എന്തിനാണ് ഗൂഗിള്‍ മനുഷ്യ ചര്‍മ്മം ഉണ്ടാക്കുന്നത്...!

ഗൂഗിള്‍ ലോകത്തിലെ ഏറ്റവും മികച്ച സര്‍ച്ച് എഞ്ചിനാണ്. അതോടൊപ്പം ക്ലൗഡ് സ്റ്റോറേജിനും, മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റത്തിനും, ബ്രൗസറിനും ഗൂഗിള്‍ പേര് കേട്ടതാണ്.

എന്തിനാണ് ഗൂഗിള്‍ മനുഷ്യ ചര്‍മ്മം ഉണ്ടാക്കുന്നത്...!

എന്നാല്‍ ആരോഗ്യ ഗവേഷണ രംഗത്തും ഗൂഗിള്‍ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. 100-ഓളം ഡോക്ടര്‍മാരും, ശാസ്ത്രജ്ഞരുമാണ് ആരോഗ്യ-ഔഷധ രംഗത്ത് പുതിയ വാതായനങ്ങള്‍ വെട്ടി തുറക്കാന്‍ അഹോരാത്രം പണിയെടുക്കുന്നത്.

എന്തിനാണ് ഗൂഗിള്‍ മനുഷ്യ ചര്‍മ്മം ഉണ്ടാക്കുന്നത്...!

ഗൂഗിള്‍ എക്‌സ് ലാബ്‌സിന് കീഴിലുളള അവരുടെ പദ്ധതി ക്യാന്‍സര്‍ സെല്ലുകളെ കണ്ടുപിടിക്കുന്ന കൈതണ്ടയില്‍ ധരിക്കാവുന്ന ബാന്‍ഡ് സൃഷ്ടിക്കുക എന്നതാണ്. ഇതിനായി നാനൊകണങ്ങള്‍ അടങ്ങിയ ഗുളികകളാണ് കഴിക്കേണ്ടി വരിക. നാനൊകണങ്ങള്‍ കൈതണ്ടയിലെ ബാന്‍ഡില്‍ ബന്ധിച്ചിരിക്കുന്ന കാന്തത്തില്‍ ആകര്‍ഷിക്കപ്പെടുകയും, ശരീരത്തിലെ ക്യാന്‍സര്‍ കണങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കുകയും ചെയ്യും.

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

എന്തിനാണ് ഗൂഗിള്‍ മനുഷ്യ ചര്‍മ്മം ഉണ്ടാക്കുന്നത്...!

നാനൊകണങ്ങള്‍ പുറപ്പെടുവിക്കുന്ന വെളിച്ചം കണ്ടെത്തുന്നതിനുളള ഒരു ഡിവൈസ് സൃഷ്ടിക്കുന്നതിനായി, ശാസ്ത്രജ്ഞര്‍ക്ക് തൊലിക്കിടയിലൂടെ എങ്ങനെയാണ് വെളിച്ചം പോകുന്നതെന്ന് അറിയേണ്ടതുണ്ട്. മനുഷ്യന്റെ തൊലിയും, കൃത്രിമമായി ഉണ്ടാക്കിയെടുത്ത തൊലിയും സംയോജിപ്പിച്ച് ഈ കണങ്ങള്‍ എങ്ങനെയാണ് വ്യത്യസ്ത ആളുകളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഗൂഗിള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

എന്തിനാണ് ഗൂഗിള്‍ മനുഷ്യ ചര്‍മ്മം ഉണ്ടാക്കുന്നത്...!

ഈ പദ്ധതി ഇപ്പോഴും പരീക്ഷണ അവസ്ഥയിലാണ് നിലനില്‍ക്കുന്നത്.

Read more about:
English summary
Why is Google making human skin?
Please Wait while comments are loading...

Social Counting