Home
News

വാട്സ്ആപ്പ് അ‌റിയിപ്പ് കിട്ടിയോ! ഒക്ടോബർ 24 മുതൽ വാട്സ്ആപ്പ് ലഭ്യമാകാത്ത ഫോണുകൾ ഇവയാണ്

ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ( WhatsApp ) ഒക്ടോബർ 24 മുതൽ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ഐഫോണുകളിലും പ്രവർത്തിക്കില്ല എന്ന വാർത്ത ഇതിനകം തന്നെ വന്നതാണ്. ഈ സമയപരിധിയോട് അ‌ടുത്തുകൊണ്ടിരിക്കേ ഉപയോക്താക്കൾക്കായി ഇക്കാര്യം ഒരിക്കൽ കൂടി വ്യക്തമാക്കി വാട്സ്ആപ്പ് രംഗത്തെത്തി.

ഇനി വാട്സ്ആപ്പ് പിന്തുണയ്ക്കാത്ത ഫോണുകളുടെ വിവരം ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്നും അപ്‌ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെടുമെന്നും അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന ഫോണുകളിൽ പ്രവർത്തനം നിർത്തുമെന്നും വാട്‌സ്ആപ്പ് പറഞ്ഞു. പഴക്കം ചെന്ന ഫോണുക​ൾ ഇപ്പോഴും ഉപയോഗിക്കുന്ന വാട്സ്ആപ്പ് ഉപയോക്താക്കളെയാണ് ഈ തീരുമാനം ബാധിക്കുക.

ഒക്ടോബർ 24 മുതൽ വാട്സ്ആപ്പ് ലഭ്യമാകാത്ത ഫോണുകൾ ഇവയാണ്

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് എപ്പോഴും പ്രാധാന്യം നൽകുന്ന കമ്പനിയാണ് വാട്സ്ആപ്പ്. അ‌തിന്റെ ഭാഗമായിത്തന്നെയാണ് പഴയ സ്മാർട്ട്ഫോണുകളെ പിന്തുണയ്ക്കില്ല എന്ന നയം സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ അ‌ടിസ്ഥാനത്തിൽ എല്ലാക്കൊല്ലവും നിശ്ചിത യോഗ്യതകൾ ഇല്ലാത്ത ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകൾക്കുള്ള പിന്തുണ വാട്സ്ആപ്പ് പിൻവലിയ്ക്കുന്നു. ആൻഡ്രോയിഡ് 4.1 ഒഎസോ അ‌തിന് മുൻപുള്ള പതിപ്പുകളിലോ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾക്കുള്ള പിന്തുണയാണ് ഇപ്പോൾ പിൻവലിക്കാൻ പോകുന്നത്.

ഈ ഫോണുകൾ ഇപ്പോഴും ഉപയോഗിക്കുന്നവർ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടാകൂ. അ‌തിനാൽത്തന്നെ ഒക്ടോബർ 24 ന് ശേഷം ആൻഡ്രോയിഡ് 4.1 ഒഎസോ അ‌തിന് മുൻപുള്ള പതിപ്പുകളിലോ ഉള്ള സ്മാർട്ട്ഫോണുകളിൽ പ്രവർത്തിക്കില്ല എന്ന വാട്സ്ആപ്പ് നയം അ‌ധികം പേരെ ബാധിക്കുകയില്ല. ഈ ഫോണുകൾ ഇപ്പോഴും ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അ‌വർക്ക് വാട്സ്ആപ്പിന്റെ മുന്നറിയിപ്പ് എത്തും.

പഴയ ഫോണുകളിൽ എന്തുകൊണ്ട് വാട്സ്ആപ്പ് ലഭ്യമാകില്ല: ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് നിരവധി ഫീച്ചറുകളാണ് പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. വാട്സ്ആപ്പ് ഉപയോഗം ഈസിയാക്കുന്നതോ, സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതോ ആയ നിരവധി വാട്സ്ആപ്പ് അ‌പ്ഡേറ്റുകൾ പുറത്തുവരുന്നു. എന്നാൽ പഴയ ഒഎസിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഈ പുതിയ അ‌പ്ഡേറ്റുകളെ പിന്തുണയ്ക്കാൻ ശേഷിയുള്ളവ ആയിരിക്കില്ല. അ‌തിനാലാണ് പഴയ ഫോണുക​ൾക്കുള്ള പിന്തുണ വാട്സ്ആപ്പ് അ‌വസാനിപ്പിക്കുന്നത്.

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് പിന്തുണയ്‌ക്കാത്ത ഫോണുകളുടെ ലിസ്റ്റ്: സാംസങ് ഗാലക്സി എസ് 2, നെക്സസ് 7 (Android 4.2-ലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും), സാംസങ് ഗാലക്സി നോട്ട് 2, സാംസങ് ഗാലക്സി എസ്, സാംസങ് ഗാലക്സി ടാബ് 10.1, സാംസങ് ഗാലക്സി നെക്സസ്.

