Home
News

ഗെയിമർമാരും പ്രോഗ്രാമർമാരും എന്തുകൊണ്ടാണ് ഡാർക്ക് മോഡ് ഉപയോഗിക്കുന്നത്?

ഒരു സർവേ പ്രകാരം, 70% സോഫ്റ്റ്വെയർ എഞ്ചിനീയർമാർ ലൈറ്റ് തീമിനേക്കാൾ ഡാർക്ക് തീം ഐഡിഇ ആണ് ഇഷ്ടപ്പെടുന്നത്. ഏതെങ്കിലും ഐഡിഇയുടെ ജനപ്രിയ തീം വിഭാഗത്തിൽ നിങ്ങൾ എല്ലായ്പ്പോഴും ധാരാളം ഡാർക്ക് തീം കാണുന്നു. മാക്ക്ഒഎസ്, ഐഒഎസ് എന്നിവയിൽ, ഉപയോക്താക്കൾക്ക് സിസ്റ്റം-വൈഡ് ലൈറ്റ് അല്ലെങ്കിൽ ഡാർക്ക് തീം തിരഞ്ഞെടുക്കാം. ഡാർക്ക് മോഡ് എന്നറിയപ്പെടുന്ന ഇത് ഇപ്പോൾ നിരവധി അപ്ലിക്കേഷനുകൾ ഇതിനകം സ്വീകരിച്ച ഒരു ഇന്റർഫേസ് ശൈലി കൊണ്ടുവരുന്നു. എന്തുകൊണ്ട് ഡവലപ്പർമാർ ഡാർക്ക് തീം ഇഷ്ടപ്പെടുന്നു? ഡാർക്ക് തീം ഇഷ്ടപ്പെടുന്നതിനുള്ള ചില കാരണങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഗെയിമർമാരും പ്രോഗ്രാമർമാരും എന്തുകൊണ്ടാണ് ഡാർക്ക് മോഡ് ഉപയോഗിക്കുന്നത്

1. കണ്ണിൻറെ സമ്മർദ്ദം കുറയ്ക്കുന്നു

നമ്മുടെ കണ്ണുകളിൽ പ്രകോപിപ്പിക്കാതെ സ്‌ക്രീനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡാർക്ക് തീം സഹായിക്കുന്നു. വെളുത്ത തീമുമായി താരതമ്യപ്പെടുത്തുമ്പോൾ ഡാർക്ക് തീം എന്തുകൊണ്ടും അനുയോജ്യം തന്നെയാണ്. കുറഞ്ഞ പ്രകാശ സാഹചര്യങ്ങളിൽ ഡാർക്ക് തീം ഉപയോഗിക്കുന്നത് കണ്ണുകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഒരു പരിധി കൽപ്പിക്കുന്നു. ഒട്ടും ക്ഷീണം കൂടാതെ തന്നെ ഇരുന്ന് പ്രവർത്തിക്കുവാൻ സാധിക്കുന്നു.

2. കൂടുതൽ ഏകാഗ്രത

മനുഷ്യന്റെ കണ്ണുകൾ ഇരുണ്ട ചുറ്റുപാടിൽ തെളിച്ചമുള്ള എന്തെങ്കിലും എളുപ്പത്തിൽ കണ്ടെത്തുന്നു. അതുകൊണ്ടുതന്നെ അതിലേക്കുള്ള ശ്രദ്ധയും അത്രേതന്നെ ശക്തിയേറിയതായിരിക്കും. അതിനാൽ എഡിറ്ററിൽ ഫോണ്ട് നിറം വ്യക്തമായി കാണാൻ ഡാർക്ക് തീം സഹായിക്കുന്നു. കൂടാതെ, ഡാർക്ക് തീമിൽ വ്യത്യസ്ത നിറങ്ങളിൽ അക്ഷരങ്ങൾ വരുന്നത് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ദൃശ്യതീവ്രത കാരണം കോഡ് എളുപ്പത്തിൽ വായിക്കാൻ സാധിക്കുന്നു.

3. ഊർജ്ജം ലാഭിക്കാം

ഡാർക്ക് തീം ഉപയോഗിക്കുന്നത് കൂടുതൽ ഊർജ്ജം ലാഭിക്കാൻ സഹായിക്കുന്നു. നിങ്ങൾ ഒരു ദൈർഘ്യം കൂടിയ ജോലി ലാപ്‌ടോപ്പിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് അധികം സ്‌ട്രെസ് കൊടുക്കാതെതന്നെ ജോലി പൂർത്തീകരിക്കുവാൻ സാധിക്കും. മിക്ക ആളുകളും ഡാർക്ക് തീം ഉപയോഗിക്കുകയാണെങ്കിൽ അത് വലിയ അളവിൽ ഊർജ്ജം ലാഭിക്കുവാൻ സഹായിക്കും.

ഗെയിമർമാരും പ്രോഗ്രാമർമാരും എന്തുകൊണ്ടാണ് ഡാർക്ക് മോഡ് ഉപയോഗിക്കുന്നത്

കൂടുതൽ വായിക്കുക: വാട്‌സ്ആപ്പ് പ്രൈവസി അപ്ഡേറ്റിനെതിരെ ശബ്ദമുയർത്തി ഇലോൺ മസ്‌ക്

പ്രോഗ്രാമിങ് എന്ന് പറയുന്നത് ഒരു ചില്ലറ കാര്യമല്ല. നീണ്ട പ്രവർത്തനവും കൂടുതൽ സമയം കുത്തിയിരുന്നുള്ള ജോലിയും നിങ്ങളെ തളർത്തിയേക്കും. ഡാർക്ക് മോഡ് ഉപയോഗിക്കുമ്പോൾ നിങ്ങൾ സാധാരണ രീതിയിൽ ജോലി ചെയ്യുമ്പോൾ കണ്ണിന് ഉണ്ടായേക്കാവുന്ന പ്രയാസമോ അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങളോ ഒന്നും തന്നെ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെയാണ് ഗെയിം ഡെവലപ്പമാർ, പ്രോഗ്രാമിങ് ജോലിയുള്ള ടെക്കികൾ കൂടുതലും ഡാർക്ക് മോഡ് ഉപയോഗിക്കുന്നത്.

More from GizBot

Best Mobiles in India

English summary
According to a survey, 70% of software engineers prefer a dark theme IDE over a light theme. You always see a lot of dark theme in the popular theme section of any IDE.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X