പ്രശസ്ത സോഷ്യല്‍ വെബ്‌സൈറ്റുകള്‍ ചൈനിസ് സര്‍ക്കാര്‍ നിരോധിക്കുന്നതിന്റെ കാരണങ്ങള്‍..!

Written By:

ചൈനയില്‍ ഫേസ്ബുക്ക് അടക്കമുളള വിദേശ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റുകള്‍ പടിക്ക് പുറത്താണ് നില്‍ക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടാണ് ചൈനിസ് സര്‍ക്കാര്‍ വിദേശ വെബ്‌സൈറ്റുകള്‍ക്ക് തങ്ങളുടെ മണ്ണില്‍ വളരാന്‍ അവസരം നിഷേധിക്കുന്നത്.

വന്‍ ഇളവുകളുളള ഉല്‍സവകാല വില്‍പ്പന പോരാട്ടം ആമസോണും ഫ്ളിപ്കാര്‍ട്ടും തമ്മില്‍ ഒക്ടോബര്‍ 13 മുതല്‍

എന്തുകൊണ്ട് ചൈനയില്‍ വിദേശ വെബ്‌സൈറ്റുകള്‍ക്ക് തടയിണ പണിതിരിക്കുന്നു എന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോഷ്യല്‍ വെബ്‌സൈറ്റുകള്‍

സ്‌കൈപ്, ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമുകള്‍ ചൈനയില്‍ ഉപയോഗിക്കുന്നതിന് നിരോധനം നിലനില്‍ക്കുകയാണ്.

 

സോഷ്യല്‍ വെബ്‌സൈറ്റുകള്‍

വിശാലമായ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനെ ചൈന ഭയക്കുകയാണ് എന്നാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സ്വാഭാവികമായ വിലയിരുത്തല്‍ നടത്തുന്നത്.

 

സോഷ്യല്‍ വെബ്‌സൈറ്റുകള്‍

യൂട്യൂബിലുളള നിരോധനം നീക്കിയാല്‍ ചൈനയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ വീഡിയോകള്‍ പരതുമെന്നും, ഇത് ചൈനിസ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളിലുളളവരില്‍ വിശ്വാസം നിലനില്‍ക്കുന്നു.

 

സോഷ്യല്‍ വെബ്‌സൈറ്റുകള്‍

സത്യത്തില്‍ ചൈന ചില വെബ്‌സൈറ്റുകളെ അതിന്റെ ഉളളടക്കത്തിന്റെ അടിസ്ഥാനത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആംനസ്റ്റി, വിക്കിലീക്‌സ് തുടങ്ങിയ വെബ്‌സൈറ്റുകള്‍ക്കുളള നിരോധനം ഇത്തരത്തില്‍ ഉളളതാണ്.

 

സോഷ്യല്‍ വെബ്‌സൈറ്റുകള്‍

എന്നാല്‍ മറ്റ് വെബ്‌സൈറ്റുകളില്‍ ഉളള നിരോധനം തീര്‍ത്തും തങ്ങളുടെ കമ്പോളം വിദേശ കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുളള താല്‍പ്പര്യമില്ലായ്മയില്‍ അടിസ്ഥാനപ്പെടുത്തിയുളളതാണ്. രാജ്യത്തുളള തദ്ദേശ കമ്പനികള്‍ തന്നെ ഇത്തരം വിപണികളില്‍ അധീശത്വം നേടണമെന്ന് ചൈന ആഗ്രഹിക്കുന്നു.

സോഷ്യല്‍ വെബ്‌സൈറ്റുകള്‍

ചൈനയില്‍ വളരെ പ്രശസ്തമായ തദ്ദേശ വീഡിയോ പങ്കിടല്‍ സേവനങ്ങളായ ടുഡൂ, യൂക്കു എന്നിവയാണ് ഉളളത്. ഇവ വളര്‍ന്ന് വികസിക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ ചൈന യൂട്യൂബിനെ പുറം തളളിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പട്ടികപ്പെടുത്തി അധിക നാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ 5 ബില്ല്യണ്‍ ഡോളറിന്റെ മൂല്ല്യമാണ് യൂക്കു നേടിയെടുത്തത്.

 

സോഷ്യല്‍ വെബ്‌സൈറ്റുകള്‍

ഗൂഗിളിന് പകരമായി ചൈനയില്‍ ബൈഡു, ആലിബാബ എന്നിവയാണ് ചൈനയില്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നത്. യുഎസ് ഭീമനെ ചൈനിസ് വിപണിയില്‍ ഇവര്‍ മൂന്നാം സ്ഥാനത്തേക്കാണ് തളളി നീക്കിയിട്ടുളളത്.

 

സോഷ്യല്‍ വെബ്‌സൈറ്റുകള്‍

സമാനമായ സാഹചര്യമാണ് ഫേസ്ബുക്കിനും ഉളളത്. ചൈന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങിന് എതിരല്ല. അവരുടെ തദ്ദേശ ഫേസ്ബുക്ക് പതിപ്പുകളായ റെന്റെന്‍, കൈക്‌സിന്‍001 എന്നിവയ്ക്ക് 100 മില്ല്യണില്‍ കൂടുതല്‍ ഉപയോക്താക്കളാണ് ഉളളത്.

 

സോഷ്യല്‍ വെബ്‌സൈറ്റുകള്‍

ചൈനയുടെ ട്വിറ്റര്‍ പതിപ്പായ സിനാ വീബൊ ഓരോ ആഴ്ചയും 50 ശതമാനത്തില്‍ കൂടുതല്‍ ഉപയോക്തൃ അടിത്തറ വര്‍ധിപ്പിക്കുന്നു. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് 125 മില്ല്യണ്‍ ഉപയോക്താക്കളെ സിനാ വീബൊ നേടിയത്.

 

സോഷ്യല്‍ വെബ്‌സൈറ്റുകള്‍

മാത്രവുമല്ല, രാജ്യത്തെ അഴിമതികളും അനീതികളും പുറത്ത് കൊണ്ടുവരുന്നതിനും തുടച്ചു നീക്കുന്നതിനും ചൈനയിലെ മൈക്രോബ്ലോഗര്‍മാര്‍ സുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Why does China block foreign websites?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot