ഒരു ശരാശരി ജി മെയില്‍ ഉപയോക്താവ് ഇങ്ങനെയായിരിക്കും

Posted By:

ഗൂഗിളിന്റെ ഇ മെയില്‍ സര്‍വീസായ ജി മെയിലിന് പത്തു വയസ് തികഞ്ഞു. 2004 ഏപ്രില്‍ ഒന്നിന് ആരംഭിച്ച ജി മെയിലിന് ഇന്ന് 500 മില്ല്യന്‍ ഉപയോക്താക്കളാണ് ഉള്ളത്. മൈക്രോസോഫ്റ്റ്, യാഹു തുടങ്ങിയ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ജി മെയില്‍ ഈ നേട്ടം കൊയ്തത്.

നമ്മുടെ നാട്ടിലും ഭൂരിഭാഗം പേരും ജി മെയില്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഒരു ശരാശരി ജി മെയില്‍ ഉപയോക്താവ എങ്ങനെയായിരിക്കും. അതായത് ഉപയോഗിക്കുന്ന രീതി, പ്രായം, താല്‍പര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍...

അത് ചുവടെ കൊടുക്കുന്നു. പ്രമുഖ വെബ്‌സൈറ്റായ മാഷബിള്‍ തയാറാക്കിയതാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഇമെയില്‍ അനലിറ്റിക്‌സ് കമ്പനിയായ ലിറ്റ്മസിന്റെ കണക്കു പ്രകാരം 65.66 ശതമാനം ജി മെയില്‍ ഉപയോക്താക്കളും മൊബൈല്‍ ഫോണിലാണ് മെയിലുകള്‍ പരിശോധിക്കുന്നത്.

 

 

#2

ഏകദേശം 120 മില്ല്യന്‍ ജി മെയില്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുന്നുണ്ട്.

 

 

#3

ജി മെയില്‍ ഒപയോക്താക്കളുടെ ശരാശരി പ്രായം 31 വയസാണ്.

 

 

#4

ഒരാളുടെ ഇ മെയില്‍ അഡ്രസ് പരലിശോധിച്ചാല്‍ അയാള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് മനസിലാക്കാന്‍ കഴിയുമെന്നാണ് മെയില്‍ ചിമ്പ് എന്ന കനപനി പറയുന്നത്.

 

 

#5

ദന്ത സംരക്ഷണം, ആരോഗ്യ പരിപാലനം, സര്‍ക്കാര്‍ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മെയിലുകള്‍ വായിക്കാന്‍ പൊതുവെ ജി മെയില്‍ ഉപയോക്താക്കള്‍ താല്‍പര്യം പ്രകടിപ്പിക്കാറില്ല.

 

 

#6

2011-ല്‍ നടത്തിയ പഠനമനുസരിച്ച് ജി മെയില്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗം 18-34 വയസിനിടയില്‍ പ്രായമുള്ള, വിദ്യാസമ്പന്നരാണ്. വ്യക്തമായ രാഷ്ട്രീയമുള്ളവരും വായനാശീലം ഉള്ളവരായിരിക്കും ഇവരെന്നും പറയുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot