BSNL 4G: ബിഎസ്എൻഎല്ലും 4ജിയും പിന്നെ 5ജിയും; സർക്കാർ ലക്ഷ്യമിടുന്നതെന്ത്?

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ). സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം 5ജി ലോഞ്ചിന് തയ്യാറെടുക്കുമ്പോൾ ബിഎസ്എൻഎൽ 4ജി സർവീസുകൾ ലോഞ്ച് ചെയ്യാനുള്ള തത്രപ്പാടിലാണ്. എല്ലാവരേക്കാളും ഏറെ വൈകി, എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് കമ്പനി 4ജി സർവീസ് ലോഞ്ച് ചെയ്യുന്നതെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. ബിഎസ്എൻഎല്ലിന് നേരിട്ട് 5ജി സർവീസ് ലോഞ്ച് ചെയ്താൽ പോരെയെന്നാകും സംശയം. നഷ്ടത്തിലായ കമ്പനിയ്ക്കായി കോടാനു കോടികൾ കേന്ദ്രം വാരിയെറിയുന്നത് എന്തിനാണെന്നും സംശയം തോന്നാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ്

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ടാറ്റ കൺസൽട്ടൻസി സർവീസുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 4ജി നെറ്റ്വർക്ക് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. ഏറെ നാളത്തെ വിമ‍ർശനങ്ങൾക്കും നഷ്ടക്കണക്കുകൾക്കും സ‍ർക്കാ‍ർ ഇടപെടലിനും ശേഷമാണ് ബിഎസ്എൻഎൽ 4ജി ലോഞ്ചിന് സജ്ജമായത് തന്നെ.

സ്പെക്ട്രം ഓക്ഷൻ

അടുത്തിടെ നടന്ന സ്പെക്ട്രം ഓക്ഷനിൽ ബിഎസ്എൻഎല്ലിന് ആവശ്യമായ 5ജി സ്പെക്ട്രം കേന്ദ്രം റിസ‍ർവ് ചെയ്തിരുന്നു. ഇതാണ് ചില‍ർക്കെങ്കിലും മുകളിൽ പറഞ്ഞ സംശയം തോന്നാൻ കാരണം. 5ജിയിലേക്ക് ഇപ്പോൾ കമ്പനി പോകാത്തതിനും അതിന്റേതായ കാരണങ്ങൾ ഉണ്ട്. ഇത് എന്തൊക്കെയാണെന്ന് അറിയാൻ തുട‍ർന്ന് വായിക്കുക.

നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെനമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ

ബിഎസ്എൻഎൽ
 

ബിഎസ്എൻഎൽ നേരിട്ട് 5ജി സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനായി 5ജി എസ്എ ( സ്റ്റാൻഡ് എലോൺ ) നെറ്റ്വർക്ക് വിന്യസിക്കേണ്ടതുണ്ട്. ഇത് വളരെ ചെലവേറിയ പ്രോസസ് ആയതിനാൽ തന്നെ ഉടൻ ലാഭകരമാകണമെന്നില്ല. നിലവിൽ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കമ്പനിക്ക് അത് വലിയ തിരിച്ചടിയാകുകയും ചെയ്യും.

4ജി വിന്യാസം

എന്നാൽ 4ജി വിന്യാസം പൂർത്തിയാക്കിയാൽ ആ നെറ്റ്വർക്ക് ഉപയോഗിച്ച് 5ജി എൻഎസ്എ ( നോൺ സ്റ്റാൻഡ് എലോൺ ) നെറ്റ്വർക്കുകൾ വിന്യസിക്കാൻ കഴിയും. എയർടെൽ അടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ നോൺ സ്റ്റാൻഡ് എലോൺ 5ജി നെറ്റ്വർക്കുകളാണ് സജ്ജീകരിക്കുന്നതെന്ന് അറിയാമല്ലോ. ഇതേ രീതിയിൽ ബിഎസ്എൻഎല്ലിനും ഭാവിയിൽ 5ജി സേവനങ്ങളിലേക്ക് നീങ്ങാൻ കഴിയും.

5ജി

4ജി സേവനം അവതരിപ്പിക്കാൻ വേണ്ടി വന്ന വലിയ കാലതാമസം വേണ്ടി വരികയില്ലെന്നതും കമ്പനിക്ക് നേട്ടമാണ്. ബിഎസ്എൻഎൽ 4ജി സേവനങ്ങൾ അവതരിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ 1.67 ലക്ഷം കോടിയുടെ സാമ്പത്തിക സഹായം അടുത്തിടെ ബിഎസ്എൻഎല്ലിന് സർക്കാർ നൽകിയിരുന്നു.

കിടിലൻ ഡാറ്റയും വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന BSNL റീചാർജ് പ്ലാനുകൾകിടിലൻ ഡാറ്റയും വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന BSNL റീചാർജ് പ്ലാനുകൾ

4ജി മാർക്കറ്റ്

നഷ്ടങ്ങൾ മാത്രം പറയാനുള്ള കമ്പനിക്ക് എന്ത് കൊണ്ടാണ് കേന്ദ്രം ഇത്രയ്ക്ക് സഹായങ്ങൾ നൽകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? എല്ലാ ഇന്ത്യക്കാരെയും സംബന്ധിച്ചിടത്തോളം നിർണായകമാണ് ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പെന്നാണ് ഒറ്റ വാക്കിൽ പറയാനുള്ള മറുപടി. 4ജി മാർക്കറ്റിലേക്കുള്ള ബിഎസ്എൻഎല്ലിന്റെ കടന്ന് വരവ് സ്വകാര്യ കമ്പനികൾക്ക് അത്ര നല്ല കാര്യമല്ല.

സ്വകാര്യ ടെലിക്കോം കമ്പനികൾ

എന്നാൽ ബിഎസ്എൻഎല്ലിന്റെ മാർക്കറ്റ് എൻട്രി, 4ജി യൂസേഴ്സിന് ഇത് ഏറെ ഗുണം ചെയ്യുകയും ചെയ്യും. സ്വകാര്യ ടെലിക്കോം കമ്പനികൾ 4ജി സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടി വരുമെന്നതാണ് യൂസേഴ്സിനെ സംബന്ധിച്ചിടത്തോളമുള്ള ആദ്യ ഗുണം. 4ജി സെഗ്മെന്റിൽ സ്വകാര്യ കമ്പനികൾ നല്ല ശ്രദ്ധ കൊടുത്തില്ലെങ്കിൽ അവരുടെ വിപണി വിഹിതം പതുക്കെ ബിഎസ്എൻഎൽ കൈക്കലാക്കുമെന്ന കാര്യം ഉറപ്പാണ്.

ബിഎസ്എൻഎൽ 4ജി

സ്വകാര്യ കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിലായിരിക്കും ബിഎസ്എൻഎൽ 4ജി സേവനങ്ങൾ അവതരിപ്പിക്കുകയെന്നതും ത‍ർക്കമില്ലാത്ത കാര്യമാണ്. അതിവേ​ഗ മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങൾക്കായി സ്വകാര്യ കമ്പനികളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കപ്പെടുമെന്നതും യൂസേഴ്സിന് നേട്ടമാണ്. 4ജി സേവനങ്ങൾക്ക് സ്വകാര്യ കമ്പനികൾ ഉ‌ടൻ നിരക്ക് വ‍ർധിപ്പിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 4ജി യൂസേഴ്സിന് ബിഎസ്എൻഎൽ സേവനം കൂടുതൽ ആക‍ർഷകമായിരിക്കും.

പണിയെടുക്കാമോ? ഇല്ലെങ്കിൽ വീട്ടിലിരിക്കാം, 'സ‍‍ർക്കാരി' ഭാവം വേണ്ട, BSNL ജീവനക്കാരെ വിരട്ടി കേന്ദ്രംപണിയെടുക്കാമോ? ഇല്ലെങ്കിൽ വീട്ടിലിരിക്കാം, 'സ‍‍ർക്കാരി' ഭാവം വേണ്ട, BSNL ജീവനക്കാരെ വിരട്ടി കേന്ദ്രം

വരുമാനം

സ്വകാര്യ ടെലിക്കോം കമ്പനികൾ നിക്ഷേപം ന‌ടത്താൻ താത്പര്യപ്പെടാത്ത പിന്നാക്ക മേഖലകളിലേക്ക് കണക്റ്റിവിറ്റി എത്തിക്കുക എന്ന ലക്ഷ്യവും സ‍ക്കാരിനുണ്ട്. നിക്ഷേപത്തിനനുസരിച്ചുള്ള വരുമാനം കിട്ടാത്ത മേഖലകളാണെങ്കിലും ബിഎസ്എൻഎല്ലിന്റെ നഷ്ടം താങ്ങാൻ ആയി വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്, യുഎസ്ഒഎഫ് (യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട്) എന്നിവയും സ‍ർക്കാ‍ർ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ ജീവനക്കാരോട് സ‍ർക്കാരി മനോഭാവം ഒഴിവാക്കി പ്രവ‍ർത്തിക്കാൻ കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനി വൈഷ്ണവ് ആവശ്യപ്പെട്ടതുമെല്ലാം ഈ സാഹചര്യത്തിൽ വിലയിരുത്താവുന്നതാണ്.

Best Mobiles in India

English summary
While all the private telecom companies are gearing up for the 5G launch, BSNL is gearing up to launch 4G services. Some may have wondered why the company is taking such great pains to launch its 4G service much later than everyone else.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X