നമ്മുക്കൊപ്പം നമ്മുടെ വീടും സ്മാർട്ട് ആകട്ടെ: സ്മാർട്ട് ഹോമുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ഉറങ്ങാൻ കിടന്നിട്ട് ലൈറ്റുകളും മറ്റുമൊക്കെ ഓഫ് ചെയ്യാൻ എഴുന്നേൽക്കുന്നത് അൽപ്പം ബുദ്ധിമുട്ട് തോന്നുന്ന കാര്യമാണ്. ഓരോ വ്യക്തികളെയും അവരുടെ ജീവിത രീതികളെയും ആശ്രയിച്ച് ഇതിൽ വ്യത്യാസം ഉണ്ടാകും. എന്നാൽ തന്നെയും നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങളും ലൈറ്റിങ് സിസ്റ്റവും ഒക്കെ എവിടെയിരുന്നും കിടന്നുമൊക്കെ നിയന്ത്രിക്കാൻ കഴിയുന്നത് അൽപ്പം ഉപയോഗപ്രദമായ സൌകര്യം ആണെന്നതിൽ തർക്കമില്ല. ഇങ്ങനെ നിങ്ങളുടെ വീട്ടിലെ ഡിവൈസുകൾ എവിടെയിരുന്നും നിയന്ത്രിക്കാൻ കഴിയുന്ന സൌകര്യം ആണ് സ്മാർട്ട് ഹോം സജ്ജീകരണം.

ഡിജിറ്റൽ

ഡിജിറ്റൽ യുഗത്തിൽ സാങ്കേതിക വിദ്യയുടെ ലളിതവും എന്നാൽ ഏറ്റവും ഉപയോഗപ്രദവും ആയ ഉപയോഗ രീതികളാണ് സ്മാർട്ട് ഹോം സജ്ജീകരണവും ഐഒടി ഡിവൈസുകളും ഒക്കെ. എല്ലാത്തിനെയും ഡിജിറ്റൽവത്കരിക്കുന്നതിനെ അനുകൂലിക്കാത്തവർ പോലും സ്മാർട്ട് ഹോം സെറ്റപ്പ് വീടുകളിലേക്ക് കൊണ്ട് വരുന്നതും കാണാം. വീട് നിർമാണ രീതികൾ പോലും സ്മാർട്ട് ഹോം സജ്ജീകരണത്തിന് അനുയോജ്യമായ വിധത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.

യാത്രയിൽ വീണുപോയവർ; സേവനം അവസാനിപ്പിച്ച പ്ലാറ്റ്ഫോമുകൾയാത്രയിൽ വീണുപോയവർ; സേവനം അവസാനിപ്പിച്ച പ്ലാറ്റ്ഫോമുകൾ

സ്മാർട്ട് ഹോം സജ്ജീകരണം

സ്മാർട്ട് ഹോം സജ്ജീകരണം

ലൈറ്റിങ്, ഹീറ്റിങ് മുതലായ സിസ്റ്റങ്ങളെയും വീട്ടുപകരണങ്ങളെയും തമ്മിൽ ഇന്റർനെറ്റ് ഉപയോഗിച്ച് കണക്റ്റ് ചെയ്യാനും റിമോട്ട് ആയി നിയന്ത്രിക്കുകയും ചെയ്യാനുള്ള സജ്ജീകരണം ഉള്ള വീടുകളെ അടിസ്ഥാനപരമായി സ്മാർട്ട് ഹോമുകൾ എന്ന് വിളിക്കാം. പറയുമ്പോൾ ഇത്രയേ ഉള്ളോ കാര്യം എന്ന് ചിന്തിക്കരുത്. പ്രായോഗിക ജീവിതത്തിൽ ഈ സൌകര്യങ്ങൾ ഏറെ ഉപകാരപ്രദമാണ്. സ്മാർട്ട് ഹോം സജ്ജീകരണം നമ്മുടെ ദൈനംദിന ജോലികൾ പലതും എളുപ്പമാക്കുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സ്മാർട്ട് എസി

നിങ്ങളുടെ വീട്ടിൽ സ്മാർട്ട് എസി, വാഷിങ് മെഷീൻ, ലൈറ്റുകൾ എന്നിവയൊക്കെ ഉണ്ടെന്ന് കരുതുക. സ്മാർട്ട് ഹോം നെറ്റ്വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ ആവശ്യമായ ഇന്റർനെറ്റ് ഓഫ് തിങ്സ് ( ഐഒടി ) ഡിവൈസുകൾ അയിരിക്കണം ഇവ. നിങ്ങൾ വീട്ടിൽ എത്തുമ്പോൾ തന്നെ ആവശ്യമായ ലൈറ്റുകൾ ഓൺ ആകുന്നു. എസി തനിയെ പ്രവർത്തം ആരംഭിക്കുന്നു. സയൻസ് ഫിക്ഷനോ പ്രേതപ്പടമോ അല്ല. ഇവയെല്ലാം യഥാർഥത്തിൽ സ്മാർട്ട് ഹോം സജ്ജീകരണത്തിലൂടെ സാധ്യമാകുന്ന കാര്യങ്ങളാണ്.

