എയര്‍ടെല്ലിനെ പിന്‍തള്ളി ജിയോ ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്നു?

|

വെഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയെ പിന്തള്ളി ഇന്ത്യന്‍ റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2018 ഡിസംബറോട് ജിയോ ഒന്നാം സ്ഥാനം കരസ്ഥമാക്കുമെന്നാണ് വിവരം.

 

ജിയോ

ജിയോ

കൊട്ടാക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിസര്‍ച്ചാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജിയോ രണ്ടാം സ്ഥാനം നേടിക്കഴിഞ്ഞതായും കൊട്ടാക്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എയര്‍ടെല്ലിന്റെ ഈ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാംപാദത്തിലെ വരുമാനം 87-88 ബില്യണ്‍ രൂപയായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജിയോയുടെ രണ്ടാംപാദ വരുമാനം 92.4 ബില്യണ്‍ രൂപയാണ്. അവര്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരമാണ് എയര്‍ടെല്ലിനെ പിന്‍തള്ളി ജിയോ രണ്ടാംസ്ഥാനം സ്വന്തമാക്കി കഴിഞ്ഞതായി വിലയിരുത്തുന്നത്. വൊഡാഫോണ്‍, ഐഡിയ ലയനം നടന്നിരുന്നില്ലെങ്കില്‍ ജിയോ ഇപ്പോള്‍ ഒന്നാമത് എത്തുമായിരുന്നെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുതുക്കുന്നതിനുള്ള നടപടികള്‍
 

പുതുക്കുന്നതിനുള്ള നടപടികള്‍

ഈ വളര്‍ച്ച നിലനിര്‍ത്താന്‍ ജിയോ പാടുപെടേണ്ടിവരുമെന്ന സൂചനകളുമുണ്ട്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുന്നത് സുപ്രീംകോടതി വിലക്കിയ സാഹചര്യം ജിയോയ്ക്കും തിരിച്ചടിയാകുമെന്നാണ് സൂചന. മറ്റ് രേഖകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങള്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ആപ്പ് പുറത്തിറക്കാനുള്ള ആലോചനകളും പുരോഗമിക്കുകയാണ്.

ആധാര്‍ ഉപയോഗിക്കുമെന്ന്

ആധാര്‍ ഉപയോഗിക്കുമെന്ന്

കേന്ദ്ര ടെലികോം വകുപ്പില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ ആധാര്‍ ഉപയോഗിക്കുമെന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്.

എങ്ങനെ ഹോട്ടലുകളിലും മറ്റുമൊക്കെ സ്ഥാപിച്ച ഒളിക്യാമറകൾ എളുപ്പം കണ്ടുപിടിക്കാം??എങ്ങനെ ഹോട്ടലുകളിലും മറ്റുമൊക്കെ സ്ഥാപിച്ച ഒളിക്യാമറകൾ എളുപ്പം കണ്ടുപിടിക്കാം??

 


Most Read Articles
Best Mobiles in India

Read more about:
English summary
When Will Jio Become India’s #1 Telecom Player

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X