വെറുതെയിരുന്നാൽ മതിയോ? ജിയോ 5ജി ലഭിക്കാൻ മലയാളികൾ അ‌റിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

|

രാജ്യത്തെ 5ജി പുരോഗതിയുടെ പാതയിലേക്ക് കേരളവും കാലെടുത്ത് വയ്ക്കുകയാണ്. മലയാളിയുടെ 5ജി(5G) മോഹങ്ങൾ സാക്ഷാത്കരിച്ചുകൊണ്ട് റിലയൻസ് ജിയോ കൊച്ചിയിൽ 5ജി സേവനം ആരംഭിക്കുമ്പോൾ ഉപയോക്താക്കളും കുറച്ച് കാര്യങ്ങൾ അ‌റിഞ്ഞ് വയ്ക്കേണ്ടതുണ്ട്. രാജ്യത്ത് ജിയോയും എയർടെലും ആണ് നിലവിൽ 5ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇതിൽ വേഗത കൂടുതൽ ജിയോയുടെ 5ജിയ്ക്ക് ആകും എന്നാണ് വിലയിരുത്തലുകൾ. ട്രൂ 5ജി എന്നാണ് ജിയോ തന്നെ തങ്ങളുടെ 5ജിയെ വിളിക്കുന്നത്.

രാജ്യത്ത് 5ജി

രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബറിൽ ഔദ്യോഗികമായി ആരംഭിച്ചെങ്കിലും കേരളത്തിലേക്ക് എത്തുന്നത് ഇപ്പോൾ മാത്രമാണ്. അ‌തിനാൽത്തന്നെ എന്താണ് 5ജി സേവനങ്ങൾ ലഭ്യമാകാൻ ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് നിരവധി ആശങ്കകൾ ഉപയോക്താക്കൾക്ക് ഉണ്ടാകും. 5ജി ആസ്വദിക്കും മുമ്പ്, 5ിജയെപ്പറ്റി അ‌റിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

അ‌യൽക്കാർക്ക് 5ജി കിട്ടിയപ്പോൾ കൊതിയോടെ കാത്തിരുന്നു, ഒടുവിൽ കേരളത്തോടു കനിഞ്ഞത് ജിയോഅ‌യൽക്കാർക്ക് 5ജി കിട്ടിയപ്പോൾ കൊതിയോടെ കാത്തിരുന്നു, ഒടുവിൽ കേരളത്തോടു കനിഞ്ഞത് ജിയോ

പത്തിരട്ടി വേഗം

4ജിയേക്കാൾ പത്തിരട്ടി വേഗം ആണ് 5ജിക്ക് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ ട്രൂ 5ജിയിലൂടെ സെക്കൻഡിൽ 1 ജിബി വരെ വേഗം നൽകുമെന്നാണ് ജിയോ പറയുന്നത്. ജിയോ ഉപയോക്താക്കൾ 5ജി ലഭിക്കാൻ നിലവിലെ സിം കാർഡ് മാറ്റേണ്ടതില്ല. എന്നാൽ 5 ജി പിന്തുണയ്ക്കുന്ന ഫോൺ ഉണ്ടായിരിക്കണം. ജിയോ 5ജി ലഭിക്കുന്ന പ്രദേശത്താണ് നിങ്ങള്‍ താമസിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് മൈ ജിയോ ആപ്പ് വഴി എസ്എംഎസ് നോട്ടിഫിക്കേഷന്‍ ലഭിക്കും. 5ജി വെല്‍ക്കം ഓഫറും അത് എങ്ങനെ ലഭിക്കും എന്നത് സംബന്ധിച്ച മറ്റ് വിവരങ്ങളും അതില്‍ ഉണ്ടാവും.

5ജി എങ്ങനെ ഫോണില്‍ ആക്റ്റിവേറ്റ് ചെയ്യാം

5ജി എങ്ങനെ ഫോണില്‍ ആക്റ്റിവേറ്റ് ചെയ്യാം

ഠ സെറ്റിങ്‌സിൽ മൊബൈല്‍ നെറ്റ് വര്‍ക്ക്‌സ് തുറക്കുക
ഠ ജിയോ സിം തിരഞ്ഞെടുത്ത് പ്രിഫേര്‍ഡ് നെറ്റ് വര്‍ക്ക് ടൈപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ഠ ഈ ഘട്ടത്തിൽ 3ജി, 4ജി, 5ജി ഓപ്ഷനുകള്‍ കാണാം. അതില്‍ 5ജി തിരഞ്ഞെടുക്കുക.
ഠ ഇതോടുകൂടി നെറ്റ് വര്‍ക്ക് സ്റ്റാറ്റസ് ബാറില്‍ 4ജി എല്‍ടിഇയുടെ സ്ഥാനത്ത് 5ജി ചിഹ്നം വരും.