ചാർജ് തീരുമെന്ന പേടി വേണ്ട; വമ്പൻ ബാറ്ററിയുമായി പുതിയ സ്മാർട്ട്ഫോൺചാർജ് തീരുമെന്ന പേടി വേണ്ട; വമ്പൻ ബാറ്ററിയുമായി പുതിയ സ്മാർട്ട്ഫോൺ

ഓരോ വീടും സ്മാർട്ട്ഹോമുകൾ ആവണം

ഓരോ വീടും സ്മാർട്ട്ഹോമുകൾ ആവണം

അടിസ്ഥാന സ്മാർട്ട് ഹോം സജ്ജീകരണത്തിനായി നിങ്ങൾ വലിയ തുക ചെലവഴിക്കേണ്ടതില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആളുകൾക്കും വീടുകൾക്കും അനുസരിച്ച് സ്മാർട്ട്ഹോം സെറ്റപ്പ് വ്യത്യസ്ഥമായിരിക്കും. വീട് മുഴുവൻ ആയും സ്മാർട്ട് ഹോം സെറ്റപ്പിലേക്ക് കൊണ്ട് വരാം. അത് പോലെ തന്നെ വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായും ഇത്തരം സജ്ജീകരണം സെറ്റപ്പ് ചെയ്യാം.

ലൈറ്റുകൾ

ഉദാഹരണത്തിന് നിങ്ങൾ പുറത്ത് നിന്നും വീട്ടിലേക്ക് വരുമ്പോൾ വീടിന്റെ ഏതെങ്കിലും ഒരു ഇടനാഴിയിലെ ലൈറ്റുകൾ എല്ലാം തനിയെ പ്രകാശിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാൻ കഴിയും. ലൈറ്റുകൾ പ്രകാശിപ്പിക്കുന്നത് സ്മാർട്ട് ഹോം സൌകര്യങ്ങളിൽ ഒന്ന് മാത്രമാണ്. ദൂരത്തിരുന്ന് തന്നെ നിങ്ങളുടെ വീട്ടിലെ മറ്റ് ഡിവൈസുകൾ ഒക്കെ നിയന്ത്രിക്കാനും സ്മാർട്ട് ഹോം സജ്ജീകരണം ഉപയോഗിക്കാൻ സാധിക്കും.

ഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾ

ഓൺ

സ്മാർട്ട് എസികൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ എന്നിവയൊക്കെ ഇതിന് ഉദാഹരണമാണ്. ജോലി സ്ഥലത്ത് ഇരിക്കുമ്പോൾ വീട്ടിലെ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയും. എസി ഓൺ ആക്കാനോ ഓഫ് ചെയ്യാനോ സാധിക്കും. സിസിടിവി വഴി നിങ്ങളുടെ ഡിവൈസിൽ നിന്നും വീട്ടിലെയും പരിസരത്തിലെയും ക്യാമറകൾ വഴി നിരീക്ഷണം നടത്താനും കഴിയും. ഐഒടി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ലിങ്ക് ചെയ്തിട്ടുള്ള ഏത് ഉപകരണവും ഇത്തരത്തിൽ നിയന്ത്രിക്കാൻ കഴിയുമെന്ന് സാരം.

ഗുണങ്ങൾക്കൊപ്പം ദോഷവും

ഗുണങ്ങൾക്കൊപ്പം ദോഷവും

സ്മാർട്ട്ഹോം സാങ്കേതികവിദ്യകൾ ഇപ്പോഴും ശൈശവ ഘട്ടത്തിൽ മാത്രമാണ്. ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരവും സൌകര്യപ്രദവും ആയ സ്മാർട്ട്ഹോമുകളുമായി ബന്ധപ്പെട്ട് ഉള്ള പ്രധാന ആശങ്ക സുരക്ഷ തന്നെയാണ്. ഐഒടി ഡിവൈസുകൾ ഹാക്ക് ചെയ്യപ്പെടാൻ ഉള്ള സാധ്യത കൂടുതൽ ആണെന്നത് തന്നെ സ്മാർട്ട് ഹോം സജ്ജീകരണത്തിൽ നിന്നും ആളുകളെ പിന്നോട്ട് വലിക്കുന്നു.

അനയുടെ ചിത്രങ്ങൾ പുറത്ത്; ഈ സുന്ദരിപ്പെണ്ണിതേതെന്ന് ലോകംഅനയുടെ ചിത്രങ്ങൾ പുറത്ത്; ഈ സുന്ദരിപ്പെണ്ണിതേതെന്ന് ലോകം

Best Mobiles in India

English summary
Homes that have the ability to connect and remotely control home appliances over the Internet are basically called smart homes. Do not think that this is the case. These facilities are very useful in practical life.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X