ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ മാപ്പിനോട് വിട പറയുമോ...

|

എത്ര വലിയ ആപ്പിള്‍ പ്രേമികളായാലും നാവിഗേഷനായി ഉപേയാഗിക്കുന്നത് ഗൂഗിളിന്റെ ഗൂഗിള്‍ മാപ്പിനെത്തന്നെയാണ്. മാപ്പിംഗ് രംഗത്തെ ഗൂഗിള്‍ തികച്ചും അടക്കിവാഴുകയാണ്. എന്നാലിപ്പോള്‍ ഐ.ഓ.എസ്13ലൂടെ ആപ്പിള്‍ മാപ്പ് എന്ന സ്വതന്ത്ര നാവിഗേഷന്‍ സംവിധാനം അവതരിപ്പിക്കാനെരുങ്ങുകയാണ് ആപ്പിള്‍. ഗൂഗിള്‍ മാപ്പിന് ബദല്‍ എന്ന രീതിയിലാണ് ആപ്പിള്‍ മാപ്പിനെ അവതരിപ്പിക്കുന്നത്.

 

ആപ്പിള്‍ ലക്ഷ്യമിടുന്നത്

ആപ്പിള്‍ ലക്ഷ്യമിടുന്നത്

ഗൂഗിള്‍ മാപ്പില്‍ നിന്നും വളരെ വ്യത്യസ്തമായി നാവിഗേഷന്‍ ഒരുക്കുകയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. അതിനായി കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും. മാത്രമല്ല പ്രധാന ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവയെക്കൂടി നാവിഗേഷനില്‍ ഉള്‍പ്പെടുത്തും. ഇവയുടെ വിവരണവും ആപ്പിള്‍ മാപ്പിലുണ്ടാകും. ഇതിലൂടെ വിവരണം കൃത്യമായി വായിച്ച് അവിടേക്ക് പോകണോ വേണ്ടയോയെന്ന് ഉപയോക്താവിന് തീരുമാനിക്കന്‍ കഴിയും.

സവിശേഷതയാണിത്

സവിശേഷതയാണിത്

ആപ്പിള്‍ മാപ്പ് ഉപയോക്താവിന് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മാപ്പില്‍ മാറ്റം വരുത്താനും സൗകര്യമുണ്ടാകും. അതായത് സ്വന്തമായി പ്രിഫറന്‍സസ് നിര്‍ണയിക്കാം. നിലവില്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമല്ലാത്ത സവിശേഷതയാണിത്. മാത്രമല്ല ലുക്ക് ആന്റ് ഫീലിന്റെ കാര്യത്തിലും ഗൂഗിള്‍ മാപ്പില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്താന്‍ ആപ്പിള്‍ മാപ്പ് തയ്യാറെടുക്കുന്നുണ്ട്.

അദൃശ്യമായ അദൃശ്യമായ "അണ്ടർ ഡിസ്പ്ലേ' ക്യാമറയുമായി ഓപ്പോ; മത്സരത്തിനൊരുങ്ങി ഷവോമി

മാപ്പിലുണ്ടാകും
 

മാപ്പിലുണ്ടാകും

ലുക്ക് എറൗണ്ട് എന്ന പുതിയ ഫീച്ചര്‍ ആപ്പിള്‍ മാപ്പിലുണ്ടാകും. ഇതിലൂടെ നഗരത്തിലെ പ്രത്യേക സ്ഥലം നിരീക്ഷിക്കാന്‍ കഴിയും. ഗൂഗിള്‍ മാപ്പിലുള്ള സ്ട്രീറ്റ് വ്യൂ എന്ന സവിശേഷതയ്ക്കു സമാനമായ ഫീച്ചറാണിത്. ഒരു ബൈനക്കുലര്‍ അടയാളമാകും ഇതിനായി നല്‍കുക

വിപണിയിലെത്തിക്കാന്‍

വിപണിയിലെത്തിക്കാന്‍

2012ല്‍ ആപ്പിള്‍ മാപ്പ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക പിഴവുണ്ടായതിനാല്‍ ഇതു പിന്‍വലിക്കേണ്ടിവന്നു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആപ്പിള്‍ സി.ഇ.ഒ അന്ന് എല്ലാ ഉപയോക്താക്കള്‍ക്കുമായി കത്തും എഴുതിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഏറെ കരുതലോടെയാണ് ആപ്പിള്‍ മാപ്പിനെ വിപണിയിലെത്തിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്.

തിരിച്ചടിയാകുമെന്നുറപ്പാണ്

തിരിച്ചടിയാകുമെന്നുറപ്പാണ്

ആപ്പിള്‍ ഐ.ഓ.എസ് വേര്‍ഷന്‍ 13ലൂടെ ആപ്പിള്‍ മാപ്പിനെ ഉപയോക്താക്കളിലേക്ക് എത്തിക്കാമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ആദ്യ ഘട്ടമെന്നോണം അമേരിക്കയിലാകും ഫീച്ചര്‍ അവതരിപ്പിക്കുക. പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം മറ്റുള്ള രാജ്യങ്ങളിലേക്കും ആപ്പിള്‍ മാപ്പ് സേവനം ലഭ്യമാക്കും. ഇത് ഗൂഗിള്‍ മാപ്പിന് തികച്ചും തിരിച്ചടിയാകുമെന്നുറപ്പാണ്.


Best Mobiles in India

Read more about:
English summary
Why iPhone users may soon delete Google Maps

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X