മൈക്രോസോഫ്റ്റിനെ നയിക്കാന്‍ ഇനിയാര്?

By Bijesh
|

സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റിന്റെ അടുത്ത മേധാവി ആരായിരിക്കും? ടെക് ലോകത്തെ ചൂടുപിടിച്ച ചര്‍ച്ചാവിഷയമാണിത്. നിലവിലെ സി.ഇ.ഒ ആയ സ്റ്റീവ് ബാള്‍മര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിരമിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് അടുത്തതാരെന്ന ചോദ്യമുയരുന്നത്.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റേതുള്‍പ്പെടെ നിരവധി പേരുകള്‍ ഇപ്പോള്‍ തന്നെ പലരും ചര്‍ച്ചചെയ്യുന്നുണ്ട്. സി.ഇ.ഒ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ഏതാനും പേരുകള്‍ ഇതാ...

ബില്‍ഗേറ്റ്‌സ്

ബില്‍ഗേറ്റ്‌സ്

മൈക്രോസോഫ്റ്റിന്റെ സ്ഥാപകനും ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡറുമായ ബില്‍ഗേറ്റ്‌സ് വീണ്ടും സ്ഥാപനത്തിന്റെ തലപ്പത്തേക്ക് തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നവര്‍ കുറവല്ല. 57 കാരനായ അദ്ദേഹത്തിന് കമ്പനിയെ മുന്നോട്ടു നയിക്കാന്‍ ഇനിയും ബാല്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

എലന്‍ മസ്‌ക്

എലന്‍ മസ്‌ക്

ടെസ്ല മോട്ടോഴ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ എലന്‍ മസ്‌കിന്റെ പേരാണ് രണ്ടാമതായി പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ടെസ്ല മോട്ടോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന അദ്ദേഹം ഈ ചുമതല ഏറ്റെടുക്കാനും സാധ്യത കുറവാണ്.

 

സ്റ്റീവന്‍ സിനോഫ്‌സ്‌കി

സ്റ്റീവന്‍ സിനോഫ്‌സ്‌കി

മൈക്രോസോഫ്റ്റിന്റെ ഭാവി സി.ഇ.ഒ ആകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണ് സ്റ്റീവ് സിനോഫ്‌സ്‌കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം സ്ഥാപനം വിട്ടതോടെ ആ ചര്‍ച്ച അവസാനിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും സിനോഫ്‌സ്‌കിയുടെ പേര ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ബില്‍ ഗേറ്റ്‌സിന് പ്രിയപ്പെട്ട വ്യക്തി കൂടിയാണ് ഇദ്ദേഹം.

 

മരിസ മേയര്‍

മരിസ മേയര്‍

യാഹു സി.ഇ.ഒ മരിസ മേയര്‍ മൈക്രോസോഫ്റ്റിന്റെ തലപ്പത്തെത്തിയേക്കുമെന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ യാഹുവില്‍ ചുമതലയേറ്റെടുത്ത് അധികകാലമായിട്ടില്ലാത്ത അവര്‍ പെട്ടെന്ന് മറ്റൊരു മാറ്റത്തിന് ഒരുങ്ങുമെന്ന് കരുതാന്‍ വയ്യ.

 

നികേഷ് അറോറ

നികേഷ് അറോറ

ഗൂഗിളിന്റെ റവന്യൂ വിഭാഗം തലവനായ നികേഷ് അറോറ യാഹൂവിന്റെ സി.ഇ.ഒ പദവിയിലേക്ക് മുമ്പ് പരിഗണിക്കപ്പെട്ട വ്യക്തിയാണ്. എങ്കിലും സേല്‍സ് വിഭാഗത്തില്‍ മാത്രം പ്രവര്‍ത്തിച്ചു പരിചയമുള്ള അദ്ദേഹത്തിന് മൈക്രോസോഫ്റ്റ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

 

സത്യ നഡെല്ല

സത്യ നഡെല്ല

നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആന്‍ഡ് സര്‍വീസ് വിഭാഗം വൈസ് പ്രസിഡന്റായ സത്യയെ സി.ഇ.ഒ സ്ഥാനത്തേക്ക്് പരിഗണിച്ചേക്കുമെന്ന് കരുതുന്നവരും കുറവല്ല. ഏറ്റെടുത്ത ജോലികളെല്ലാം വിജയിപ്പിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്.

 

സ്‌കോട്ട് ഫോര്‍സറ്റാള്‍

സ്‌കോട്ട് ഫോര്‍സറ്റാള്‍

ആപ്പിള്‍ ഐ ഒ.എസ് വികസിപ്പിച്ചെടുക്കുന്നതിന് നേതൃത്വം നല്‍കിയ സ്‌കോട്ട് ഫോര്‍സ്റ്റാളിനെ മൈക്രോസോഫ്റ്റ്് പരിഗണിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

 

മാര്‍ക്ക്് ഹഡ്

മാര്‍ക്ക്് ഹഡ്

എച്ച്.പിയെ നല്ലരീതിയില്‍ കൊണ്ടുനടന്നിരുന്ന മാര്‍ക്ക്ഹഡ് ലൈംഗിക വിദാത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് പുറത്തുപോയ വ്യക്തിയാണ്. നിലവില്‍ ഒറാകിള്‍ പ്രസിഡന്റായ ഇദ്ദേഹം അവിടെയും നല്ല പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. അതുകൊണ്ടുതന്നെ മാര്‍ക്ക് ഹഡും പരിഗണിക്കപ്പെട്ടു കൂടായ്കയില്ല.

 

ജെഫ് വെയ്‌നര്‍

ജെഫ് വെയ്‌നര്‍

ലിന്‍ക്ഡ് ഇന്‍ സി.ഇ.ഒ ആയ ജെഫ് വെയ്‌നറുടെ പേരും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.

 

ആന്‍ഡി റൂബിന്‍

ആന്‍ഡി റൂബിന്‍

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഡവലപ് ചെയ്ത ആന്‍ഡി റൂബിന്‍ മൈക്രോസോഫ്റ്റ് തലപ്പത്തെത്തുമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഒരു കമ്പനിയെ മുഴുവനായി ഏറ്റെടുത്ത് നടത്തി ശീലമില്ലാത്ത അദ്ദേഹത്തിന് സാധ്യത കുറവാണ്.

 

കെവിന്‍ ജോണ്‍സന്‍

കെവിന്‍ ജോണ്‍സന്‍

ജൂനിപര്‍ നെറ്റ്‌വര്‍ക്‌സ് സി.ഇ.ഒ സ്ഥാനത്തുനിന്ന് വിരമിച്ച കെവിന്‍ ജോണ്‍സനും നേരിയ സാധ്യതയുണ്ട്. മുന്‍പ് മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിച്ചതും അദ്ദേഹത്തിന് ഗുണം ചെയ്യും

 

വിക് ഗുണ്ടോത്ര

വിക് ഗുണ്ടോത്ര

ഗൂഗിളില്‍ വൈസ് പ്രസിഡന്റായ വിക് ഗുണ്ടോത്രയ്ക്കും സാധ്യതയുണ്ട്. മുന്‍പ് േൈക്രാസോഫ്റ്റില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു.

 

മൈക്രോസോഫ്റ്റിനെ നയിക്കാന്‍ ഇനിയാര്?
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X