പുതുവർഷത്തിൽ ജിയോ ഫോണിന് എതിരാളിയായി വാട്ട്സ് ആപ്പ്

|

2018 അവസാനിക്കുന്ന ദിവസം, നോക്കിയ S40 മൊബൈലിൽ വാട്ട്സ് ആപ്പ് അതിൻറെ ഔദ്യോഗിക സേവനങ്ങൾ നിർത്തലാക്കി. എന്നാൽ ഇന്ന് ഇത് ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇത്. ഇപ്പോൾ വാട്ട്സ് ആപ്പ് പുതിയ സാങ്കേതിക വിപണികളിൽ ലഭ്യമാകാനുള്ള തയ്യാറെടുപ്പിലാണ്, 'കൈയോസ്' (കയ് ഓപ്പറേറ്റിംഗ് സിസ്റ്റം) അത്തരത്തിൽ വാട്ട്സ് ആപ്പ് തിരഞ്ഞെടുത്ത ഒരു സംവിധാനമാണ്.

 
പുതുവർഷത്തിൽ ജിയോ ഫോണിന് എതിരാളിയായി വാട്ട്സ് ആപ്പ്

ജിയോഫോണുകളുടെ അടിത്തറ എന്നത് 'കൈയോസ്' കൊണ്ട് നിർമ്മിതമാണ്. ജിയോഫോണിന്റെ പ്രവർത്തനമികവ് കാഴ്ചവയ്ക്കുന്നത് 'കൈയോസ്' സിന്റെ സേവനം കൊണ്ടാണ്. ഇത് മൊബൈൽ, വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്ക് മികച്ച സേവനമാണ് കാഴ്ച്ച വയ്ക്കുന്നത്. 'നോക്കിയ 8110' 4G യിലും 'കൈയോസ്' പ്രവർത്തിക്കുന്നു. 'ബനാന ഫോൺ' എന്നും അറിയപ്പെടുന്ന 'നോക്കിയ 8110' ഇപ്പോൾ വാട്ട്സ് ആപ്പ് സേവനം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്.

ഇൻസ്റാഗ്രാമിന്റെ പ്രവർത്തനരീതിയിൽ മാറ്റം; ഉപയോക്താക്കൾ പരിഭ്രാന്തരായിഇൻസ്റാഗ്രാമിന്റെ പ്രവർത്തനരീതിയിൽ മാറ്റം; ഉപയോക്താക്കൾ പരിഭ്രാന്തരായി

'നോക്കിയ 8110'-ൽ വാട്ട് സ് ആപ്പ് സേവനം ഉടൻ തന്നെ ലഭ്യമാകുമെന്ന് 'കൈയോസ്' ട്വിറ്ററിൽ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽ 'നോക്കിയ 8110' ൽ വാട്ട്സ് ആപ്പ് സേവനം ആരംഭിച്ചിട്ടുണ്ട്. ഈ ഫോൺ ലഭ്യമായിട്ടുള്ള മേഘലകളിലേക്കുള്ള അറിവിനായിട്ടാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിലൂടെ ഈ കാര്യത്തിന് വ്യക്തത നൽകികൊണ്ട് മറുപടി അറിയിച്ചു. കൂടാതെ, ഈ സംവിധാനം വികസനത്തിലാണെന്ന കാര്യവും പങ്കുവെച്ചു.

നോക്കിയ 8110

നോക്കിയ 8110

മൊബൈൽ വേൾഡ് കോൺഗ്രസിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് 'നോക്കിയ 8110' അവതരിപ്പിക്കപ്പെട്ടത്, ഒക്ടോബറിൽ ഇന്ത്യയിൽ വരികയും ചെയ്യ്തു. ഇന്ത്യയിൽ 'കൈയോസ്' പിന്തുണയ്ക്കുന്ന രണ്ടാമത്തെ ഡിവൈസാണ് 'നോക്കിയ 8110'. ആദ്യത്തേത് ജിയോഫോൺ ആയിരുന്നു.

നോക്കിയ S40

നോക്കിയ S40

'നോക്കിയ S40' ഡിവൈസുകളിൽ പ്രവർത്തിക്കുന്നത് പോലെ തന്നെയാണ് ഇന്ത്യയിൽ വാട്ട്സ് ആപ്പ് 'നോക്കിയ 8110'-ൽ പ്രവർത്തിക്കുന്നതും. ഇന്റർഫേസ്, നോക്കിയ S40-ൽ പ്രവർത്തിക്കുന്നതുപോലെ തന്നെയാണ്, ഇത് ആൻഡ്രോയിഡ്, iOS എന്നിവയെക്കാളും ലളിതമാണ്. 'കൈയോസ്' ന്റെ വാട്ട്സ് ആപ്പ് സംവിധാനത്തിൽ സ്റ്റാറ്റസ്, വാട്ട്സ് ആപ്പ് കോളുകൾ തുടങ്ങിയവ ലഭ്യമല്ല.

ജിയോഫോൺ
 

ജിയോഫോൺ

പക്ഷെ, സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവ അയക്കുവാൻ സാധിക്കും. ഇപ്പോൾ വാട്ട്സ് ആപ്പ് പാക്കേജ് നോക്കിയ സ്റ്റോറിൽ നിന്നോ അല്ലെങ്കിൽ ഇൻസ്റ്റാൾ പാക്കേജ് ആയോ എവിടെ നിന്നും ലഭിക്കുമെന്നത് വ്യക്തമല്ല.
ഇതിനെ പറ്റിയുള്ള വിവരം കമ്പനി ഉടനടി അറിയിക്കുമെന്ന് പറഞ്ഞു.

KaiOS

KaiOS

കായോസിൽ പ്രവർത്തിക്കുന്ന 'നോക്കിയ 8110' ഒരു സ്ലൈഡർ ഫോണാണ് കൂടാതെ ഡ്യൂവൽ സിം സംവിധാനവും ലഭ്യമാണ്. ആപ്ലിക്കേഷൻ വിപണയിൽ ലഭ്യമായിട്ടുള്ള ചുരുക്കം ചില അപ്ലിക്കേഷനുകൾ മാത്രമാണ് ഇതിൽ പ്രവർത്തിക്കുന്നത്. 240×320 പിക്‌സൽസ് റെസൊല്യൂഷൻ, 2.4 ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേയ്, ക്വാൽകോം സ്നാപ്ഡ്രാഗൺ 205 പ്രോസസ്സർ, 512 എം.ബി റാം, 4 ജി.ബി ഇന്റർനാൽ സ്റ്റോറേജ്, 2 മെഗാപിക്‌സൽ ക്യാമറ, 1500 mAh ബാറ്ററി, എൽ.ഇ.ഡി. ഫ്ലാഷ് ലൈറ്റ് എന്നിവയാണ് 'നോക്കിയ 8110' ന്റെ പ്രത്യകതകൾ.

Best Mobiles in India

English summary
2-megapixel camera on the rear accompanied by an LED flash. The Nokia 8110 4G is backed by a 1500mAh battery under the hood.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X