ഇങ്ങനെയുണ്ടോ ഒരു ആപ്പിൾ കൊതി; ഐഫോണിനായി ഇടിച്ചുകയറിയ ജനത്തെ കണ്ട് സ്തംഭിച്ച് ആപ്പിൾ വെബ്​സൈറ്റ്

|

''മനുഷ്യനായാൽ ഇത്ര ആക്രാന്തം പാടില്ല'' എന്ന ജഗതിയുടെ ഹിറ്റ് ഡയലോഗ് കേൾക്കാത്തവർ തീരെ കുറവായിരിക്കും. ഏതാണ്ട് ഇതേ ഡയലോഗാണ് ഇപ്പോൾ ആപ്പിളിന്റെ ​വൈബ്​സൈറ്റും പറയുന്നുണ്ടാകുക. കാരണം ഐഫോൺ വാങ്ങാൻ ലോകത്തുള്ള ജനം മുഴുവൻ ഇടിച്ച് കയറിയതോടെ സ്തംഭിച്ചുപോയത് ആപ്പിൾ വെബ്​സൈറ്റിന്റെ 'പിഞ്ച് ബാല്യ'മായിരുന്നു.

 

ഐഫോൺ 14 സീരീസുകൾ

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐഫോൺ 14 സീരീസുകൾ സെപ്റ്റംബർ ഏഴിനാണ് ലോഞ്ച് ചെയ്തത്. ഇതിനു പിന്നാലെ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്ക് അ‌കം തന്നെ ​സൈറ്റ് നിശ്ചലമായിരിക്കുകയാണ്. വൻ പ്രതികരണമാണ് ഐഫോൺ 14 സീരീസിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ലോകമെങ്ങും ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

എല്ലാം ഉള്ളിലൊതുക്കുമോ സാംസങ്; ഗ്യാലക്സി എസ് സീരീസ് മോഡലുകൾ പുറത്തെ ബട്ടനുകൾ ഉപേക്ഷിക്കുന്നു?എല്ലാം ഉള്ളിലൊതുക്കുമോ സാംസങ്; ഗ്യാലക്സി എസ് സീരീസ് മോഡലുകൾ പുറത്തെ ബട്ടനുകൾ ഉപേക്ഷിക്കുന്നു?

ആരാധകർ വിഷമിച്ചു

ഇന്ത്യയിലും ആപ്പിളിന്റെ ​സൈറ്റ് നിശ്ചലമായതോടെ ഫോൺ ബുക്ക് ചെയ്യാൻ ആകാതെ ഒരുപാട് പേർക്ക് നിരാശപ്പെ​ടേണ്ടി വന്നു. ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറിൽതന്നെ സ്റ്റോക്ക് തീർന്നതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. സാങ്കേതിക തകരാറുകൂടി ആയതോടെ കാത്തിരുന്ന ആരാധകർ ​​ഫോൺ ബുക്ക് ചെയ്യാനാകാതെ വിഷമിച്ചു. കൂടുതൽ പേർക്കും 403 എറർ ആണ് കാണാൻ സാധിച്ചത്.

​സൈറ്റുകൾ പ്രശ്നങ്ങളെ അ‌ഭിമുഖീകരിക്കാറുണ്ട്
 

ഐഫോണുകൾ വിൽപ്പനയ്ക്ക് എത്തുന്ന ഘട്ടങ്ങളിലെല്ലാം ഇത്തരത്തിൽ ​സൈറ്റുകൾ പ്രശ്നങ്ങളെ അ‌ഭിമുഖീകരിക്കാറുണ്ട്. പുത്തൻ ഐഫോൺ മോഡൽ സ്വന്തമാക്കാനുള്ള ആരാധകരുടെ മോഹത്തിനാണ് ഇത് തിരിച്ചടിയാകുന്നത്. ഇപ്പോൾ എന്താണ് തകരാർ സംഭവിക്കാൻ ഇടയാക്കിയത് എന്ന് വ്യക്തമാക്കാൻ ഇതുവരെ ആപ്പിളിന് കഴിഞ്ഞിട്ടില്ല. ഒരാഴ്ച മുമ്പ് പ്രീ ഓഡറുകൾ ആരംഭിച്ചപ്പോഴും ​സൈറ്റ് തകരാറിൽ ആയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നം വീണ്ടും ആവർത്തിച്ചിരിക്കുന്നത്.

ഒറ്റ റീചാർജിൽ 16 ഒടിടി ആപ്പുകൾ; ജിയോയുടെ പ്ലാൻ ആണ് പ്ലാൻഒറ്റ റീചാർജിൽ 16 ഒടിടി ആപ്പുകൾ; ജിയോയുടെ പ്ലാൻ ആണ് പ്ലാൻ

വിൽപനയ്‌ക്കെത്തുക സെപ്റ്റംബർ 16 ന്

സെപ്റ്റംബർ ഏഴിന് നടന്ന ആപ്പിൾ ഇവന്റിൽ ഐഫോൺ 14 സീരീസ്, ആപ്പിൾ വാച്ച് 8 സീരീസ്, ആപ്പിൾ ഇയർപോഡ് എന്നിവയാണ് ആപ്പിൾ ലോഞ്ച് ചെയ്തത്. ഇതിൽ ഐഫോൺ 14, 14 പ്രോ, 14 പ്രോ മാക്സ് എന്നീ മോഡലുകൾ സെപ്റ്റംബർ 16 ന് ആണ് വിൽപനയ്‌ക്കെത്തുക. ശേഷിക്കുന്ന ഐഫോൺ 14 പ്ലസിന്റെ വിൽപന അടുത്ത മാസമാണ് നിശ്ചയിച്ചിരിക്കുന്നത്.

