37ാം വയസിൽ ട്വിറ്ററിനെ ചിറകിലൊതുക്കിയ ഇന്ത്യക്കാരൻ; ആരാണീ പരാഗ് അഗർവാൾ

By Prejith Mohanan
|

സുന്ദർ പിച്ചൈയ്ക്കും സത്യ നാദെല്ലയ്ക്കും ശേഷം മറ്റൊരു ഇന്ത്യൻ വംശജൻ കൂടി ടെക് മേഖലയിലെ പ്രമുഖ കമ്പനികളിൽ ഒന്നിന്റെ സിഇഒമാരിൽ ഒരാൾ ആയി മാറുകയാണ്. ട്വിറ്ററിന്റെ സഹസ്ഥാപകൻ കൂടി ആയ ജാക്ക് ഡോർസി സിഇഒ സ്ഥാനം രാജി വച്ചതോടെയാണ് ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ ട്വിറ്ററിന്റെ മേധാവി ആയത്. പരാഗിന്റെ നിയമനത്തോടെ ട്വിറ്റർ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐബിഎം, അഡോബ്, മാസ്റ്റർകാർഡ് തുടങ്ങിയ പ്രധാനപ്പെട്ട കോർപ്പറേറ്റുകളുടെ എല്ലാം തലപ്പത്ത് ഇന്ത്യൻ വംശജരായി. ലോകത്തെ ഏറ്റവും പ്രശസ്തമായ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമിനെ നീണ്ട 16 വർഷം നയിച്ച ശേഷമാണ് ജാക്ക് ഡോർസി ട്വിറ്ററിന്റെ പടി ഇറങ്ങുന്നത്. പിന്നാലെയാണ് പരാഗ് അഗർവാൾ സ്ഥാനം ഏറ്റെടുക്കുന്നത്. കമ്പനിയിൽ ഡോർസിയുടെ വിശ്വസ്ഥൻ എന്നൊരു ഇമേജും പരാഗിന് ഉണ്ട്.

സിടിഒ

2011 മുതൽ പരാഗ് ട്വിറ്ററിന് ഒപ്പമുണ്ട്. സോഫ്റ്റേവെയർ എഞ്ചിനീയർ ആയാണ് തുടക്കം. 2017 മുതൽ ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ) സ്ഥാനത്ത് തുടരുകയായിരുന്നു. പരാഗ് ട്വിറ്ററിന്റെ തലപ്പത്തേക്ക് കൂടി എത്തിയതോടെ പ്ലാറ്റ്ഫോം എതാണ്ട് പൂർണമായും ഇന്ത്യൻ നിയന്ത്രണത്തിലായി. ട്വിറ്ററിന്റെ പ്രധാനപ്പെട്ട രണ്ട് പദവികളിലും നിലവിൽ ഇന്ത്യക്കാരാണ് ഉള്ളത്. പോളിസി ആൻഡ് സേഫ്റ്റി ലീഡ് ഡയറക്ടറായ വിജയ് ഗഡെ ആണ് ട്വിറ്ററിലെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന മറ്റൊരു ഇന്ത്യൻ വംശജൻ. പരാഗ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരികൾ 10 ശതമാനത്തോളം നേട്ടവും കൈവരിച്ചു.

ട്വിറ്റർ സ്പേസസ്; അക്കൌണ്ട് ഇല്ലാതെ ഓഡിയോ കേൾക്കുന്നത് എങ്ങനെ?ട്വിറ്റർ സ്പേസസ്; അക്കൌണ്ട് ഇല്ലാതെ ഓഡിയോ കേൾക്കുന്നത് എങ്ങനെ?