ആർക്കോസ് 53 പ്ലാറ്റിനം, ഗ്രാൻഡ് എസ് ഫ്ലെക്സ് ZTE, ഗ്രാൻഡ് എക്സ് ക്വാഡ് V987 ZTE, എച്ച്ടിസി ഡിസയർ 500, ഹുവായ് അസെൻഡ് ഡി, ഹുവായ് അസെൻഡ് ഡി1, എച്ച്ടിസി വൺ, സോണി എക്സ്പീരിയ Z, എൽജി ഒപ്റ്റിമസ് ജി പ്രോ.

എച്ച്ടിസി സെൻസേഷൻ, മോട്ടറോള ഡ്രോയിഡ് റേസർ, സോണി എക്സ്പീരിയ എസ് 2, മോട്ടറോള സൂം, അസൂസ് ഈ പാഡ് ട്രാൻസ്ഫോർമർ, നെക്സസ് 7 (Android 4.2-ലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും), ഏസർ ഐക്കോണിയ ടാബ് A5003, എച്ച്ടിസി ഡിസയർ എച്ച്ഡി, എൽജി ഒപ്റ്റിമസ് 2X.

സോണി എറിക്സൺ എക്സ്പീരിയ Arc3 എന്നിവയാണ് ഒക്ടോബർ 24 ന് ശേഷം വാട്സ്ആപ്പ് പിന്തുണ ലഭ്യമല്ലാതാകുന്ന ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ. അ‌തേസമയം ആൻഡ്രോയിഡ് ഫോണുകൾക്ക് മാത്രമല്ല, ഐഫോണുകൾക്കും വാട്സ്ആപ്പിന്റെ ഈ നയം ബാധകമാണ്. അ‌തുപ്രകാരം ഐഫോൺ 5, ഐഫോൺ 5സി എന്നീ മോഡലുകളിലും ​ഒക്ടോബർ 24 ന് ശേഷം വാട്സ്ആപ്പ് പിന്തുണ ലഭ്യമാകില്ല.

മുകളിൽ പറഞ്ഞ ലിസ്റ്റിൽ ഉൾപ്പെടുന്ന ഫോണുകൾ ഇപ്പോഴും ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ അ‌വർ ഉടൻ പുതിയൊരു ഉപകരണത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അ‌ല്ലെങ്കിൽ ഈ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കോളുകൾ ചെയ്യാനോ സ്വീകരിക്കാനോ മറ്റേതെങ്കിലും വാട്സ്ആപ്പ് ഫീച്ചറുകൾ ഉപയോഗിക്കാനോ കഴിയില്ല എന്നാണ് വാട്സ്ആപ്പ് പറയുന്നത്.

ഒക്ടോബർ 24 മുതൽ വാട്സ്ആപ്പ് ലഭ്യമാകാത്ത ഫോണുകൾ ഇവയാണ്

വാട്സ്ആപ്പ് അ‌പ്ഡേറ്റുകൾ തുടർന്ന് ലഭ്യമാക്കാൻ മാത്രമല്ല, ​സൈബർ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനും ഈ മാറ്റം അ‌നിവാര്യമാണ്. കാരണം വാട്സ്ആപ്പ് മാത്രമല്ല, മറ്റ് പല ആപ്പുകളും പഴയ ഒഎസുകൾക്ക് പിന്തുണ നൽകുന്നില്ല. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ആൻഡ്രോയിഡ് OS പതിപ്പ് 4.1-ലും അതിന് മുൻപുള്ള പതിപ്പിലും ആണോ പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾക്ക് അ‌റിയില്ലെങ്കിൽ സെറ്റിങ്സിൽ അ‌ത് പരിശോധിക്കാൻ ഓപ്ഷനുണ്ട്.

വാട്സ്ആപ്പ് വേർഷൻ ഏതാണ് എന്ന് അ‌റിയാനായി ഫോണിൽ സെറ്റിങ്സ് > എബൗട്ട് ഫോൺ > സോഫ്റ്റ്‌വെയർ ഇൻഫർമേഷൻ എന്നതിലേക്ക് പോകുക. അ‌വിടെ നമ്മുടെ ഫോണിലെ ആൻഡ്രോയിഡ് പതിപ്പ് ഏതാണ് എന്ന് കാണാം. ​സൈബർ ഭീഷണികൾ വർധിച്ചുവരുന്ന ഇക്കാലത്ത് സ്വന്തം സുരക്ഷ ഉറപ്പാക്കേണ്ടത് ഉപയോക്താവിന്റെ ഉത്തരവാദിത്തമാണ്.

More from GizBot

Best Mobiles in India

English summary
WhatsApp will not work on some Android smartphones and iPhones from October 24. The list of phones that will no longer have WhatsApp include the Samsung Galaxy S2, Nexus 7 (upgradable to Android 4.2), Samsung Galaxy Note 2, Samsung Galaxy S, Samsung Galaxy Tab 10.1 and Samsung Galaxy Nexus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X