വെബ് വേഗതയില്‍ മുമ്പിലാര്? പിറകിലാര്?

By Super
|
വെബ് വേഗതയില്‍ മുമ്പിലാര്? പിറകിലാര്?

ഇന്റര്‍നെറ്റ് വേഗതയില്‍ ഒന്നാം സ്ഥാനം ഏത് രാജ്യത്തിനാണെന്ന ചോദ്യത്തിന് ചിലരെങ്കിലും യുഎസ് എന്നാകും മറുപടി നല്‍കുക. എന്നാല്‍ തെറ്റി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ അതിവേഗ റിസള്‍ട്ട് വേണ്ടവര്‍ സ്ലോവാക് റിപ്പബ്ലിക്കിലോ ദക്ഷിണ കൊറിയയിലോ പോകേണ്ടി വരും.

വെബ് പേജ് ലോഡ് ചെയ്യുന്ന സമയത്തെ ആധാരമാക്കി ഗൂഗിള്‍ നടത്തിയ പഠനത്തില്‍ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റുള്ള രാജ്യവും ഏറ്റവും മോശം ഇന്റര്‍നെറ്റുള്ള രാജ്യവും ഉള്‍പ്പെടുന്നു. ഡെസ്‌ക്ടോപുകളിലേയും മൊബൈലിലേയും ഇന്റര്‍നെറ്റ് കണക്ഷനെ വെവ്വേറെയാണ് ഗൂഗിള്‍ പഠിച്ചത്.

 

ഡെസ്‌ക്ടോപ് കമ്പ്യൂട്ടറില്‍ വെബ് പേജ് ലോഡ് ചെയ്യാന്‍ ഏറ്റവും കുറവ് സമയമെടുക്കുന്നത് സ്ലൊവാക്ക് റിപ്പബ്ലിക്കിലാണ്. വെറും 3.3 സെക്കന്റ്. മൊബൈലുകളുടെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് 4.8 സെക്കന്റുമായി ദക്ഷിണ കൊറിയയുമാണ്.

 

ഡെസ്‌ക്ടോപ് വെബ് പേജ് ലോഡിംഗില്‍ ഏറ്റവും പിറകില്‍ ഇന്തോനേഷ്യയാണ്. 20.3 സെക്കന്റ് വേണം വെബ് റിസള്‍ട്ടുകള്‍ ലോഡ് ചെയ്യാന്‍. മൊബൈല്‍ വെബ് പേജ് ലോഡിംഗില്‍ ഏറ്റവും പതുക്കെ ലോഡ് ചെയ്യുന്നത് യുഎഇയാണ്. 26.7 സെക്കന്റാണ് യുഎഇയിലെ വെബ് പേജ് ലോഡിംഗ് സമയം.

അപ്പോള്‍ ഇന്ത്യ എവിടെ വരും എന്നറിയേണ്ട? എന്തായാലും ഏറ്റവും മികച്ചതിലും ഏറ്റവും മോശത്തിലും ഇന്ത്യ വരുന്നില്ല എന്ന് മുമ്പിലെ വിവരങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ടല്ലേ. താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്ന് ഇന്ത്യയുടെ സ്ഥാനം കണ്ടെത്താം.

ഡെസ്‌ക്ടോപ് വേഗതയില്‍ ആദ്യ പത്ത് സ്ഥാനമുള്ള രാജ്യങ്ങള്‍ (സെക്കന്റില്‍)

  1. സ്ലൊവാക് റിപ്പബ്ലിക് (3.3)

  2. ദക്ഷിണ കൊറിയ (3.6)

  3. ചെക്ക് റിപ്പബ്ലിക് (3.7)

  4. നെതര്‍ലാന്‍ഡ്‌സ് (3.9)

  5. ജപ്പാന്‍ (4)

  6. ഡെന്മാര്‍ക്ക് (4.3)

  7. സ്വിറ്റ്‌സര്‍ലാന്‍ഡ് (4.3)

  8. സ്വീഡന്‍ (4.5)

  9. ബെല്‍ജിയം (4.6)

  10. നോര്‍വ്വേ (4.8)


ഡെസ്‌ക്ടോപ് വേഗത ഏറ്റവും കുറവുള്ള രാജ്യങ്ങള്‍

  1. ഇന്തേനേഷ്യ (20.3)

  2. ഫിലിപ്പീന്‍സ് (15.4)

  3. ഇന്ത്യ (15.1)

  4. വെനസ്വല (14.9)

  5. മലേഷ്യ (14.3)

  6. അര്‍ജന്റീന (12.8)

  7. ബ്രസീല്‍ (11.8)

  8. പെറു (11.7)

  9. കൊളംബിയ (10.2)

  10. ചിലി (10)


മൊബൈല്‍ വേഗതയില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങള്‍

  1. ദക്ഷിണ കൊറിയ (4.8)

  2. ഡെന്മാര്‍ക്ക്് (5.2)

  3. ഹോംങ്കോങ് (5.9)

  4. നോര്‍വ്വെ (6)

  5. സ്വീഡന്‍ (6.1)

  6. എസ്‌റ്റോണിയ (6.2)

  7. ചെക് റിപ്പബ്ലിക് (6.3)

  8. ജപ്പാന്‍ (6.4)

  9. റൊമാനിയ (7.5)

  10. സ്ലൊവാക് റിപ്പബ്ലിക് (7.6)


മൊബൈല്‍ വേഗത ഏറ്റവും കുറവുള്ള രാജ്യങ്ങള്‍

  1. യുഎഇ (26.7)

  2. സൗദി അറേബ്യ (21.2)

  3. തായ്‌ലാന്റ് (17.4)

  4. ഇന്ത്യ (16.4)

  5. അര്‍ജന്റീന (16.3)

  6. ബ്രസീല്‍ (15.8)

  7. മെക്‌സിക്കോ (14.1)

  8. സിംഗപ്പൂര്‍ (12.9)

  9. ഇന്തോനേഷ്യ (12.9)

  10. മലേഷ്യ (12.7)


ഈ പട്ടികകളില്‍ മധ്യത്തിലായാണ് യുഎസിന്റെ സ്ഥാനം. ഡെസ്‌ക്ടോപ് ലോഡിംഗ് വേഗത ഇവിടെ 5.7 സെക്കന്റാണ്. മൊബൈലില്‍ 9.2 സെക്കന്റാണ് ലോഡിംഗ് വേഗത.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X