ഡോർസി
 

ഇടക്കാലത്ത് നിറം മങ്ങിപ്പോയ ട്വിറ്ററിന്റെ രണ്ടാം വരവിന് ചുക്കാൻ പിടിച്ചതും ഡോർസിക്കുള്ള വിശ്വാസവും ആണ് സിഇഒ പദവിയിലേക്ക് എത്താൻ പരാഗിനെ സഹായിച്ചത്. 16 കൊല്ലങ്ങൾക്ക് ശേഷം ഡോർസി പടിയിറങ്ങുമ്പോൾ പരാഗിന്റെ ആരോഹണം എതിർപ്പുകൾ ഇല്ലാതെ ആണെന്നതും ശ്രദ്ധിക്കണം. കർശനമായ നടപടി ക്രമങ്ങൾ പാലിച്ചാണ് അഗർവാളിന്റെ നിയമനം നടന്നതെന്ന് ഡോർസി തന്റെ വിടവാങ്ങൽ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ട്വിറ്ററിന്റെ വളർച്ചയ്ക്ക് സഹായിച്ച എല്ലാ തീരുമാനങ്ങൾക്ക് പിന്നിലും അഗർവാളിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പരാഗ് ഹൃദയവും ആത്മാവും കൊണ്ടാണ് നയിക്കുന്നത്. അദ്ദേഹം ജിജ്ഞാസയുള്ളവനും യുക്തി ബോധമുള്ളവനും സർഗാത്മകതയുള്ളവനും സ്വയം അവബോധമുള്ളവനും വിനയം ഉള്ളവനുമാണ്. ഞാൻ ദിവസവും അവനിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കുന്നു. പിൻഗാമിയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ഡോർസി.

സിഇഒ

"ഞാൻ ട്വിറ്റർ വിടാൻ തീരുമാനിച്ചു, കാരണം കമ്പനി അതിന്റെ സ്ഥാപകരിൽ നിന്ന് മുന്നോട്ട് പോകാൻ തയ്യാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. ട്വിറ്ററിന്റെ സിഇഒ എന്ന നിലയിൽ പരാഗിലുള്ള എന്റെ വിശ്വാസം അഗാധമാണ്. കഴിഞ്ഞ 10 വർഷത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പരിവർത്തനാത്മകമായിരുന്നു. അവന്റെ കഴിവിനും ഹൃദയത്തിനും ആത്മാവിനും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. പരാഗിന് നയിക്കാനുള്ള സമയമാണിത്," ഡോർസി തന്റെ കുറിപ്പിൽ പറയുന്നു.

ട്വിറ്ററിലെ വീഡിയോകൾ ഫോണിലേക്ക് എളുപ്പം ഡൌൺലോഡ് ചെയ്യാംട്വിറ്ററിലെ വീഡിയോകൾ ഫോണിലേക്ക് എളുപ്പം ഡൌൺലോഡ് ചെയ്യാം

ഷെയർ ഹോൾഡർമാർ

പുതിയ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഇറക്കിയ പ്രസ്താവനയിൽ ജാക്കിന് നന്ദി പറയാൻ പരാഗും മറക്കുന്നില്ല. ട്വിറ്ററിന്റെ സിഇഒ എന്ന നിലയിൽ പുതിയ റോൾ ഏറ്റെടുത്ത് അഗർവാൾ പറയുന്നു, "ജാക്കിന്റെ നേതൃത്വത്തിൽ ഞങ്ങൾ സ്വന്തമാക്കിയ എല്ലാ നേട്ടങ്ങളും വീണ്ടും ഉയരത്തിലേക്ക് കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒപ്പം വരാനിരിക്കുന്ന അവസരങ്ങളിൽ ഞാൻ അവിശ്വസനീയമാംവിധം ഊർജ്ജസ്വലനാണ്. ഞങ്ങളുടെ എക്‌സിക്യൂഷൻ മെച്ചപ്പെടുത്തുന്നത് തുടരും. പൊതു ചർച്ചകളുടെ ഭാവി പുനക്രമീകരിക്കുമ്പോൾ ഞങ്ങളുടെ ഉപഭോക്താക്കൾക്കും ഷെയർ ഹോൾഡർമാർക്കും ഞങ്ങൾ വലിയ മൂല്യം നൽകും."

പരാഗ് അഗർവാൾ

ട്വിറ്ററിലെത്തും മുമ്പ് യാഹൂ, മൈക്രോസോഫ്റ്റ്, എ.ടി. ആൻഡ് ടി ലാബ്‌സ് എന്നീ സ്ഥലങ്ങളിൽ പരാഗ് അഗർവാൾ ജോലി ചെയ്തിട്ടുണ്ട്. സ്റ്റാൻഫോർഡിൽ ഫിസിഷ്യനും അസോസിയേറ്റ് ക്ലിനിക്കൽ പ്രഫസറുമായ വിനീത അഗർവാൾ ആണ് ഭാര്യ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിലാണ് ഇരുവരും നിലവിൽ താമസിക്കുന്നത്. അൻഷ് അഗർവാൾ ഏക മകനാണ്. 1983ൽ ജനിച്ച് 37ാം വയസിൽ ട്വിറ്ററിന്റെ തലപ്പത്ത് എത്തുന്ന പരാഗ് അഗർവാളിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് താഴേക്ക് വായിക്കുക.

