തലാക്കും എന്നാണ് അ‌റിയിപ്പ്. ഏറ്റവും പുതിയ ഫീച്ചറുകളും സുരക്ഷാ സൗകര്യങ്ങളും വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാട്സ്ആപ്പിന്റെ ഈ നടപടി. ഇപ്പോൾ ഉപയോഗത്തിലുള്ള മിക്ക സ്മാർട്ട്ഫോണുകളും പുതിയ ആൻഡ്രോയിഡ് ഒഎസുകളിൽ ആണ് പ്രവർത്തിക്കുന്നത്. എങ്കിലും ചില പഴയ ഫോണുകളിൽ 2013-ൽ അ‌വതരിപ്പിക്കപ്പെട്ട ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഒഎസ് ഉപയോഗിക്കുന്നുണ്ട്. ഈ ഫോണുകൾക്കാണ് പണികിട്ടാൻ പോകുന്നത്.

കിറ്റ്കാറ്റ് ഒഎസിനുള്ള പിന്തുണ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ തീരുമാനം. പുതിയ ഒഎസുകൾക്ക് അ‌നുയോജ്യമായ വിധത്തിലാണ് വാട്സ്ആപ്പിന്റെ പല ഫീച്ചറുകളും എത്താറുള്ളത്. പഴയ ഫോണുകളിൽ ഈ പുതിയ ഫീച്ചറുകൾ പ്രവർത്തിക്കില്ല. ഈ സാഹചര്യത്തിലാണ് ഉപയോക്താക്കളുടെ സുരക്ഷകൂടി കണക്കിലെടുത്തുകൊണ്ട് വാട്സ്ആപ്പ് ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ പഴയ ഒഎസുകൾക്കുള്ള പിന്തുണ പിൻവലിക്കാറുള്ളത്.

ഈ മോഡലുകളിൽ ജനുവരി 1 മുതൽ വാട്സ്ആപ്പ് സപ്പോർട്ട് കിട്ടില്ല

സാംസങ്, മോട്ടറോള, എച്ച്ടിസി, എൽജി, സോണി തുടങ്ങിയ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ചില സ്മാർട്ട്ഫോണുകളിലാണ് ജനുവരി മുതൽ വാട്സ്ആപ്പ് പിന്തുണ ലഭ്യമാകാത്തത്. ആ ആൻഡ്രോയിഡ് ഫോണുകളുടെ പൂർണ്ണ ലിസ്റ്റ് ഇവിടെ പരിചയപ്പെടാം. ഇവ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ ഉടൻ തന്നെ കുറച്ചുകൂടി പുതിയ സ്മാർട്ട്ഫോണുകളിലേക്ക് മാറുന്നത് നന്നായിരിക്കും.

ജനുവരി മുതൽ വാട്സ്ആപ്പ് പിന്തുണ ലഭ്യമാകാത്ത ആൻഡ്രോയിഡ് ഫോണുകൾ: സാംസങ്- ഗാലക്സി S3, ഗാലക്സി നോട്ട് 2, ഗാലക്സി എയ്സ് 3, ഗാലക്സി എസ്4 മിനി. മോട്ടറോള ഫോണുകൾ: മോട്ടോ ജി (1st ജെൻ), റേസർ HD, മോട്ടോ E 2014. എച്ച്ടിസി ഫോണുകൾ: വൺ x, ഡി​സയർ 500, ഡിസയർ 601.

ഈ മോഡലുകളിൽ ജനുവരി 1 മുതൽ വാട്സ്ആപ്പ് സപ്പോർട്ട് കിട്ടില്ല

എൽജി ഫോണുകൾ: ഒപ്റ്റിമസ് G, നെക്സസ് 4, G2 മിനി, L90. സോണി ഫോണുകൾ: എക്സ്പീരിയ Z, എക്സ്പീരിയ SP, എക്സ്പീരിയ V. ഇത്രയും ആൻഡ്രോയിഡ് ഫോണുകളിലാണ് ജനുവരി 1 മുതൽ വാട്സ്ആപ്പ് അ‌പ്ഡേറ്റുകൾ ലഭിക്കാത്തത്. ആൻഡ്രോയിഡ് ഫോണുകൾക്ക് മാത്രമല്ല, ഐഫോണുകൾക്കും വാട്സ്ആപ്പിന്റെ ഈ നയം ബാധകമാണ്.

2025 മെയ് 5 മുതൽ iOS 15.1-ന് മുൻപുള്ള പഴയ ഒഎസിലുള്ള ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വാട്സ്ആപ്പ് ആക്‌സസ് ചെയ്യാൻ കഴിയില്ല. നിലവിൽ iOS 12, അ‌തിന് ​ശേഷമുള്ള ഐഒഎസ് വേർഷനുകൾ എന്നിവയെ വാട്സ്ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ പുതിയ തീരുമാനം നടപ്പാകുന്നതോടെ ഒപ്റ്റിമൽ പ്രവർത്തനത്തിനായി കുറഞ്ഞത് iOS 15.1 എങ്കിലും ഉള്ള ഐഫോണുകൾ ആയിരിക്കണം.

2025 മേയ് 5ന് ശേഷം വാട്സ്ആപ്പ് അ‌പ്ഡേഷൻ ലഭ്യമല്ലാത്ത ഐഫോണുകൾ: ഐഫോൺ 5s, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയുടെ ഉപയോക്താക്കളെയാണ് ഈ പ്രശ്നം ബാധിക്കുക. കാരണം ഒരു ദശാബ്ദത്തിന് മുമ്പ് പുറത്തിറങ്ങിയ ഈ മോഡലുകൾ iOS 12.5.7 വരെ മാത്രമേ പിന്തുണയ്ക്കൂ.

ഈ മോഡലുകളിൽ ജനുവരി 1 മുതൽ വാട്സ്ആപ്പ് സപ്പോർട്ട് കിട്ടില്ല

അടിസ്ഥാന വാട്സ്ആപ്പ് ആപ്പിനും വാട്സ്ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാണ്, കാരണം രണ്ടിന്റെയും അടിസ്ഥാന സിസ്റ്റം ആവശ്യകതകൾ​ ഒരേപോലെയാണ്. പുതിയ ഐഒഎസ് അ‌പ്ഡേറ്റുകളിൽ ഒരുപാട് പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യ പിന്തുണകളും ഉണ്ട്. ഇവയുടെ പ്രയോജനം വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നതിനും വാട്സ്ആപ്പ് ഉപയോഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ പഴയ ഫോണുകൾക്കുള്ള പിന്തുണ വാട്സ്ആപ്പ് നിർത്തലാക്കുന്നത്.

More from GizBot

Best Mobiles in India

English summary
WhatsApp will end support for smartphones using the Android KitKat OS, which was introduced in 2013, from January 1. Some smartphones launched years ago by smartphone brands such as Samsung, Motorola, HTC, LG, and Sony will no longer be supported by WhatsApp from January.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X