വിലക്കുറവിൽ വാങ്ങാൻ മറ്റു ചില വഴികളും

ഐഫോൺ 14 മോഡലുകളുടെ ഇന്ത്യയിലെ പ്രാരംഭ വില ആരംഭിക്കുന്നത് 79,900 രൂപ മുതലാണ്. എന്നാൽ മറ്റു വിലക്കുറവിൽ വാങ്ങാൻ മറ്റു ചില വഴികളും നമുക്കു മുന്നിലുണ്ട്. നിങ്ങളുടെ നിലവിലെ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുകയും ബാങ്ക് ഡിസ്കൗണ്ടുകൾ കൂട്ടിച്ചേർക്കുകയും ചെയ്യുക വഴി 53,900 രൂപയ്ക്ക് പ്രാരംഭ മോഡൽ സ്വന്തമാക്കാൻ സാധിക്കും.

25 വർഷത്തിനുള്ളിൽ അ‌ന്യഗ്രഹ ജീവികളെ വേട്ടയാടുന്ന മനുഷ്യൻ; അ‌റിയാം വേറിട്ടൊരു​ ശാസ്ത്രസഞ്ചാരം25 വർഷത്തിനുള്ളിൽ അ‌ന്യഗ്രഹ ജീവികളെ വേട്ടയാടുന്ന മനുഷ്യൻ; അ‌റിയാം വേറിട്ടൊരു​ ശാസ്ത്രസഞ്ചാരം

ഡിസ്കൗണ്ട് ഇല്ലാതെയുള്ള വില

ഐഫോൺ 14 സീരീസിലെ വിവിധ മോഡലുകളുടെ ഡിസ്കൗണ്ട് ഇല്ലാതെയുള്ള വില ഇതാ...

ആപ്പിൾ ഐഫോൺ 14 128 ജിബി - 79,900 രൂപ
ആപ്പിൾ ഐഫോൺ 14 256 ജിബി - 89,900 രൂപ
ആപ്പിൾ ഐഫോൺ 14 512 ജിബി - 1,09,900 രൂപ

 

ആപ്പിൾ ഐഫോൺ 14 പ്ലസ്


ആപ്പിൾ ഐഫോൺ 14 പ്ലസ്

ആപ്പിൾ ഐഫോൺ 14 പ്ലസ് 128 ജിബി - 89,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്ലസ് 256 ജിബി - 99,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്ലസ് 512 ജിബി - 1,19,900 രൂപ

ടെക്നോ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഓഫറുമായി ആമസോൺടെക്നോ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഓഫറുമായി ആമസോൺ

ഐഫോൺ 14 പ്രോ

ഐഫോൺ 14 പ്രോ

ഐഫോൺ 14 പ്രോ 128 ജിബി - 1,29,900 രൂപ
ഐഫോൺ 14 പ്രോ 256 ജിബി - 1,39,900 രൂപ
ഐഫോൺ 14 പ്രോ 512 ജിബി - 1,59,900 രൂപ
ഐഫോൺ 14 പ്രോ 1 ടിബി - 1,79,900 രൂപ

 

ഐഫോൺ 14 പ്രോ മാക്സ്

ഐഫോൺ 14 പ്രോ മാക്സ്

ഐഫോൺ 14 പ്രോ മാക്സ് 128 ജിബി - 1,39,900 രൂപ
ഐഫോൺ 14 പ്രോ മാക്സ് 256 ജിബി - 1,49,900 രൂപ
ഐഫോൺ 14 പ്രോ മാക്സ് 512 ജിബി - 1,69,900 രൂപ
ഐഫോൺ 14 പ്രോ മാക്സ് 1 ടിബി - 1,89,900 രൂപ

ഐഫോൺ 13 ന്റെ ഉടമയാകാൻ ​തയാറാണോ? എന്നാൽ 49,900 രൂപയുമായി വേഗം ബിഗ് ബില്യൺ ഡേയ്ക്ക് വിട്ടോ...ഐഫോൺ 13 ന്റെ ഉടമയാകാൻ ​തയാറാണോ? എന്നാൽ 49,900 രൂപയുമായി വേഗം ബിഗ് ബില്യൺ ഡേയ്ക്ക് വിട്ടോ...

 

Best Mobiles in India

English summary
The models released in the iPhone 14 series are getting a huge response across the world. Within hours of the booking, Apple's site went down. This has created problems even in India. With this, many people were disappointed as they could not book the phone. The problems were exacerbated by the fact that the stock ran out in the first hour.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X