ആദ്യം ലൈസൻസ്, എന്നിട്ടാകാം സർവീസ്, ഇലോൺ മസ്കിനോട് കേന്ദ്രംആദ്യം ലൈസൻസ്, എന്നിട്ടാകാം സർവീസ്, ഇലോൺ മസ്കിനോട് കേന്ദ്രം

പരാഗ് അഗർവാൾ: പുതിയ ട്വിറ്റർ സിഇഒയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

പരാഗ് അഗർവാൾ: പുതിയ ട്വിറ്റർ സിഇഒയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

  • പരാഗ് അഗർവാൾ ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിങിലും ബിരുദം നേടി.
  • ഐഐടി ബോംബെയിൽ നിന്ന് പാസായതിന് ശേഷം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി സ്വന്തമാക്കി
  • പരാഗ് മൈക്രോസോഫ്റ്റ് റിസർച്ചിലും യാഹൂ റിസർച്ചിലും നേതൃപദവികൾ വഹിച്ചിട്ടുണ്ട്.
  • 2011 ഒക്ടോബറിൽ പരാഗ് അഗർവാൾ ട്വിറ്ററിൽ ചേർന്നു.
  • ട്വിറ്ററിന്റെ ആദ്യത്തെ ഡിസ്റ്റിഗ്യൂഷ്ഡ് എഞ്ചിനീയർ ആയിരുന്നു പരാഗ്. റവന്യൂ, കൺസ്യൂമർ എഞ്ചിനീയറിങ് മേഖലയിലെ പരാഗിന്റെ പ്രവർത്തനങ്ങളാണ് ഇതിന് കാരണം ആയത്.
  • ട്വിറ്റർ പറയുന്നത് അനുസരിച്ച്, 2016 ലും 2017 ലും യൂസേഴ്സിന്റെ എണ്ണം കൂട്ടുന്നതിൽ പരാഗ് വലിയ സ്വാധീനം ചെലുത്തി.
  • 2018 ഒക്ടോബറിൽ ട്വിറ്റർ പരാഗിനെ കമ്പനിയുടെ സിടിഒ സ്ഥാനത്തേക്ക് ഉയർത്തി.
  • സിടിഒ എന്ന നിലയിൽ, കമ്പനിയുടെ ടെക്നിക്കൽ സ്ട്രാറ്റർജിയുടെ ഉത്തരവാദിത്തം പരാഗ് നിർവഹിച്ചിരുന്നു. കമ്പനിയിൽ ഉടനീളം മെഷീൻ ലേണിങ് സാഹചര്യം, കമ്പനിയുടെ വളർച്ചാ വേഗത എന്നിവയൊക്കെ മെച്ചപ്പെടുത്തുന്നതിനും പരാഗ് നേതൃത്വം നൽകിയിരുന്നു.
  • 2019ൽ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി പരാഗിനെ പ്രൊജക്റ്റ് ബ്ലൂസ്‌കൈയുടെ തലവനായി നിയമിച്ചു. ട്വിറ്ററിലെ തെറ്റായ വിവരങ്ങൾ നിയന്ത്രിക്കുന്നതിനായി ഓപ്പൺ സോഴ്‌സ് ആർക്കിടെക്‌റ്റുകളുടെ ഒരു സ്വതന്ത്ര ടീമായാണ് പ്രോജക്റ്റ് ബ്ലൂസ്കൈ വികസിപ്പിച്ചെടുത്തത്.
  • 2021 നവംബർ 29 ന്, ജാക്ക് ഡോർസി ട്വിറ്ററിൽ നിന്ന് രാജി വയ്ക്കുകയും ട്വിറ്റർ ബോർഡ് പരാഗിനെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

Best Mobiles in India

English summary
After Sundar Pichai and Satya Nadella, another Indian has become CEO of a leading big tech company. Indian-born Parag Agarwal has taken over as head of Twitter following the resignation of Jack Dorsey as CEO of Twitter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X