ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍: 999 രൂപയുടെ മികച്ച പ്ലാനുകള്‍ ആരുടേത്?

|

റിലയന്‍സ് ജിയോ തുടങ്ങി വച്ച ഓഫറുകളെ നേരിടാന്‍ ദിവസവും പുതിയ പ്ലാനുകളുമായി എത്തിയിരിക്കുകയാണ് മറ്റു ടെലികോം കമ്പനികള്‍. ഏറ്റവും അവസാനമായി ബിഎസ്എന്‍എല്‍ ആണ് 999 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചത്.

ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍: 999 രൂപയുടെ മികച്ച പ്ലാനുകള്‍ ആരുടേത്

ജിയോ, എയര്‍ടെല്‍ അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ എന്നിവയെല്ലാം തന്നെ ടെലികോം ജയിന്റ് ട്രാക്ഷന്‍ മെച്ചപ്പെടുത്താനായി കൂടൂതല്‍ വരിക്കാരെ ആകര്‍ഷിക്കാനുളള തിരക്കിലാണ്.

നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചു നോക്കുയാണെങ്കില്‍ എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ എന്നിവയില്‍ നിന്നും മികച്ച മത്സരം ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെയുളള പ്ലാനുകള്‍ ഇവര്‍ നല്‍കുന്നു.

ഇന്ന് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ധാരാളം ഓഫറുകളും ഉണ്ട്. നിങ്ങളുടെ സൗകര്യാര്‍ത്ഥം ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.

ബിഎസ്എന്‍എല്‍ 999 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ 999 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ ഏറ്റവും പുതിയ പ്ലാനാണ് 999 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍. ബിഎസ്എന്‍എല്‍ന്റെ മാക്‌സിമം പ്ലാന്‍ എന്നു വേണമെങ്കില്‍ ഇതിനെ പറയാം. 999 രൂപ വിലമതിക്കുന്ന ഈ പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി, അതായത് ഒരു വര്‍ഷം. എന്നാല്‍ 181 ദിവസം മാത്രമാണ് അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്നത്. 181 ദിവസത്തേക്കു ശേഷം മിനിറ്റിന് 60 പൈസയായി ചാര്‍ജ്ജ് ഈടാക്കുന്നു.

ജിയോ 999 രൂപ പ്ലാന്‍

ജിയോ 999 രൂപ പ്ലാന്‍

ജിയോ 999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 60 ജിബി 4ജി ഡാറ്റയാണ് മൊത്തത്തില്‍ നല്‍കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോളുകള്‍ 100എസ്എംഎസ് പ്രതി ദിനം കൂടാതെ ഫ്രീ ജിയോ സബ്‌സ്‌ക്രിപ്ഷന്‍ ആപ്‌സ് എന്നിവയും നല്‍കുന്നു. ബിഎസ്എന്‍എല്‍നേക്കാളും ഈ പ്ലാന്‍ വാലിഡിറ്റി കുറവാണ്, അതായത് ഇതില്‍ 90 ദിവസമാണ് വാലിഡിറ്റി. 60 ജിബി കഴിഞ്ഞാലും ഡാറ്റ ലഭിക്കും പക്ഷേ ഡാറ്റ സ്പീഡ് 60kbps ആയിരിക്കുമെന്നു മാത്രം.

നോക്കിയ 6, നോക്കിയ 1, നോക്കിയ 9 ഏപ്രിലില്‍ ഇന്ത്യയില്‍ എത്തുംനോക്കിയ 6, നോക്കിയ 1, നോക്കിയ 9 ഏപ്രിലില്‍ ഇന്ത്യയില്‍ എത്തും

എയര്‍ടെല്‍ 999 പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്‍ 999 പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്‍ 999 പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, ഫ്രീ നാഷണല്‍ റോമിംഗ്, 100 എസ്എംഎസ്, 60ജിബി ഇന്റര്‍നെറ്റ് ഡാറ്റ എന്നിവയും ലഭിക്കുന്നു. 90 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി.

Best Mobiles in India

Read more about:
English summary
To take in Jio's run in the telecom market, state-owned Bharat Sanchar Nigam Limited has introduced a new 'Maximum' prepaid plan for its users in India. Under this offer, BSNL prepaid customers will get unlimited data access for 365 days

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X