ഐഫോണ്‍ 4എസിനെ കുറിച്ചുള്ള പരാതി തുടരുന്നു, ആപ്പിളിന്റെ മൗനവും.

Posted By:

ഐഫോണ്‍ 4എസിനെ കുറിച്ചുള്ള പരാതി തുടരുന്നു, ആപ്പിളിന്റെ മൗനവും.

വലിയ ആഘോഷത്തോടെ പുറത്തിറക്കിയ ആപ്പിളിന്റെ ഐഫോണ്‍ 4എസിനെ കുറിച്ച് പല പരാതികളും ഉയര്‍ന്നിരുന്നു.  അല്ലെങ്കില്‍ തന്നെ ഐഫോണ്‍ 5 പ്രതീക്ഷിക്കപ്പെട്ടിരുന്ന സ്ഥാനത്ത് ഐഫോണ്‍ 4എസ് ഇറങ്ങിയത് ആപ്പിള്‍ ആരാധകരെ നിരാശരാക്കിയിരുന്നു.  കൂടെ ഐഫോണ്‍ 4എസിനെ കുറിച്ച് പരാതികളും കൂടിയായപ്പോള്‍ പൂര്‍ണ്ണമായി.

ഉല്‍പന്നങ്ങളെ കുറിച്ച് ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തുമ്പോള്‍ അതു എത്രയപും പെട്ടെന്ന പരിഹരിക്കുക എന്നതാണ് ഏറ്റവും നല്ല സമീപനം.  പ്രത്യേകിച്ചും ആപ്പിളിനെ പോലുള്ള ഒരു കമ്പനിയില്‍ നിന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതും അതാണ്.  ഏറ്റവും ശ്രദ്ദേയമായ കാര്യം മറ്റു കമ്പനികളെ പോലെ ആപ്പിളിന് ഉപഭോക്താക്കളല്ല, മറിച്ച് ആരാധകരാണ് ഉള്ളത്.

2011 ഒക്ടോബറില്‍ ഐഫോണ്‍ 4എസ് പുറത്തിറങ്ങിയപ്പോള്‍ തന്നെ പരാതികളും ഉയര്‍ന്നു വന്നിരുന്നു.  ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് ശബ്ദമില്ല എന്നതാണ് പ്രധാനമായും ഈ ഹാന്‍ഡ്‌സെറ്റിനെ കുറിച്ച് ഉയര്‍ന്നു വന്നിരിക്കുന്ന പരാതി.

ആഫോണ്‍ 4എസിലൂടെ ഒരാളെ വിളിക്കുമ്പോള്‍ അയാള്‍ക്ക് വിളിക്കുന്ന ആള്‍ പറയുന്നതു കേള്‍ക്കാം.  എന്നാല്‍ വിളിക്കുന്ന ആള്‍ക്ക് മറുവശത്തു നിന്നും പറയുന്നതൊന്നും കേള്‍ക്കാന്‍ വയ്യ.  ഐഫോണ്‍ പോലെയുള്ള ഒരു വില കൂടിയ ഗാഡ്ജറ്റില്‍ നിന്നും ഒരിക്കലും ഉപഭോക്താക്കള്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പ്രതീക്ഷിക്കുകയില്ല എന്നത് പ്രതിഷേദത്തിന്റെ ആക്കം കൂട്ടുന്നു.

ആപ്പിളിന്റെ സപ്പോര്‍ട്ട് കമ്മ്യൂണിക്കേഷന്‍ ഫോറത്തിന് 108 പേജ് പരാതികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.  150,000 തവണ ഈ പേജുകള്‍ വ്യൂ ചെയ്യപ്പെട്ടിട്ടും ഉണ്ട്.  എന്നാല്‍ ഇതു പരിഹരിക്കാനുള്ള ഒരു നീക്കവും ഇതുവരെ ആപ്പിള്‍ അധികൃതരുടെ അടുത്തു നിന്നും ഉണ്ടായിട്ടില്ല.

മൂന്നു മാസങ്ങള്‍ക്കു ശേഷം ഈ പ്രശ്‌നങ്ങളെ 'ഓഡിയോഗേറ്റ്' എന്ന പേരിട്ടു വിളിക്കാന്‍ തുടങ്ങി.  അത്രമാത്രം.  ഐഫോണ്‍ 4എസ് പുറത്തിറങ്ങി മൂന്നു ദിവസത്തിനു ശേഷം കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 17നാണ് ആദ്യ പരാതി പോസ്റ്റ് ചെയ്യപ്പെട്ടത്.

1,500 ഓളം ആള്‍ക്കാരാണ് പരാതി ഇതുവരെ പോസ്റ്റ് ചെയ്തിരിക്കുന്നത്.  എന്നിട്ടും ഈ പ്രശ്‌നം പരിഹരിക്കാന്‍ ആപ്പിള്‍ ഒരു നീക്കവും തുടങ്ങിയിട്ടു പോലും ഇല്ല എന്നത് ആശ്ചര്യം തന്നെ.  ചില ഉപഭോക്താക്കള്‍ അവരുടെ ഐഫോണുകള്‍ തിരിച്ചു നല്‍കിയിരിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്്.

അവര്‍ക്ക് പകരം ലഭിച്ച ഐഫോണിനും അതേ ഔട്ട്‌ഗോയിംഗ് കോള്‍ പ്രശ്‌നം ഉണ്ടെന്നും പരാതി ഉയര്‍ന്നിരിക്കുന്നു!  സോഫ്റ്റ്‌വെയര്‍ ആണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നു വിശ്വസിക്കുന്നവരാണ് ഏറെയും.  ഐഫോണ്‍ 4എസിനൊപ്പം ആപ്പിള്‍ ഏറെ കെട്ടിഘോഷിച്ച് അവതരിപ്പിച്ച ഫീച്ചര്‍ ആയ സിരിയെയാണ് ചിലര്‍ കുറ്റപ്പെടുത്തുന്നത്.

പരാതിക്കാരുടെ എണ്ണം ഇനിയും അധിക്രമിക്കും മുമ്പ് ആപ്പിള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.  ഇല്ലെങ്കില്‍ ഇത് 2012ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 5ന്റെ ബിസിനസിനെ പ്രതികൂലമാ.ി ബാധിക്കും എന്നതില്‍ ഒരു സംശയവും ഇല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot