നരേന്ദ്രമോഡിയും ബരാക് ഒബാമയും ഏത് സ്മാര്‍ട്‌ഫോണാണ് ഉപയോഗിക്കുന്നത്???

Posted By:

നമ്മള്‍ ഓരോരുത്തരും വ്യത്യസ്തമായ സ്മാര്‍ട്‌ഫോണുകളാണ് ഉപയോഗിക്കുന്നത്. അതിന് പല കാരണങ്ങളുമുണ്ട്. ചിലര്‍ക്ക് കമ്പനിയോടുള്ള താല്‍പര്യമാണെങ്കില്‍ മറ്റു ചിലര്‍ വില പരിഗണിച്ചാണ് ഫോണ്‍ തെരഞ്ഞെടുക്കുന്നത്.

എന്നാല്‍ ഭരണാധികാരികളുടെ കാര്യമോ... അവര്‍ വിലയോ ഫീച്ചറുകളോ മാത്രം നോക്കിയല്ല ഫോണുകള്‍ വാങ്ങുന്നത്. സുരക്ഷതന്നെയാണ് പ്രധാനം. ഭരണാധികാരികളുടെ ഫോണുകള്‍ ചോര്‍ത്തിയാല്‍ പരമപ്രധാനമായ രഹസ്യങ്ങള്‍ വരെ പുറത്തായേക്കും.

അതുകൊണ്ടുതന്നെ മികച്ച ഫീച്ചറുകള്‍ക്കൊപ്പം ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ച ഫോണുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്.

എന്തായാലും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനും ഉള്‍പ്പെടെയുള്ള ലോക നേതാക്കളും ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉപയോഗിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ ഏതെല്ലാമെന്നറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? എന്നാല്‍ അവ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

അടുത്തിടെ, തെരഞ്ഞെടുപ്പ് സമയത്ത് സ്മാര്‍ട്‌ഫോണില്‍ സെല്‍ഫിയെടുത്ത് വിവാദത്തിലായ ആളാണ് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡി. ആപ്പിള്‍ ഐ ഫോണാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

 

#2

യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണാണ് ഉപയോഗിക്കുന്നത്. ഫോണ്‍ ഹാക് ചെയ്യപ്പെടാതിരിക്കാനായി സെക്യൂരിറ്റി ഏജന്‍സികള്‍ അദ്ദേഹത്തിന്റെ ഫോണില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്.

 

#3

മുന്‍ യു.എസ്. സെനറ്ററും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ഹലരി ക്ലിന്റണും ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണ്‍ തന്നെയാണ് ഉപയോഗിക്കുന്നത്.

 

#4

റഷ്യന്‍ പ്രസിഡന്റ് വ് ളാഡിമര്‍ പുടിന്‍ അടുത്തകാലം വരെ സുരക്ഷാ കാരണങ്ങളാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ 2012-മുതല്‍ എം.ടി.എസിന്റെ ആന്‍ഡ്രോയ്ഡ് ഫോണാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

 

#5

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണാണ് ഉപയോഗിക്കുന്നത്. ബ്ലാക്‌ബെറി മെസഞ്ചര്‍ ആണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മെസേജിംഗ് ആപ്ലിക്കേഷന്‍.

 

#6

ബ്ലാക്‌ബെറി ഫോണ്‍ ഉപയോഗിക്കുന്ന മറ്റൊരു ഭരണാധികാരിയാണ് യു.കെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. എന്‍ക്രിപ്റ്റ് ചെയ്ത ഫോണാണ അദ്ദേഹം ഉപയോഗിക്കുന്നത്.

 

#7

നോര്‍ത് കൊറിയന്‍ പരമാധികാരിയായ കിം ജോങ്ങ് -ഉന്‍ HTC ബട്ടര്‍ഫ് ളൈ സ്മാര്‍ട്‌ഫോണാണ് ഉപയോഗിക്കുന്നത്. 2013-ല്‍ ദേശീയ സുരക്ഷാ യോഗത്തിന് ഈ ഫോണുമായാണ് അദ്ദേഹം എത്തിയത്.

 

#8

ജര്‍മന്‍ ചാന്‍സലറായ ആന്‍ജല മെര്‍കല്‍ രണ്ട് സ്മാര്‍ട്‌ഫോണുകളാണ് ഉപയോഗിക്കുന്നത്. നോകിയ 6260 സ്ലൈഡ്, ബ്ലാക്‌ബെറി Z10 എന്നിവ. നോകിയ ഫോണ്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ ബ്ലാക്‌ബെറി ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ളതാണ്.

 

#9

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട് ആപ്പിള്‍ ഐ ഫോണ്‍ 5 ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ളതാണ്.

 

#10

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ബ്ലാക്‌ബെറി ഫോണുകളുടെ ആരാധകനാണ്. സുരക്ഷാ ഏജന്‍സകള്‍ അദ്ദേഹത്തിന് പ്രത്യേക ഫോണ്‍ നല്‍കിയെങ്കിലും അത് സര്‍ക്കോസി സ്വീകരിച്ചില്ല.

 

#11

തായ്‌ലാന്‍ഡ് മുന്‍പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്ര ഐ ഫോണ്‍ 5 ഉള്‍പ്പെടെ 5 സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. മുന്‍പ് തായ്‌ലന്‍ഡിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്ററായ അഡ്വാന്‍സ്ഡ് ഇന്‍ഫോ കസര്‍വീസിന്റെ സി.ഇ.ഒ ആയിരുന്നു ഷിനവത്ര.

 

#12

ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി ഐ ഫോണാണ് ഉപയോഗിക്കുന്നത്.

 

#13

സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സ്വന്തമായി ഒരു ഫോണുപോലും ഉപയോഗിക്കുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന് ഇ മെയില്‍ ഐ.ഡിയും ഇല്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot