നിങ്ങൾ ഉപയോഗിക്കുന്നത് 2022 ലെ ഏറ്റവും അ‌പകടസാധ്യതയുള്ള ബ്രൗസർ ആണോ? ഈ കണക്കുകൾ പരിശോധിക്കൂ

|

''സമാധാനമായിട്ട് ഒന്ന് ഇന്റർനെറ്റ് ഉപയോഗിക്കാം എന്നുകരുതി ഗൂഗിൾ ക്രോമി( Google Chrome) ലേക്കാണോ ചെന്ന് കയറിയത്. എങ്കിൽ നിങ്ങൾക്ക് അ‌തിലും വലിയ എന്തോ വലിയ എന്തോ അ‌പകടം വരാനിരുന്നത് വഴിമാറിപ്പോയെന്ന് ആശ്വസിച്ചോളൂ''- 2022 ലെ ബ്രൗസറുകളുടെ സുരക്ഷ സംബന്ധിച്ച കണക്കുകൾ പുറത്തുവന്ന ശേഷം ഗൂഗിൾ ക്രോം ഉ​പയോക്താക്കളോട് പലരും ഇങ്ങനെ പറയാനാകും താൽപര്യപ്പെടുക.

സംശയം ബാക്കിയുണ്ടോ?

എന്തുകൊണ്ടാണ് എന്ന് ഇപ്പോഴും സംശയം ബാക്കിയുണ്ടോ? എങ്കിൽ അ‌റിഞ്ഞോളൂ, വൾനറബിളിറ്റി ഡാറ്റാബേസ് (VulDB) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022-ൽ ഏറ്റവും അ‌ധികം സുരക്ഷാ പ്രശ്നങ്ങൾ നേരിട്ട ഇന്റ​ർനെറ്റ് ബ്രൗസർ ഗൂഗിൾ ക്രോം ആണ്. അ‌റ്റ്ലസ് വിപിഎൻ ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഇല്ല, എന്റെ റോബോ കുഞ്ഞുങ്ങൾ ആയുധമെടുക്കില്ല, ഇത് സത്യം സത്യം സത്യം! പ്രതിഞ്ജയുമായി റോബോട്ട് കമ്പനികൾഇല്ല, എന്റെ റോബോ കുഞ്ഞുങ്ങൾ ആയുധമെടുക്കില്ല, ഇത് സത്യം സത്യം സത്യം! പ്രതിഞ്ജയുമായി റോബോട്ട് കമ്പനികൾ

സുരക്ഷ നൽകുന്നവ ആണോ

ഇന്റർനെറ്റ് ഉപയോഗത്തിനായി നമുക്ക് മുന്നിൽ നിരവധി ഓപ്ഷനുകളാണ് നിരന്ന് കിടക്കുന്നത്. ആപ്പിളിന്റെ സഫാരി, ഗൂഗിൾ ക്രോം മോസില്ല ഫയർഫോക്സ്, ​മൈക്രോ സോഫ്റ്റ് എഡ്ജ്, തുടങ്ങി അ‌നവധി ബ്രൗസറുകൾ നമുക്ക് ലഭ്യമാണ്. എന്നാൽ ഇവയെല്ലാം ഒരേപോലെ സുരക്ഷ നൽകുന്നവ ആണോ എന്ന് ​ചോദിച്ചാൽ അ‌ല്ല എന്ന് ഇപ്പോൾ പറയേണ്ടിവരും.

ഏറ്റവുമധികം ദുരൂഹത
 

കാരണം അ‌റ്റ്ലസ് വിപിഎന്നിന്റെ അ‌നാലിസ് പ്രകാരം ഈ ബ്രൗസറുകളിൽ ഏറ്റവുമധികം ദുരൂഹത ഉള്ളതും അ‌പകട സാധ്യത ഉള്ളതും ഗൂഗിൾ ക്രോമിനാണ്. 2022 ജനുവരി 1 മുതൽ ഒക്ടോബർ 5 വരെയുള്ള കണക്കുകൾ പ്രകാരമാണ് അ‌റ്റ്ലസ് ഇങ്ങനെയൊരു വിശകലനം നടത്തിയിരിക്കുന്നത്. ഈ 10 മാസ കാലയളവിനുള്ളിൽ 303 അ‌പകട സാഹചര്യങ്ങളാണ് ഗൂഗിൾ ക്രോം നേരിട്ടത്. അ‌പകട സാധ്യത ഗൂഗിളിന്റെ ഈ ബ്രൗസറിന് പുത്തരിയല്ല എന്നാണ് അ‌തിന്റെ ചരിത്രം പരിശോധിച്ചാൽ മനസിലാകുക. ആരംഭിച്ച നാൾ മുതൽ ആകെ 3,159 തവണയാണ് ക്രോം ​ആക്രമണ ഭീഷണി നേരിട്ടിട്ടുള്ളത്.

5ജി ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ? ഈ ഏഴു കാര്യങ്ങൾ മറക്കേണ്ട5ജി ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ? ഈ ഏഴു കാര്യങ്ങൾ മറക്കേണ്ട

സുരക്ഷാ വെല്ലുവിളി

അ‌തേസമയം തന്നെ ലോകത്ത് ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാനായി ഉപയോഗിക്കുന്നതും ഗൂഗിൾ ക്രോം ആണ്. അ‌തിനാൽത്തന്നെ ഗൂഗിൾ ക്രോം അ‌ടിയ്ക്കടി നേരിടുന്ന ഈ സുരക്ഷാ വെല്ലുവിളി ഉപയോക്താക്കളുടെ ഡാറ്റയ്ക്കും ഭീഷണിയാണ്. പഠന റിപ്പോർട്ട് പ്രകാരം ഈ മാസം ഗൂഗിൾക്രോം മാത്രമാണ് വിവിധ സുരക്ഷാ വെല്ലുവിളികൾ നേരിട്ടിരിക്കുന്നത്. സിവിഇ(Common Vulnerabilities and Exposures) 2022-3318, സിവിഇ-2022-3314, സിവിഇ-2022-3311, സിവിഇ-2022-3309,സിവിഇ-2022-3307 എന്നീ കോഡുകളിലുള്ള ഭീഷണികളാണ് ഗൂഗിൾ ക്രോം ഈ മാസം നേരിട്ടിരിക്കുന്നത്.

മെമ്മറി നശിപ്പിക്കാൻ തക്ക ശേഷി

പഠനങ്ങൾ പ്രകാരം ഇവയിൽ ഓരോന്നും നമ്മുടെ സിസ്റ്റത്തിന്റെ മെമ്മറി നശിപ്പിക്കാൻ തക്ക ശേഷി ഉള്ളവയാണ്. എന്നാൽ ഒരു അ‌പ്ഡേഷനിലൂടെ ഈ ഭീഷണികൾ എല്ലാം പരിഹരിക്കാനും മറികടക്കാനും കഴിയും എന്നാണ് ഗൂഗിൾ പറയുന്നത്. അ‌തിനായി ഗൂഗിൾ ക്രോം അ‌പ്ഡേഷൻ വേർഷൻ 106.0.5249.61 ഉപയോഗിക്കാനാണ് കമ്പനി നൽകുന്ന നിർദേശം.

പത്തുലക്ഷം പേരുടെ യൂസർനെയിമും പാസ്വേഡും ചോർന്നു; നിങ്ങൾക്ക് ഫെയ്സ്ബുക്കിന്റെ ഈ അ‌റിയിപ്പ് കിട്ടിയോ?പത്തുലക്ഷം പേരുടെ യൂസർനെയിമും പാസ്വേഡും ചോർന്നു; നിങ്ങൾക്ക് ഫെയ്സ്ബുക്കിന്റെ ഈ അ‌റിയിപ്പ് കിട്ടിയോ?

117 അ‌പകട സാധ്യതകൾ

117 അ‌പകട സാധ്യതകൾ നേരിട്ട മോസില്ല ഫയർഫോക്സ് ആണ് രണ്ടാം സ്ഥാനത്ത്. 103 ഭീഷണികൾ നേരിട്ട ​മൈക്രോ സോഫ്റ്റ് എഡ്ജും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതുവരെ ആകെ 806 അ‌പകട ഭീഷണികളാണ് എഡ്ജ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അ‌പേക്ഷിച്ച് എഡ്ജിന്റെ സുരക്ഷാ ഭീഷണി 62% വർധിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

സഫാരി

ബ്രൗസറുകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരിക്കുന്നത് ആപ്പിളിന്റെ സഫാരി ആണ്. ഒരു ബില്യണിലധികം ഉപയോക്താക്കളുമായി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്താൻ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച മുന്നേറ്റത്തിനൊപ്പം കുറവ് സുരക്ഷാ പ്രശ്നങ്ങൾ നേരിട്ട ബ്രൗസറും സഫാരിതന്നെയാണ്. 2022 ൽ ആകെ 26 തവണ മാത്രമാണ് സഫാരി സുരക്ഷാ പ്രശ്നങ്ങൾ നേരിട്ടത്.

ഇതുകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടായിരുന്നോ? ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കണ്ട് ഞെട്ടി സായിപ്പ്!ഇതുകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടായിരുന്നോ? ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കണ്ട് ഞെട്ടി സായിപ്പ്!

പട്ടികയിൽ ഏറ്റവും പുറകിലുള്ളത്

എന്നാൽ ഇതുവരെയുള്ള കാലയളവിൽ സഫാരി 1,139 തവണ സുരക്ഷാ ഭീഷണി നേരിട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഏറ്റവും പുറകിലുള്ളത് ഒപ്പേറ ആണ്. ആരംഭിച്ചശേഷം ഇതുവരെ ആകെ 344 തവണ മാത്രമാണ് ഒപ്പേറ ഭീഷണി നേരിട്ടിട്ടുള്ളത്. മാത്രമല്ല ഈ വർഷം ഇതുവരെ ഒപ്പേറയ്ക്ക് യാതൊരു സുരക്ഷാ ഭീഷണിയും നേരിടേണ്ടി വന്നിട്ടുമില്ല.

എമർജൻസി റെസ്പോൺസ് ടീം

അ‌ടുത്തിടെ കേന്ദ്ര സർക്കാർ ക്രോം ഉപയോഗിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും അ‌പ്ഡേറ്റ് ചെയ്യാൻ നിർദേശി​ക്കുകയും ചെയ്തിരുന്നു. ഡാറ്റ ചോരാനും സിസ്റ്റം ഹാക്ക് ചെയ്യാനും വഴിയൊരുക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ക്രോം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

Best Mobiles in India

English summary
There are many options lined up before us for internet usage. There are many browsers available, such as Apple's Safari, Google Chrome, Mozilla Firefox, Microsoft Edge, etc. But if you ask whether all of these provide the same level of security, you have to say no. Because many of these are facing more security threats.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X