എന്തുകൊണ്ടാണ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇഴയുന്നത്...!

Written By:

ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ കുറച്ച് കാലം ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് അവ ഇഴയുന്നതായി അനുഭവപ്പെടാം. പല കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം.

നിങ്ങള്‍ ഉപയോഗിക്കാത്ത, എന്നാല്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

ഇത്തരത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇഴയുമ്പോള്‍ അവയുടെ വേഗത കൂട്ടുന്നതിനുളള മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇഴയാന്‍ പല കാരണങ്ങളുണ്ട്. ഒരു ആപോ, ഒന്നിലധികം ആപുകളോ, സിസ്റ്റം തന്നെയോ ആയിരിക്കും ഫോണ്‍ ഇഴയുന്നതിനുളള കാരണങ്ങള്‍.

 

നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപുകളുടെ ആധിക്യവും, നിങ്ങള്‍ എടുത്ത ഫോട്ടോകളും ആന്‍ഡ്രോയിഡ് ഡിവൈസിന്റെ മെമ്മറി കാര്‍ന്ന് തിന്നുന്നത് കാരണമാകുന്നു. സെറ്റിങ്‌സില്‍ സ്‌റ്റോറേജ് സെക്ഷനില്‍ പോയി നിങ്ങളുടെ ഡിവൈസില്‍ എത്രമാത്രം മെമ്മറി ബാക്കിയുണ്ടെന്ന് തിട്ടപ്പെടുത്താവുന്നതാണ്.

 

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഹോം സ്‌ക്രീനില്‍ ഉളള ആവശ്യമില്ലാത്ത വിഡ്ജറ്റുകള്‍ ഒഴിവാക്കുക.

നിങ്ങള്‍ ഉപയോഗിക്കുന്ന ലോഞ്ചര്‍ അനുസരിച്ച് അതില്‍ വ്യത്യസ്ത തരത്തിലുളള ആനിമേഷനുകളും സ്‌പെഷ്യല്‍ എഫക്ടുകളും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇത്തരത്തിലുളള അനാവശ്യ എക്‌സ്ട്രാകള്‍ അപ്രാപ്തമാക്കാന്‍ ലോഞ്ചറിന്റെ സെറ്റിങ്‌സില്‍ സാധിക്കുമോയെന്ന് പരിശോധിക്കുക.

ധാരാളം ആപുകള്‍ ഒരേ സമയം ഉപയോഗിക്കുന്നത് അതായത് മള്‍ട്ടി ടാസ്‌കിങ് നടത്തുന്നത് നിങ്ങളുടെ ഡിവൈസിനെ ഇഴയ്ക്കുന്നതാണ്. ഹോം കീ അമര്‍ത്തി ദീര്‍ഘസമയം പിടിച്ചാല്‍ ഫോണില്‍ അപ്പോള്‍ പ്രവര്‍ത്തിക്കുന്ന ആപുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്, തുടര്‍ന്ന് നിങ്ങള്‍ ഉപയോഗിക്കാത്ത ആപുകള്‍ സൈ്വപ് ചെയ്ത് നീക്കം ചെയ്യുക.

 

ക്യാഷ് മെമ്മറി വൃത്തിയാക്കുന്നതിനും, ഡിവൈസിലെ അനാവശ്യ ജോലികള്‍ നിര്‍ത്തുന്നതിനും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് സഹായകരമാണ്.

 

Settings > Battery എന്നതില്‍ പോയി നിങ്ങള്‍ക്ക് ഏത് ആപ് ആണ് കൂടുതല്‍ ബാറ്ററി ഊര്‍ജം വലിച്ചെടുക്കുന്നതെന്ന് കണ്ടെത്താവുന്നതാണ്. കൂടാതെ Settings > Apps എന്നതില്‍ പോയി നിങ്ങള്‍ക്ക് റാം ഉപയോഗം മോണിറ്റര്‍ ചെയ്യാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Why is my Android device running slow?
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot