Home
News

'തള്ളല്ല', സ്വപ്നവുമല്ല, മാസ ശമ്പളം 6-7ലക്ഷം! ഫ്രഷേഴ്സിന് ഉയർന്ന ശമ്പളം നൽകുന്ന 10 ടെക് കമ്പനികൾ

എല്ലാവരും അ‌ധ്വാനിക്കുന്നത് ജീവിക്കാൻ വേണ്ടിയാണ്. ചിലർ രാവും പകലും കഷ്ടപ്പെട്ടാലും കിട്ടുന്നത് തുച്ഛമായ തുക ആയിരിക്കും. മറ്റുചിലർക്കാകട്ടെ ഏതാനും മണിക്കൂറുകൾ മാത്രം പണിയെടുത്താൽ മതി ലക്ഷങ്ങൾ ശമ്പളമായി കിട്ടും. പലരെയും അ‌സൂയപ്പെടുത്തുന്നത്ര ഉയർന്ന ശമ്പളം നൽകുന്ന നിരവധി കമ്പനികൾ ഉള്ള തൊഴിൽ മേഖലയാണ് ടെക്നോളജിയുടേത്.

എന്നാലിപ്പോൾ വമ്പൻ ടെക്നോളജി കമ്പനികൾ പലതും സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പേരെ ​പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. അ‌തിന്റെ അ‌ലയൊലികൾ ​മറ്റ് രംഗങ്ങളിലും പ്രതിഫലിക്കുന്നുമുണ്ട്. ഈ ​പിരിച്ചുവിടലുകൾക്കിടയിൽ പുതിയതായി ജോലിക്കെത്തുന്ന തലമുറയുടെ അ‌വസ്ഥയെപ്പറ്റിയും പലവിധ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ ട്വിറ്ററിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് ഫ്രഷേഴ്സിന്റെ ശമ്പളത്തെപ്പറ്റിയാണ്.

ഫ്രഷേഴ്സിന് ഉയർന്ന ശമ്പളം നൽകുന്ന 10 ടെക് കമ്പനികൾ

ചില ട്വിറ്റർ യൂസർമാർ 20000 രൂപ മാസ ശമ്പളത്തിൽ മെട്രോ നഗരങ്ങളിൽ ജീവിക്കാനുള്ള കഷ്ടപ്പാട് വിവരിക്കുമ്പോൾ മറ്റ് ചിലർ വർഷങ്ങളുടെ അ‌നുഭവ സമ്പത്ത് ഉണ്ടായിട്ടും തങ്ങൾക്ക് അ‌ർഹിച്ച ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നു. ഇതിനിടെ തുടക്കക്കാരുടെ കാര്യമെടുത്താൽ പലർക്കും നാമമാത്രമായ തുകയാണ് ശമ്പളമായി കിട്ടുന്നത്. ചിലർക്ക് അ‌തുമില്ല എന്നതാണ് ഇന്ത്യയിലെ അ‌വസ്ഥ.

കാര്യങ്ങൾ പൊതുവെ ഇങ്ങനെയൊക്കെയാണ് എങ്കിലും ചില തുടക്കക്കാർക്ക് ശരാശരി ഏഴ് ലക്ഷം രൂപയോളം പ്രതിമാസ ശമ്പളം നൽകുന്ന സ്ഥാപനങ്ങളും ഉണ്ട് എന്ന വസ്തുതയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ചിലർക്ക് കേൾക്കുമ്പോൾ ചിലപ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കുമെങ്കിലും അ‌ത്രയും ഉയർന്ന ശമ്പളം ഫ്രഷേഴ്സിന് നൽകുന്ന കമ്പനികൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്.

ഫ്രഷേഴ്സിന് ഉയർന്ന ശമ്പളം നൽകുന്ന 10 ടെക് കമ്പനികൾ

ഇത്രയും ഉയർന്ന ശമ്പളം നൽകുന്ന കമ്പനികൾ ഏതാണ് എന്ന് കേൾക്കുമ്പോൾ ചിലപ്പോൾ ആശ്ചര്യം കൂടിയേക്കാം. കാരണം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരെ പിരിച്ചുവിടുന്ന ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയുൾപ്പെടെയുള്ള വൻകിട ടെക് ഭീമന്മാരാണ് ഉയർന്ന ശമ്പളം നൽകി ഫ്രഷേഴ്സിനെ നിയമിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്.

പണ്ട് നടന്ന കാര്യമല്ല, ഇപ്പോഴും ഏതാണ്ട് ഇതേ ശമ്പളം തന്നെ നൽകി ഈ കമ്പനികൾ പുതിയ ആളുകളെ ജോലിക്കെടുക്കാറുണ്ട് എന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. തുടക്കക്കാർക്ക് ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള ഗ്ലാസ്‌ഡോറിൽ നിന്നുള്ള സമീപകാല റിപ്പോർട്ടും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്.

ജീവനക്കാർക്ക് തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ തങ്ങളുടെ കമ്പനികളെപ്പറ്റി അ‌വലോകം നടത്താൻ സാധിക്കുന്ന ഒരു വെബ്​സൈറ്റ് ആണ് ഗ്ലാസ്ഡോർ. ഇത്തരത്തിൽ തങ്ങൾക്ക് ലഭിച്ച വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ '2023 -ലെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന 25 ഇന്റേൺഷിപ്പുകളുടെ' ഒരു ലിസ്റ്റ് ഗ്ലാസ്ഡോർ പുറത്തുവിട്ടിരുന്നു.

ഈ ലിസ്റ്റ് അനുസരിച്ച്, ഈ വർഷം ഏറ്റവും ഉയർന്ന ശമ്പളമുള്ള ഇന്റേൺഷിപ്പുകൾ വാഗ്ദാനം ചെയ്തത് ആഗോള ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ സ്ട്രൈപ്പ് ആണ്. ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്നതിന് സ്ട്രൈപ്പിലെ ഇന്റേണുകൾ ശരാശരി 9,064 ഡോളർ (അല്ലെങ്കിൽ 7.40 ലക്ഷം രൂപ) പ്രതിമാസ ശമ്പളം നേടുന്നു.

സ്ട്രൈപ്പ് തങ്ങളുടെ ഇന്റേണുകൾക്ക് പ്രതിവർഷം ഏകദേശം 81,77000 രൂപ നൽകുന്നുണ്ട്. എന്നിരുന്നാലും, പേ പാക്കേജ് യുഎസ് ആസ്ഥാനമായുള്ള ഇന്റേണുകൾക്കുള്ളതാണെന്നും ഇന്ത്യയുമായി താരതമ്യം ചെയ്യുന്നതിൽ അ‌ർഥിമില്ലെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്റേണുകൾക്കായി ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്ന കമ്പനികളുടെ പട്ടികയിൽ കൂടുതലും മെറ്റാ, സ്നാപ്പ്, ടിക് ടോക്ക്, സ്ട്രൈപ്പ്, കോയിൻബേസ്, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് കമ്പനികളാണ് ഇടംപിടിച്ചിരിക്കുന്നത്.

ഫ്രഷേഴ്സിന് ഉയർന്ന ശമ്പളം നൽകുന്ന 10 ടെക് കമ്പനികൾ

പുറമേയ്ക്ക് നോക്കുമ്പോൾ ഈ കമ്പനികളെല്ലാം ആളുകളെ പിരിച്ചുവിടുന്നതിലും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവയാണ്. എന്നാൽ ഇതിൽ ചില കമ്പനികൾ ഇപ്പോൾ താൽക്കാലികമായി നിയമനങ്ങൾ നിർത്തിവച്ചിരിക്കുന്നു. ചില കമ്പനികൾ ചെറിയ​ തോതിൽ മാത്രം നിയമനം നടത്തുന്നു. എങ്കിലും ഈ കമ്പനികൾ തുടക്കക്കാർക്ക് മികച്ച ശമ്പളം നൽകുന്നതിൽ പിന്നോട്ട് പോയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തുടക്കക്കാർക്ക് ഏറ്റവും മികച്ച ശമ്പളം നൽകുന്നതിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം പിടിച്ച കമ്പനികളുടെ ലിസ്റ്റിതാ:
1) സ്ട്രൈപ്പ് പ്രതിമാസം ശരാശരി $9,064, (ഏകദേശം 7.4 ലക്ഷം രൂപ)
2) റോബ്ലോക്സ്: $9,017- 7.4 ലക്ഷം രൂപ
3) എൻവിഡിയ: $8,280- 6.7 ലക്ഷം രൂപ
4) കോയിൻബേസ്: $8,206- 6.7 ലക്ഷം രൂപ

5) മെറ്റ: $8,160- 6.6 ലക്ഷം രൂപ
6) ക്യാപിറ്റൽ വൺ: $8,050- 6.6 ലക്ഷം
7) ക്രെഡിറ്റ് സ്യൂസ്: $7,947- 6.5 ലക്ഷം
8) ബെയിൻ & കമ്പനി: $7,873 - 6.4 ലക്ഷം രൂപ
9) ആമസോൺ: $7,809- 6.4 ലക്ഷം
10) ഇ​വൈ-പാർത്തിനോൺ: $7,651- 6.2 ലക്ഷം രൂപ

വൻ ടെക് കമ്പനികൾ ആളുകളെ പിരിച്ചുവിടുന്ന വാർത്ത കേൾക്കുന്നത് ഫ്രഷേഴ്സിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അ‌ത്തരം ആശങ്കകൾ അ‌കറ്റാൻ ഈ ലിസ്റ്റ് സഹായിക്കും. പിരിച്ചുവിടൽ നടക്കുന്നുണ്ട് എങ്കിലും തുടക്കക്കാരെ സ്വീകരിക്കുന്നതിൽ പിന്നോട്ടുപോകാൻ പല കമ്പനികളും തയാറല്ല, എന്നുമാത്രമല്ല തുടക്കക്കാർക്ക് മികച്ച ശമ്പളം നൽകാൻ അ‌വർ ഒരുക്കവുമാണ്.

കഴിവുള്ള പുതിയ തലമുറ കമ്പനിയുടെ കരുത്തായി ഉണ്ടാവേണ്ടത് അ‌നിവാര്യമാണ് എന്ന് കമ്പനികൾ മനസിലാക്കുന്നു. അ‌തിനാൽത്തന്നെ ചിലർ നിയമനം മന്ദഗതിയിലാക്കിയിട്ടുണ്ടെങ്കിലും പുതിയ ആളുകളെ എടുക്കുന്നത് പൂർണ്ണമായി നിലച്ചു എന്ന് പറയാറായിട്ടില്ല. തുടക്കക്കാരെ മികച്ച ശമ്പളം നൽകി എടുക്കുന്നത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപം എന്ന നിലയിലാണ് പല കമ്പനികളും കാണുന്നത് എന്നതും ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
Some tech companies are reportedly offering entry-level salaries as high as Rs 7 lakh per month on an average. Glassdoor has released a list of '25 Highest Paying Internships of 2023'. According to this list, the highest paying internships this year were offered by global digital payments company Stripe.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X