500 രൂപയിൽ താഴെ വില വരുന്ന അടിപൊളി പോസ്റ്റ്‌പെയ്ഡ് പ്ലാൻ

|

രാജ്യത്തെ മൊബൈൽ ഉപയോക്താക്കൾക്ക് പൊതുവെ പ്രീപെയ്ഡ് പ്ലാനുകളോടാണ് താത്പര്യം. എന്നാൽ ടെലിക്കോം കമ്പനികൾ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട്. ആനുകൂല്യങ്ങളുടെ കാര്യം പരിഗണിക്കുമ്പോൾ ഇവയിൽ പലതും പ്രീപെയ്ഡ് പ്ലാനുകളെക്കാൾ മികച്ച് നിൽക്കുന്നു. കോളുകൾക്കും ഡാറ്റയ്ക്കും വേണ്ടി മാത്രമല്ലാതെ, കൂടുതൽ ആനുകൂല്യങ്ങളും ആവശ്യമുള്ള യൂസേഴ്സിന് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ സെലക്ട് ചെയ്യാവുന്നതാണ്. മിക്കവാറും കമ്പനികളും ബജറ്റ് സെഗ്മെന്റിൽ ഒന്നിൽ കൂടുതൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്.

 

ടെലിക്കോം

രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ടെലിക്കോം കമ്പനികളാണ് എയർടെലും വിഐയും. പ്രീപെയ്ഡ് പ്ലാനുകളുടെ കാര്യത്തിൽ എന്ന പോലെ എതാനും മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഈ കമ്പനികൾ ഓഫർ ചെയ്യുന്നുണ്ട്. കുറഞ്ഞ നിരക്കും കൂടുതൽ ആനുകൂല്യങ്ങളും നൽകുന്നു എന്നതാണ് എയർടെലിന്റെയും വിഐയുടെയും പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പ്രത്യേകത. 500 രൂപയിൽ താഴെ വിലയിലും ഈ രണ്ട് കമ്പനികൾക്ക് ഏതാനും പോസ്റ്റ്പെയ്ഡ് ഓഫറുകൾ ഉണ്ട്. ഈ പോസ്റ്റ്പെയ്ഡ് ഓഫറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾസ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾ

എയർടെൽ

എയർടെൽ

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളിൽ ഒന്നാണ് എയർടെൽ. ഇൻഫിനിറ്റി ഫാമിലി പ്ലാൻ ആണ് 500 രൂപയിൽ താഴെ വിലയിൽ വരുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് ഓഫർ. ഏറ്റവും കൂടുതൽ യൂസേഴ്സ് സബ്സ്ക്രൈബ് ചെയ്യുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനും ഇൻഫിനിറ്റി ഫാമിലി പ്ലാൻ തന്നെ. 499 രൂപ വിലയിലാണ് എയർടെൽ ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. 499 രൂപ പ്രൈസ് ടാഗിൽ, എയർടെൽ 75 ജിബി പ്രതിമാസ ഡാറ്റയും 200 ജിബി വരെ റോൾഓവർ ഡാറ്റയും നൽകുന്നു.

എസ്ടിഡി
 

കൂടാതെ ലോക്കൽ, എസ്ടിഡി, റോമിങ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് കോളുകളും എയർടെൽ ഓഫർ യ്യുന്നു. എയർടെൽ ഇൻഫിനിറ്റി ഫാമിലി പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ഒരു സാധാരണ സിം കാർഡും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. എയർടെൽ ഇൻഫിനിറ്റി ഫാമിലി പ്ലാൻ കമ്പനിയുടെ പ്ലാറ്റിനം പായ്ക്ക് സെഗ്മെന്റിലും അംഗമാണ്. അതിനാൽ തന്നെ ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് പ്ലാറ്റിനം റിവാർഡുകളിലേക്ക് ആക്‌സസ് ലഭിക്കുന്നു. എയർടെൽ താങ്ക്സ് പ്ലാറ്റിനം റിവാർഡുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളിയായി ടാറ്റയുടെ യുപിഐ ആപ്പ് വരുന്നുഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളിയായി ടാറ്റയുടെ യുപിഐ ആപ്പ് വരുന്നു

പ്ലാറ്റിനം പ്ലാനുകൾ

എയർടെലിന്റെ പ്ലാറ്റിനം പ്ലാനുകൾക്കൊപ്പം ഒട്ടേറെ ഒടിടി ആനുകൂല്യങ്ങളും കമ്പനി തരുന്നുണ്ട്. ഇതിൽ പ്രധാനമാണ് ഒരു വർഷത്തേക്കുള്ള ആമസോൺ പ്രൈം അംഗത്വം. കൂടാതെ ഒരു വർഷത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ വിഐപി അംഗത്വവും എയർടെൽ താങ്ക്സ് പ്ലാറ്റിനം റിവാർഡുകളിൽ ഉൾപ്പെടുന്നു. എയർടെൽ എക്സ്സ്ട്രീം ആപ്പ് പ്രീമിയം, വിങ്ക് പ്രീമിയം എന്നിവ പോലുള്ള പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും പ്ലാറ്റിനം പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു.

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് വിഐ ( വോഡഫോൺ ഐഡിയ ). വോഡഫോൺ ഐഡിയയും തങ്ങളുടെ ഉപയോക്താക്കൾക്ക് 500 രൂപയിൽ താഴെ വിലയിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. എയർടെലിന് സമാനമായി വോഡഫോൺ ഐഡിയയും 499 രൂപയ്ക്കാണ് ഈ സെഗ്മെന്റിലെ പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നത്. എയർടെൽ 499 രൂപയ്ക്ക് ഫാമിലി പ്ലാൻ നൽകുമ്പോൾ വോഡഫോൺ ഐഡിയ വ്യക്തിഗത യൂസേഴ്സിനുള്ള പ്ലാൻ ആണ് നൽകുന്നത് എന്നത് മാത്രമാണ് വ്യത്യാസം.

കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾകമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾ

ഡാറ്റ

വ്യക്തിഗത യൂസേഴ്സിന് 499 രൂപ വിലയിൽ വോഡഫോൺ ഐഡിയ നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലാൻ മൊത്തം 75 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. 200 ജിബി റോൾ ഓവർ ഡാറ്റയും ഈ വിഐ പ്ലാനിന്റെ പ്രത്യേകതയാണ്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കൊപ്പം ഉപയോക്താക്കൾക്ക് പ്രതിമാസം 100 എസ്എംഎസും ലഭിക്കും. പ്ലാനിലെ അധിക ആനുകൂല്യങ്ങളിൽ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ, അധിക ചിലവില്ലാതെ, ഒരു വർഷത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, വിഐ മൂവീസ് ആൻഡ് ടിവി സ്ബ്സ്ക്രിപ്ഷൻ, വിഐ ആപ്പിൽ 6 മാസത്തെ പരസ്യ രഹിത ഹംഗാമ മ്യൂസിക് എന്നിവയും ഉൾപ്പെടുന്നു.

Best Mobiles in India

English summary
Mobile users across the country are generally interested in prepaid plans. But telecom companies are also introducing better postpaid plans. Many of these are better than prepaid plans when it comes to benefits. Users who want more benefits can opt for postpaid plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X