5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു; 6ജി ഉടനെന്ന് കേന്ദ്രം!

|

അതിവേഗ സെല്ലുലാർ കണക്റ്റിവിറ്റി ആവശ്യമായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. 5ജിയ്ക്കായി രാജ്യം കാത്തിരിപ്പ് തുടങ്ങിയിട്ട് കാലവും കുറച്ചായിരിക്കുന്നു. സ്പെക്ട്രം ലേലം അടക്കം വൈകുന്നതിനാൽ 5ജി ലോഞ്ച് എന്നായിരിക്കും എന്നതിലും കൃത്യമായ ധാരണ ആർക്കുമില്ല. 2022ന്റെ മൂന്നാം പാദത്തോടെയെങ്കിലും 5ജി സേവനങ്ങൾ രാജ്യത്ത് ആരംഭിക്കും എന്നാണ് ഇപ്പോൾ കരുതുന്നത്. അതിനിടയിൽ 6ജി സാങ്കേതിക വിദ്യ വികസനത്തേക്കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് 6ജി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിന് വൈഷ്ണവാണ് ഒരു ഓൺലൈൻ വെബിനാറിൽ വച്ച് 6ജി റോൾ ഔട്ടിനെക്കുറിച്ച് പരാമർശം നടത്തിയത്.

2023 ഓടെ ഇന്ത്യയിൽ 6ജി നെറ്റ്‌വർക്കുകൾ

2023 ഓടെ ഇന്ത്യയിൽ 6ജി നെറ്റ്‌വർക്കുകൾ

2023 അവസാനം അല്ലെങ്കിൽ 2024 ആദ്യം രാജ്യത്ത് 6ജി സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്നാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രി പറയുന്നത്. 6ജി വികസനത്തിന് കേന്ദ്രം ആവശ്യമായ അനുമതികൾ നൽകിക്കഴിഞ്ഞു. എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും സാങ്കേതിക വിദ്യ വികസനത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. 2023 അല്ലെങ്കിൽ 2024 അവസാനത്തോടെ 6ജി റോൾ ഔട്ട് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസും ഫിനാൻഷ്യൽ ടൈംസും ചേർന്ന് സംഘടിപ്പിച്ച വെബിനാറിലാണ് മന്ത്രി 6ജിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. 6ജി നെറ്റ്‌വർക്കുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ടെലിക്കോം സോഫ്‌റ്റ്‌വെയറുകൾ രാജ്യത്ത് തന്നെ വികസിപ്പിക്കും. ഇന്ത്യയിൽ നിർമിക്കുന്ന ടെലിക്കോം ഉപകരണങ്ങൾ ആഗോള തലത്തിൽ മാർക്കറ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

5ജിയും വ്യോമയാന സുരക്ഷയും; ആശങ്കയറിയിച്ച് അമേരിക്കൻ ഏജൻസി5ജിയും വ്യോമയാന സുരക്ഷയും; ആശങ്കയറിയിച്ച് അമേരിക്കൻ ഏജൻസി

6ജി

കേന്ദ്രമന്ത്രിയുടെ അവകാശവാദം ശരിയാണെങ്കിൽ കണക്റ്റിവിറ്റി റേസിൽ രാജ്യം മുൻപന്തിയിലായിരിക്കും. നെറ്റ്‌വർക്ക് വേഗത പുതിയ തലങ്ങളിലേക്ക് മുന്നേറുന്നതിനാൽ പല മേഖലകളിലും അതിവേഗം പുരോഗതി കൈവരിക്കാൻ കഴിയും. കൂടാതെ, രാജ്യത്തുടനീളം 5ജി കണക്റ്റിവിറ്റിയുടെ വളർച്ചയ്ക്കും വ്യാപനത്തിനുമായി ആഭ്യന്തര സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ഇന്ത്യ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. 6ജിയെ കുറിച്ചുള്ള ചർച്ചകൾ നടക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, അടുത്ത വർഷം രണ്ടാം പാദത്തിൽ 5ജി സ്പെക്‌ട്രം ലേലം നടക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇന്ത്യയിൽ 5 ജി എത്താൻ ഇനിയും കാത്തിരിക്കണോ?
 

ഇന്ത്യയിൽ 5 ജി എത്താൻ ഇനിയും കാത്തിരിക്കണോ?

5 ജി സർവീസുകൾക്കായി രാജ്യം കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എയർടെലും ജിയോയും നെറ്റ്‌വർക്ക് ട്രയലുകളുമായി മുന്നോട്ട് പോകുകയാണെങ്കിലും സ്പെക്ട്രം ലേലം എന്നുണ്ടാവുമെന്നതിൽ അവ്യക്തത തുടരുകയാണ്. ഈ വർഷം മാർച്ചിൽ നടന്ന ലേലത്തിൽ 5 ജി ഫ്രീക്വൻസി ബാൻഡുകളും ലേലത്തിനെത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ലേലവും 5 ജി സേവനവും വൈകുന്നതിൽ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തോട് ശശി തരൂർ അധ്യക്ഷനായ പാർലമെന്റിന്റെ ഐടി സമിതി വിശദീകരണം തേടിയിരുന്നു. ഇന്ത്യയിൽ 5 ജി സേവനങ്ങൾ തുടങ്ങുന്നതിന് മതിയായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ. സമിതിയുടെ വിമർശനത്തിന് പിന്നാലെയാണ് ബിഎസ്എൻഎൽ, എയർടെൽ, ജിയോ, വൊഡാഫോൺ ഐഡിയാ, തുടങ്ങി ആകെ 13 കമ്പനികൾക്ക് 5 ജി ട്രയൽസിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. സമിതിയുടെ റിപ്പോർട്ട് പ്രകാരം അടുത്ത വർഷം തന്നെ സ്പെക്ട്രം ലേലത്തിനെത്താനാണ് സാധ്യത. ചില റിപ്പോർട്ടുകൾ പ്രകാരം 2022 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5 ജി സർവീസ് ലോഞ്ച് ചെയ്യാനും സാധ്യതയുണ്ട്.

ഇൻസ്റ്റാഗ്രാം ലാസ്റ്റ് സീൻ ഹൈഡ് ചെയ്യുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം ലാസ്റ്റ് സീൻ ഹൈഡ് ചെയ്യുന്നത് എങ്ങനെ?

കേന്ദ്ര സർക്കാർ

രാജ്യത്ത് തന്നെ വികസിപ്പിച്ച സാങ്കേതിക വിദ്യകൾക്ക് 5 ജി റോൾ ഔട്ടിൽ പ്രാധാന്യം നൽകുന്നുണ്ട്. ഒപ്പം സെഡ്ടിഇ, ഹുവാവേ തുടങ്ങിയ ചൈനീസ് കമ്പനികളുടെ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന കർശന നിർദേശവും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്കൊപ്പം സാംസങ്ങ്, നോക്കിയ, എറിക്സൺ തുടങ്ങിയ കമ്പനികളുടെയും സഹായത്തോടെയാണ് റിലയൻസ് ജിയോ ട്രയലുകൾ നടത്തുന്നത്. നോക്കിയ, എറിക്സൺ കമ്പനികളുടെ സാങ്കേതിക വിദ്യയ്ക്കൊപ്പം റ്റാറ്റയുടെ ഓപ്പൺ റാൻ ടെക്നോളജിയും പരീക്ഷിക്കുമെന്ന് എയർടെൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാരിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ടെലിമാറ്റിക്സിനെയാണ് ബിഎസ്എൻഎൽ 5 ജി സർവീസിന് ആശ്രയിക്കുന്നത്. 5 ജി നെറ്റ്‌വർക്ക് സൗകര്യം ഉറപ്പാക്കുന്ന ഫോണുകളുമായി കളം പിടിക്കാൻ മൊബൈൽ കമ്പനികളും മത്സരം ആരംഭിച്ചു കഴിഞ്ഞു.

എന്താണ് 5 ജി

എന്താണ് 5 ജി

അഞ്ചാം തലമുറ മൊബൈൽ ഡാറ്റാ നെറ്റ്‌വർക്കാണ് 5 ജി. ഒറ്റ വാക്കിൽ അതിവേഗ ഇന്റർനെറ്റ് എന്ന് പറയാൻ കഴിയും. നിലവിലെ 4 ജി നെറ്റ്‌വർക്കിനേക്കാൾ വളരെ ഉയർന്ന വേഗവും ഡാറ്റാ ഡൗൺലോഡ് കപ്പാസിറ്റിയും ലഭിക്കും. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ സെക്കൻഡുകൾ മതിയെന്നതും പ്രത്യേകതയാണ്. ഉദാഹരണത്തിന് 3 ജിബി സൈസുള്ള ഒരു വീഡിയോ ഫയൽ ഡൗൺലോഡ് ചെയ്യാൻ 3 ജിയിൽ ഒരു മണിക്കൂറിൽ കൂടുതൽ സമയം വേണം. 4 ജി നെറ്റ്‌വർക്കിൽ ഇതിന് 40 മിനിറ്റും 4 ജി എൽടിഇയിൽ 27 മിനിറ്റും എടുക്കുമ്പോൾ 5 ജിയിൽ സെക്കൻഡുകൾ മാത്രം മതിയാകും. 10 ജിബി/ സെക്കൻഡ് വരെ ഡൗൺലോഡ് വേഗം കൈവരിക്കാൻ 5 ജി നെറ്റ്‌വർക്കിന് സാധിക്കുമെന്നാണ് കരുതുന്നത്.

മണിപ്പൂരിലെ അയൺമാൻ ഇനി മഹീന്ദ്രയുടെ കളരിയിൽമണിപ്പൂരിലെ അയൺമാൻ ഇനി മഹീന്ദ്രയുടെ കളരിയിൽ

മൊബൈൽ സേവനങ്ങൾ

മൊബൈൽ സേവനങ്ങൾ മാത്രമല്ല ഡ്രൈവറില്ലാ കാറുകൾ, ആരോഗ്യ മേഖല തുടങ്ങിയവയിൽ പരിമിതികളില്ലാത്ത സാധ്യതകളാണ് 5 ജി മുന്നോട്ട് വയ്ക്കുന്നത്. നിലവിൽ 61 രാജ്യങ്ങളിലായി 144 നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ 5 ജി സേവനങ്ങൾ നൽകുന്നുണ്ട്. 2026 ഓടെ രാജ്യത്ത് 350 മില്യൺ 5 ജി സബ്സ്ക്രിപ്ഷൻസ് ഉണ്ടാകുമെന്നാണ് എറിക്സൺ കമ്പനിയുടെ മൊബിലിറ്റി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പത്തിൽ നാല് കണക്ഷനുകളും 5 ജി സർവീസായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

5 ജി സേവനങ്ങൾ

വിപ്ലവകരമായ ഈ സാങ്കേതിക തലമുറ മാറ്റം ഇന്ത്യയിൽ ഇപ്പോൾ തന്നെ ഏറെ വൈകിയാണ് നടപ്പാക്കുന്നത്. സാങ്കേതികരംഗത്ത് നിന്നും തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങളുടെ ദൈനം ദിന ജീവിതത്തിൽ വരെ 5 ജി സ്വാധീനം, വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിവേഗ ഡാറ്റാ കൈമാറ്റത്തിനായി 5 ജി സേവനങ്ങൾ ലഭ്യമാക്കുമ്പോൾ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളിലടക്കം വലിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം നിരവധി സുരക്ഷാ വെല്ലുവിളികളും വെളിച്ചത്തേക്ക് വരുന്നുണ്ട്. അതിവേഗ നെറ്റ്‌വർക്കിൽ നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യതകളും വർധിക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം വെല്ലുവിളികളും പരിമിതികളും മറികടന്നാൽ മാത്രമെ 5 ജി സേവനങ്ങൾ സാർവത്രികമാകുകയുള്ളൂ.

സ്വന്തം ക്രിപ്റ്റോകറൻസിയുമായി ഇന്ത്യ; സ്വകാര്യ കറൻസികൾക്ക് നിയന്ത്രണം വന്നേക്കുംസ്വന്തം ക്രിപ്റ്റോകറൻസിയുമായി ഇന്ത്യ; സ്വകാര്യ കറൻസികൾക്ക് നിയന്ത്രണം വന്നേക്കും

Best Mobiles in India

English summary
The country has been waiting for 5G for a while now. With the delay in the spectrum auction, no one has a clear idea of when the 5G launch will happen. Meanwhile, the central government has hinted at the development of 6G technology. Union Communications Minister Ashwin Vaishnav referred to the 6G rollout.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X