കിട്ടിയോ... ഇല്ല ചോദിച്ച് വാങ്ങി; മസ്ക് അണ്ണന്റെ കിട്ടിയോ... ഇല്ല ചോദിച്ച് വാങ്ങി; മസ്ക് അണ്ണന്റെ "സേവനം" മതിയെന്ന് ട്വിറ്റർ യൂസേഴ്സ് | Elon Musk

ജിയോയുടെ ട്രൂ 5ജി ആസ്വദിക്കാൻ

ജിയോയുടെ ട്രൂ 5ജി ആസ്വദിക്കാൻ

ജിയോ ഉപയോക്താക്കൾക്ക് 5ജി ലഭിക്കാൻ അടിസ്ഥാന പ്രി പെയ്ഡ് പ്ലാൻ ആയ 239 രൂ പയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടായിരിക്കണം. ആദ്യഘട്ടത്തിൽ മറ്റു നഗരങ്ങളിലെപ്പോലെ തെരഞ്ഞെടുക്കപ്പെടുന്ന ഉപയോക്താക്കൾക്കാകും ജിയോ 5ജി ലഭിക്കുക. മൈ ജിയോ ആപ്പ് വഴി ക്ഷണം ലഭിച്ച ഉപഭോക്താക്കള്‍ക്ക് 5ജി നെറ്റ് വര്‍ക്കിലേക്ക് മാറാനാകും. 5ജിക്കായുള്ള നിങ്ങളുടെ താൽപര്യം ​മൈജിയോ ആപ്പ് വഴി അ‌റിയിക്കാം.

മൈ ജിയോ ആപ്പ്

ഠ മൈ ജിയോ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.
ഠ തുടർന്ന് ആപ്പ് ഓപ്പണ്‍ ചെയ്ത് ജിയോ നമ്പര്‍ ചേര്‍ക്കുക.
ഠ ലഭിക്കുന്ന ഒടിപി നമ്പര്‍ നല്‍കുക.
ഠ ഹോം പേജില്‍ 'ജിയോ 5ജി വെല്‍ക്കം ഓഫര്‍' (Jio 5G Welcome Offer) എന്ന് എഴുതിയിട്ടുണ്ടോ എന്നു പരിശോധിക്കുക.

ഉള്ളിലിരിപ്പ് ശരിയല്ല, 'നീലക്കുറുക്കനെ' പുറത്താക്കി യൂട്യൂബും!ഉള്ളിലിരിപ്പ് ശരിയല്ല, 'നീലക്കുറുക്കനെ' പുറത്താക്കി യൂട്യൂബും!

ജിയോ 5ജി വെല്‍ക്കം ഓഫര്‍

ഠ ജിയോ 5ജി വെല്‍ക്കം ഓഫര്‍ എന്നതിൽ ടച്ച് ചെയ്യുക. ( യോഗ്യതയുള്ള ജിയോ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും കിട്ടുക.)
ഠ തുടര്‍ന്ന് നിങ്ങളുടെ താൽപര്യം അറിയിക്കാനായി, 'ഐ ആം ഇന്ററസ്റ്റഡ്' എന്ന് എഴുതിയിരിക്കുന്നതില്‍ സ്പര്‍ശിക്കുക. ഇതോടെ റജിസ്‌ട്രേഷന്‍ നിങ്ങളുടെ വെൽക്കം ഓഫർ രജിസ്ട്രേഷൻ വിജയകരമായി പൂര്‍ത്തിയായി.

എയർടെൽ പരീക്ഷണാടിസ്ഥാനത്തിൽ

കേരളത്തിൽ ആദ്യമായി 5ജി എത്തിക്കുന്ന ജിയോ ഉദ്ഘാടനത്തിന് പിന്നാലെ തന്നെ 5ജി ലഭ്യമാക്കിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മറ്റൊരു പ്രമുഖ ടെലിക്കോം കമ്പനിയും 5ജി സേവന ദാതാവുമായ എയർടെലും കൊച്ചിയിൽ 5ജി എത്രയും വേഗം ഔദ്യോഗികമായി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനോടകം എയർടെൽ പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചിയിൽ 5ജി നൽകിവരുന്നതായും വിവരമുണ്ട്. എങ്കിലും അ‌ധികം ​വൈകാതെ കൊച്ചിയിൽ കൂടുതൽ പേർക്ക് 5ജി ലഭ്യമായിത്തുടങ്ങും.

ഗ്രാമങ്ങളുടെ ജീവനാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾഗ്രാമങ്ങളുടെ ജീവനാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

Best Mobiles in India

English summary
Let's take a look at what users should know about 5ija as 5G arrives in Kochi for the first time in Kerala. 5G is expected to be ten times faster than 4G. You don't need to change your current SIM card to get Jio 5G. But you must have a 5G phone. If you get 5G, you will receive an SMS notification through the My Jio app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X