വാട്ട്സ് ആപ്പ് ഇനി മുതൽ ഈ ഫോണുകളിലും ഓ.എസിലും പ്രവർത്തിക്കില്ല

|

വാട്ട്സ് ആപ്പ് മൈക്രോസോഫ്റ്റിന്റെ ഒ.എസ് വിൻഡോസിനെ മുഴുവനായി പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കുന്നു.

 
വാട്ട്സ് ആപ്പ് ഇനി മുതൽ ഈ ഫോണുകളിലും ഓ.എസിലും പ്രവർത്തിക്കില്ല

ഈ വർഷം അവസാനത്തോടെ വിൻഡോസ് ഒ.എസിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിൽ നിന്നും വാട്ട്സ് ആപ്പ് പിൻവലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 ഡിസംബർ 31 വരെയാണ് ഇതിനായി അനുവദിച്ചിരിക്കുന്ന സമയം.

വിൻഡോസ് 10

വിൻഡോസ് 10

വിൻഡോസ് 10 ഒ.എസുള്ള പുതിയ മൊബൈലുകളിലും വാട്സാപ് ഇനി മുതൽ പ്രവർത്തിക്കുന്നത് ഒഴിവാക്കും. 2016 മുതലാണ് പഴയ ഒ.എസുകളിൽ പ്രവർത്തിക്കുന്ന ഹാൻസെറ്റുകളെ ഒഴിവാക്കാൻ വാട്സാപ് തീരുമാനിക്കുന്നത്. പിന്നീട് പലപ്പോഴായി വിവിധ പഴയ വേർഷനുകളിലുള്ള ഒ.എസ് ഫോണുകളെ വാട്സാപ് ഒഴിവാക്കിയിരുന്നു.

വാട്ട്സ് ആപ്പ്

വാട്ട്സ് ആപ്പ്

ഇത് സംബന്ധിച്ചുള്ള ആദ്യ ബ്ലോഗ് 2016 ഫെബ്രുവരി 26-നാണ് വാട്ട്സ് ആപ്പ് പോസ്റ്റ് ചെയ്യുന്നത്. ഏറ്റവും അവസാനമായി 2019 മേയ് 7-ന് ബ്ലോഗ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഈ പോസ്റ്റിലാണ് വിൻഡോസ് ഫോണുകളെ കൈവിടുന്ന കാര്യം പറഞ്ഞിരിക്കുന്നത്.

വാട്സാപ്  സേവനം അവസാനിപ്പിച്ചു
 

വാട്സാപ് സേവനം അവസാനിപ്പിച്ചു

2017 ജൂൺ 30-നാണ് സിംബിയന്‍ നോക്കിയ എസ് 60 ഫോണുകളിലെ സേവനം അവസാനിപ്പിച്ചത്. തുടർന്ന് 2017 ഡിസംബർ 31 മുതൽ ബ്ലാക്ക്‌ബെറി ഒ.എസ് ഫോണുകളിലെ സേവനവും നിർത്തി. 2018 ഡിസംബർ 31 മുതൽ നോക്കിയ എസ് 40 ഒ.എസുള്ള ഫോണുകളിലെ സേവനവും വാട്സാപ് നിർത്തി. ഈ വർഷം അവസാനത്തോടെ വിൻഡോസിന്റെ എല്ലാ ഫോണുകളെയും വാട്സാപ് ഉപേക്ഷിക്കുകയാണ്.

ആൻഡ്രോയിഡ് 2.3.7

ആൻഡ്രോയിഡ് 2.3.7

2020 ഫെബ്രുവരി ഒന്നു മുതൽ ആൻഡ്രോയിഡ് 2.3.7 നും അതിനു മുൻപുള്ള ഒ.എസ് പതിപ്പുകളിലെ സേവനവും മതിയാകും. ഇതോടൊപ്പം ഐ.ഒ.എസ് 7-നും അതിനു മുൻപുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്ട്സ് ആപ്പ് ഇനി മുതൽ ലഭിക്കില്ല.

സോഫ്റ്റ്‌വെയര്‍ അപ്ഡേഷൻ

സോഫ്റ്റ്‌വെയര്‍ അപ്ഡേഷൻ

കൂടുതലും വിൻഡോസിൽ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കാണ് ഈ തീരുമാനം ഒരു വൻ തടസമായി മാറുക. സോഫ്റ്റ്‌വെയര്‍ അപ്ഡേഷൻ ചെയ്യാനെടുക്കുന്ന താമസവും വാട്ട്സ് ആപ്പ് പുതിയതായി അവതരിപ്പിക്കുന്ന സവിശേഷതകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ സാധിക്കത്തതുമാണ് വിൻഡോസ് ഫോണുകൾക്കു തിരിച്ചടിയായിരിക്കുന്നത്.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

2009 ല്‍ വാട്ട്സ് ആപ്പ് അവതരിപ്പിക്കുന്ന സമയത്ത് കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നത് സിംബിയനിലും ബ്ലാക്ബെറിയിലുമാണ്. അന്ന് വെറും 25 ശതമാനം പേര്‍ മാത്രമാണ് ആന്‍ഡ്രോയ്ഡില്‍ വാട്സാപ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്നത്തെ അവസ്ഥ പരിശോധിക്കുകയാണെങ്കിൽ തീർച്ചയായും ഇതിൽ മാറ്റം വന്നിരിക്കണം. മാത്രവുമല്ല, വാട്ട്സ് ആപ്പിലെ ചില സവിശേഷതകൾ വിൻഡോസിൽ പ്രവർത്തിക്കാൻ ഏറെ തടസം നേരിടുന്നുണ്ട്.

Best Mobiles in India

English summary
The Facebook-owned instant messaging service has updated its mobile support blog post, and notes that support for all versions of the Windows Phone platform will end after December 31, 2019. This means that in 2020, Windows Phone users will not be able to use WhatsApp on their devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X