ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരേക്കാള്‍ മിടുക്കന്മാരാകുന്നതെങ്ങനെ...!

Written By:

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഐഫോണ്‍ ഉപയോക്താക്കളെക്കാള്‍ കൂടുതല്‍ ബുദ്ധിമാന്‍മാരാണ് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ദ്രുതഗതിയിലുളള വളര്‍ച്ചയും കൂടുതല്‍ സവിശേഷതകളുമായി ആന്‍ഡ്രോയിഡ് ഒഎസ് ഐഒഎസിനേക്കാള്‍ വളരെ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ സുരക്ഷിതമാക്കാനുളള നുറുങ്ങുകള്‍...!

ഇവിടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഏത് തരത്തിലാണ് ഐഫോണ്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് കൂടുതല്‍ മിടുക്കന്മാരാകുന്നതെന്ന് അല്‍പ്പം നര്‍മത്തിലൂടെ പരിശോധിക്കുകയാണ്. സ്ലൈഡറിലൂടെ നീങ്ങുക.

ആന്‍ഡ്രോയിഡ് ലോല്‌പോപ്പിന്റെ പ്രധാന ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരേക്കാള്‍ മിടുക്കന്മാരാകുന്നതെങ്ങനെ...!

ഐഒഎസ് ഉപയോഗിക്കുന്നവര്‍ അതിന്റെ ലാളിത്യത്തെക്കുറിച്ചും ഒഎസ്സിന്റെ വേഗതയെക്കുറിച്ചും വാ തോരാതെ സംസാരിക്കുന്നത് കേള്‍ക്കാവുന്നതാണ്.

ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരേക്കാള്‍ മിടുക്കന്മാരാകുന്നതെങ്ങനെ...!

ഐഫോണിന്റെ ലാളിത്യത്തെക്കുറിച്ച് നിങ്ങള്‍ പുകഴ്ത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് വികസിച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍ കൈകാര്യം ചെയ്യാനുളള പ്രാപ്തി ഇല്ലെന്ന് പറയാം.

ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരേക്കാള്‍ മിടുക്കന്മാരാകുന്നതെങ്ങനെ...!

ഐഫോണിന്റെ ലാളിത്യമാണ് നിങ്ങളുടെ നോട്ടമെങ്കില്‍ കമ്പ്യൂട്ടര്‍ നിരക്ഷരരായ നമ്മുടെ മുത്തശ്ശിമാര്‍ക്കാണ് അത് ഉപയോഗിക്കാന്‍ കൊടുക്കുന്നത് നല്ലത്.

ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരേക്കാള്‍ മിടുക്കന്മാരാകുന്നതെങ്ങനെ...!

വന്‍ തുക ഒരു ഡിവൈസിന് ചിലവഴിക്കുന്നതിനേക്കാള്‍, അതിന്റെ വളരെ ചെറിയ തുകയ്ക്ക് നമുക്ക് ആന്‍ഡ്രോയിഡ് ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും.

ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരേക്കാള്‍ മിടുക്കന്മാരാകുന്നതെങ്ങനെ...!

സാംസങ് ഗ്യാലക്‌സി നോട്ട് 4, എല്‍ജി ജി3, സോണി എക്‌സ്പീരിയ എന്നിവയാണ് ഐഫോണുകള്‍ക്ക് പകരം നില്‍ക്കുന്ന വമ്പന്‍ ഫോണുകളില്‍ ചിലതെന്ന് പറയാവുന്നതാണ്.

ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരേക്കാള്‍ മിടുക്കന്മാരാകുന്നതെങ്ങനെ...!

വണ്‍പ്ലസ് വണ്‍, നെക്‌സസ് 5, എല്‍ജി ജി2 തുടങ്ങിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ നിങ്ങള്‍ക്ക് ഐഫോണിന്റെ പകുതി വിലയ്ക്ക് വാങ്ങാന്‍ സാധിക്കുന്നതാണ്.

ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരേക്കാള്‍ മിടുക്കന്മാരാകുന്നതെങ്ങനെ...!

സ്ഥിരതയും വേഗതയും ഐഫോണിന് കൂടുതലാണ് എന്ന് നമുക്ക് സാമാന്യമായി വിലയിരുത്താവുന്നതാണ്. എന്നാല്‍ ആന്‍ഡ്രോയിഡ് ഒഎസ് ഒട്ടനവധി കമ്പനികളുടെ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് സാധ്യമാണ്.

ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരേക്കാള്‍ മിടുക്കന്മാരാകുന്നതെങ്ങനെ...!

വ്യത്യസ്ത കമ്പനികളുടെ ഫോണിലായി ഇതിനോടകം 21 ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്നത് ഇതിന്റെ ബഹുസ്വരതയാണ് വ്യക്തമാക്കുന്നത്.

ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരേക്കാള്‍ മിടുക്കന്മാരാകുന്നതെങ്ങനെ...!

ഐഫോണിനോടുളള വീരാരാധന സമൂഹത്തിലെ ഉന്നത ശ്രണിയിലുളളവര്‍ക്ക് അതൊരു സ്റ്റാറ്റസ് സിമ്പലായി എടുക്കാന്‍ പ്രചോദനമായി.

ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരേക്കാള്‍ മിടുക്കന്മാരാകുന്നതെങ്ങനെ...!

എന്നാല്‍ ആന്‍ഡ്രോയിഡ് സൗജന്യവും തുറസ്സായതും ആയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത് നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ സൃഷ്ടിപരമാക്കാനുളള സാഹചര്യം നല്‍കി. കൂടാതെ കൈയിലൊതുങ്ങുന്ന വിലയ്ക്ക് വേഗതയുളള ഫോണ്‍ നല്‍കാനും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് കഴിഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Why Android users are smarter than iPhone users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot