5ജി സ്പീഡിൽ മുമ്പിലാര്? നാല് നഗരങ്ങളിൽ എയർടെലിനും ജിയോയ്ക്കും ലഭ്യമാകുന്ന സ്പീഡിന്റെ കണക്ക് ഇതാ

|

5ജി(5G) സേവനങ്ങൾ അ‌വതരിപ്പിക്കാൻ മത്സരിച്ച് പണിയെടുത്ത് വരികയാണ് രാജ്യത്തെ ടെലിക്കോം വമ്പന്മാരായ ജിയോയും എയർടെലും. മൂന്ന് ടെലിക്കോം കമ്പനികൾക്കാണ് 5ജി സർവീസിന് അ‌നുമതി ഉള്ളത് എങ്കിലും മൂന്നാമനായ വൊഡഫോൺ ഐഡിയയുടെ 5ജി പദ്ധതികൾ എവി​ടം വരെ ആയി എന്നത് സംബന്ധിച്ച് അ‌വർക്ക് തന്നെ ധാരണയില്ല. അ‌തിനാൽ വിഐയുടെ കാര്യം വിടാം. മറ്റ് രണ്ട് കമ്പനികളിലേക്കും വന്നാൽ ടെലിക്കോം മേഖലയിൽ ഏറ്റവും അ‌ധികം വരിക്കാരുള്ള കമ്പനിയാണ് റിലയൻസ് ജിയോ. എയർടെലിന് രണ്ടാം സ്ഥാനം ആണ് ഉള്ളത്.

 

രണ്ടാം സ്ഥാനത്ത് ഇരിക്കാൻ താൽപര്യമില്ലാത്ത എയർടെൽ

എന്നാൽ 5ജി സേവനങ്ങളിലേക്ക് എത്തുമ്പോൾ രണ്ടാം സ്ഥാനത്ത് ഇരിക്കാൻ താൽപര്യമില്ലാത്ത എയർടെൽ രാജ്യത്ത് 5ജി സേവനം ഔദ്യോഗികമായി ആരംഭിച്ച ഒക്ടോബർ 1 ന് തന്നെ എട്ടു നഗരങ്ങളിൽ 5ജി സർവീസ് ആരംഭിച്ചതായി പ്രഖ്യാപിച്ച് ഏവ​രെയും ഞെട്ടിച്ചിരുന്നു. ജിയോ ആകട്ടെ ദീപാവലിക്ക് 5ജി ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. അ‌തും നാല് നഗരങ്ങളിൽ. ജിയോ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മിണ്ടാതിരുന്ന എയർടെൽ അ‌പ്രതീക്ഷിതമായി 5ജി ആരംഭിച്ചതായി പ്രഖ്യാപിച്ചതാണ് ഏവരെയും ഞെട്ടിച്ചത്.

ചങ്കിൽ തറച്ച ഒരു വെടി

ജിയോയുടെ ചങ്കിൽ തറച്ച ഒരു വെടികൂടിയായിരുന്നു ആ പ്രഖ്യാപനം. ജിയോ നാല് നഗരങ്ങളിൽ 5ജി ആരംഭിക്കുമെന്ന് പറഞ്ഞപ്പോൾ ജിയോ ആരംഭിക്കുന്ന നഗരങ്ങൾക്കു പുറമേ എട്ട് നഗരങ്ങളിൽക്കൂടി 5ജി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു എയർടെലിന്റെ 5ജി യുദ്ധപ്രഖ്യാപനം. എന്നാൽ വൻ പ്രഖ്യാപനങ്ങൾ ഒക്കെ നടത്തിയെങ്കിലും ഈ പ്രഖ്യാപിച്ച നഗരങ്ങളിൽ യഥാർഥ 5ജി സേവനം ആരംഭിക്കാൻ ഈ രണ്ട് കമ്പനികൾക്കും കഴിഞ്ഞിട്ടില്ല. രണ്ടുപേരും 5ജി പരീക്ഷണ അ‌ടിസ്ഥാനത്തിൽ ഏതാനും ഉപഭോക്താക്കൾക്ക് മാത്രമാണ് നൽകിവരുന്നത്.

പച്ചക്കുളം വാസുവും വിഐ 5ജിയും തമ്മിൽ എന്ത് ബന്ധം?, ''വിട്ടോ, ഇവിടില്ല''എന്നാൽ എന്ത്?പച്ചക്കുളം വാസുവും വിഐ 5ജിയും തമ്മിൽ എന്ത് ബന്ധം?, ''വിട്ടോ, ഇവിടില്ല''എന്നാൽ എന്ത്?

ആരുടെ 5ജി
 

എന്നാൽ പരീക്ഷണ ഘട്ടത്തിൽ ഇവരിൽ ആരുടെ 5ജിക്കാണ് ഏറ്റവും കൂടുതൽ സ്പീഡ് എന്നറിയാൻ ഏവർക്കും ആകാംക്ഷ കാണും. അ‌ത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. എയർടെലിനും ജിയോയ്ക്കും 5ജി സേവനങ്ങൾ ഉള്ള നാല് നഗരങ്ങളാണ് ഉള്ളത്. ഡൽഹി, മും​ബൈ, കൊൽക്കത്ത, വാരാണസി എന്നിവ ആണവ. നേരത്തെ ജിയോ പ്രഖ്യാപിച്ച നാല് നഗരങ്ങളുടെ പട്ടികയിൽ വാരാണസി ഉണ്ടായിരുന്നില്ല. പകരം ചെന്നെയാണ് ഉണ്ടായിരുന്നത്.

സ്പീഡ് ടെസ്റ്റുകൾ

എന്നാൽ 5ജി ആരംഭിച്ചതായി അ‌റിയിച്ചുകൊണ്ട് ജിയോ പുറത്തിറക്കിയ പട്ടികയിൽ ചെ​ന്നൈയുടെ സ്ഥാനത്ത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി ഇടംപിടിക്കുകയായിരുന്നു. എന്തായാലും മത്സരം ആകുമ്പോൾ രണ്ടുപേർക്കും തുല്യ പരിഗണന നൽകണമല്ലോ. അ‌തുകൊണ്ടാണ് സ്പീഡ് ടെസ്റ്റിന് രണ്ട് കമ്പനികളും 5ജി സർവീസ് ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുന്ന ഈ നഗരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ നഗരങ്ങളിൽ ജിയോയും എയർടെലും നൽകുന്ന 5ജി സ്പീഡ് എന്താണ് എന്ന് നോക്കാം. സ്പീഡ് ടെസ്റ്റുകൾ നടത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഊക്ക്ല( Ookla ) ആണ് ഈ ടെസ്റ്റ് നടത്തിയിരിക്കുന്നത്.

20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ

ജിയോയും എയർടെലും നൽകുന്ന 5ജി സ്പീഡ്

ഡൽഹിയിൽ ലഭ്യമാകുന്ന 5ജി സ്പീഡ്

ഠ ജിയോ : 598.58 എംബിപിഎസ്
ഠ എയർടെൽ : 197.98 എംബിപിഎസ്

മും​ബൈയിൽ ലഭ്യമാകുന്ന 5ജി സ്പീഡ്

ഠ ജിയോ : 515.38 എംബിപിഎസ്
ഠ എയർടെൽ : 271.07 എംബിപിഎസ്


കൊൽക്കത്തയിൽ ലഭ്യമാകുന്ന 5ജി സ്പീഡ്

ഠ ജിയോ : 482.02 എംബിപിഎസ്
ഠ എയർടെൽ : 33.83 എംബിപിഎസ്


വാരാണസിയിൽ ലഭ്യമാകുന്ന 5ജി സ്പീഡ്

ഠ ജിയോ : 485.22 എംബിപിഎസ്
ഠ എയർടെൽ : 516.57 എംബിപിഎസ്

കൂടുതൽ വേഗത ​കൈവരും

പരീക്ഷണ അ‌ടിസ്ഥാനത്തിൽ നടക്കുന്ന സേവനത്തിന്റെ റിസൾട്ട് മാത്രമാണിത്. ശരിക്കും 5ജി ആരംഭിച്ചതായി ഇരു കമ്പനികളും അ‌റിയിച്ചിട്ടില്ല. അ‌തിനാൽത്തന്നെ പരീക്ഷണം പൂർത്തിയാകുമ്പോഴേക്കും കൂടുതൽ വേഗത ​കൈവരും എന്നാണ് റിപ്പോർട്ട്. സ്റ്റാൻഡ്എലോൺ ആയാണ് 5ജി സേവനങ്ങൾ നൽകുക എന്ന് ജിയോ വ്യക്തമാക്കിയിട്ടുള്ളതാണ്. 5ജിക്കായുള്ള യഥാർഥ ഉപകരണങ്ങൾ ഉപയോഗിച്ച് തന്നെ സർവീസ് നടത്തുന്നതാണ് സ്റ്റാൻഡ് എലോൺ 5ജി എന്ന് പറയാം.

'5G ലോഞ്ച്' സത്യമോ മിഥ്യയോ; തള്ളുകൾക്കപ്പുറം വാസ്തവമെന്ത്?'5G ലോഞ്ച്' സത്യമോ മിഥ്യയോ; തള്ളുകൾക്കപ്പുറം വാസ്തവമെന്ത്?

ട്രൂ 5ജി

എന്നാൽ എയർടെൽ നോൺസ്റ്റാൻഡ്എലോൺ ആയാണ് 5ജി നൽകുന്നത്. അ‌തായത് നിലവിലുള്ള 4ജി ഉപകരണങ്ങൾ ഉപയോഗിച്ച് ചെറിയ അ‌പ്ഡേഷനോടുകൂടി 5ജി സർവീസ് നൽകുകയാണ് എയർടെൽ ചെയ്യുക. വിഐയും നോൺ സ്റ്റാൺഡ്എലോൺ ആയിട്ടാണ് 5ജി നൽകുക.
എസ്എ5ജിക്ക് എൻഎസ്എ5ജിയെക്കാൾ വേഗത ഉണ്ടാകും എന്നും തങ്ങളുടേതാണ് ട്രൂ 5ജി എന്നുമാണ് ജിയോയുടെ വാദം. എന്തായാലും നിലവിൽ പുറത്തുവന്ന സ്പീഡ് ടെസ്റ്റിൽ ജിയോ ആണ് മൂന്ന് നഗരങ്ങളിൽ മുന്നിൽ നിൽക്കുന്നത്.

600 എംബിപിഎസിന് അ‌ടുത്ത് വേഗം

എന്നാൽ വാരാണസിയിൽ ജിയോ എയർടെലിന് പിന്നിലാണ്. ഏതാണ്ട് 600 എംബിപിഎസിന് അ‌ടുത്ത് വേഗം ഇരു കമ്പനികൾക്കും കാണാം. ഡൽഹിയിലെ ജിയോ 5ജിക്കാണ് ഇതിൽ കൂടുതൽ സ്പീഡ് കാണുന്നത്. പരീക്ഷണ ഘട്ടത്തിന്റെ തുടക്കത്തിൽ ഇത്രയും സ്പീഡ് കിട്ടുന്നതിനാൽ യഥാർഥ 5ജി സേവനം ആരംഭിക്കുമ്പോഴേക്ക് നേരത്തെ വാഗ്ദാനം ചെയ്തപോലെ 1ജിബിപിഎസ് വേഗം ലഭ്യമാകുമെന്നും കരുതാം.

5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു

വാശിയേറിയ മത്സരം

ഇവിടെ എയർടെലും ജിയോയും തമ്മിൽ സ്പീഡിന്റെ കാര്യത്തിലും വാശിയേറിയ മത്സരം നടക്കും എന്നാണ് സൂചന. വരിക്കാരെ സംബന്ധിച്ചിടത്തോളം ആ മത്സരം നല്ലതുമാണ്. നിലവിലുള്ള ടവറുകൾ മെച്ചപ്പെടുത്തി നിർമാണം പൂർത്തിയാകുമ്പോൾ മാത്രമാണ് യഥാർഥ ചിത്രം വ്യക്തമാകുക. ഇതിനിടയിൽ വിഐ കൂടി 5ജി ആരംഭിച്ചാൽ മത്സരം കൂടുതൽ ശക്തമാകും. എന്തായാലും 5ജി അ‌തിന്റെ ഫുൾ റേഞ്ചിൽ എത്തുന്ന സമയം വരും. അ‌തിനായി കാത്തിരിക്കാം.

Best Mobiles in India

English summary
The speed test results indicate that there will be fierce competition between Airtel and Jio in terms of speed. That competition is good for subscribers. The real picture will be clear only when the existing towers are improved and the construction is completed. In the meantime, if VI also launches 5G, the competition will become stronger.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X