Home
News

ജിയോ ഉപഭോക്താക്കളെ ഉണര്‍ത്താന്‍ അംബാനിയുടെ പുതിയ പദ്ധതി!

അംബാനിയുടെ പുതിയ പദ്ധതി

By Asha Sreejith

4ജി വിപ്ലവം തുടരുന്നു. ടെലികോം മേഖലയില്‍ മാത്രമല്ല സ്മാര്‍ട്ട്‌ഫോണുകളിലും 4ജി തന്നെയാണ് ഇപ്പോള്‍ സംസാര വിഷയം. രാജ്യത്തെ 4ജി ഉപഭോക്താക്കളില്‍ ഇപ്പോള്‍ കൂടുതലും ഉളളത് ജിയോ ഉപഭോക്താക്കള്‍ തന്നെയാണ്. ജിയോ സിമ്മുമായി എത്തിയ അംബാനിയെ നേരത്തെ തന്നെ ഉപഭോക്താക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ജിയോ ഉപഭോക്താക്കളെ ഉണര്‍ത്താന്‍ അംബാനിയുടെ പുതിയ പദ്ധതി!

എന്നാല്‍ ജിയോ ഉപഭോക്താക്കളെ ശക്തിപ്പെടുത്താനായി അംബാനി വലിയൊരു പദ്ധതിയാണ് നടത്തിയത്. അതായത് വളരെ ചുരുക്ക സമയങ്ങള്‍ കൊണ്ടു തന്നെ ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അംബാനി വലിയൊരു ഡിസ്‌ക്കൗണ്ട് നല്‍കി. എന്നാല്‍ എന്തു കൊണ്ടാണ് ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അംബാനി വന്‍ ഇളവുകള്‍ നല്‍കുന്നത്.

ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക..

60 മുതല്‍ 70% വരെ ഡിസ്‌ക്കൗണ്ട്

60 മുതല്‍ 70% വരെ ഡിസ്‌ക്കൗണ്ട്

വളരെ വില കൂടിയതിനാല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആര്‍ക്കും കഴിയില്ല. ഈ ഒരു കാര്യം കണക്കിലെടുത്താണ് അംബാനി ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 60 മുതല്‍ 70% വരെ ഡിസ്‌ക്കൗണ്ട് നല്‍കിയത്. അങ്ങനെ 4ജി ഉപഭോക്താക്കളുടെ എണ്ണം കൂട്ടുകയും ചെയ്യാം.

ഡിസ്‌ക്കൗണ്ടിന്റെ ലക്ഷ്യം എന്താണ്?

ഡിസ്‌ക്കൗണ്ടിന്റെ ലക്ഷ്യം എന്താണ്?

ലൈഫ് സ്മാര്‍ട്ട്‌ഫോണുകളില്‍ വന്‍ ഇളവുകള്‍ നല്‍കുന്നത് വര്‍ഷത്തില്‍ ഉപഭോക്താക്കളുടെ എണ്ണം കൂട്ടാന്‍ വേണ്ടിയാണ്.

വന്‍ ഡിസ്‌ക്കൗണ്ട് എങ്ങനെ ബാധിക്കും?

വന്‍ ഡിസ്‌ക്കൗണ്ട് എങ്ങനെ ബാധിക്കും?

ഇപ്പോള്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില 5000 രൂപയില്‍ താഴെയാണ്. അങ്ങനെ ഏറ്റവും കുറഞ്ഞ വിലയില്‍ ലൈഫ് 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകുമ്പോള്‍ ഉപഭോക്താക്കള്‍ അതു തന്നെ തിരഞ്ഞെടുക്കും.

ജിയോ ഉപഭോക്താക്കള്‍ക്ക് ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ടായിരിക്കണം

ജിയോ ഉപഭോക്താക്കള്‍ക്ക് ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ടായിരിക്കണം

ഇങ്ങനെ വന്‍ ഡിസ്‌ക്കൗണ്ടില്‍ ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുമ്പോള്‍ ജിയോ സിം ഉപയോഗിക്കേണ്ടതുണ്ട്. അങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന വര്‍ദ്ധിക്കുകയും ജിയോ ഉപഭോക്താക്കളുടെ എണ്ണം കൂടുകയും ചെയ്യുന്നു.

ജിയോ ഇറക്കാന്‍ പോകുന്ന 4ജി ഫോണിന്റെ സവിശേഷതകള്‍

ജിയോ ഇറക്കാന്‍ പോകുന്ന 4ജി ഫോണിന്റെ സവിശേഷതകള്‍

ഇറങ്ങാന്‍ പോകുന്ന ജിയോ 4ജി ഫീച്ചര്‍ ഫോണിന്റെ രൂപ കല്പനയെ കുറിച്ച് പറയുകയാണെങ്കില്‍ ഇതൊരു ഫ്‌ളിപ് ഫോണ്‍ ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ ഇപ്പോഴത്തെ ഫീച്ചര്‍ ഫോണില്‍ ഉളളതു പോലെ കാന്‍ഡി ബാര്‍ ഡിസൈനും നിലനിര്‍ത്തുന്നുണ്ട്. അതിനാല്‍ ഓണ്‍ലൈനില്‍ നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്ന 4ജി ഫീച്ചര്‍ ഫോണിന്റെ മിക്കവാറും ഇമേജുകള്‍ വ്യാജമായിരിക്കാം.

 

 

4ജി പിന്തുണയ്ക്കുന്നു

4ജി പിന്തുണയ്ക്കുന്നു

ഈ ഫീച്ചര്‍ ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് ഇത് 4ജി പിന്തുണയ്ക്കുന്നു എന്നുളളത്. സാധാരണപ്പെട്ട ഉപഭോക്താക്കളും തങ്ങളുടെ സേവനം ഉപയോഗിക്കണമെങ്കില്‍ 4ജി പിന്തുണയ്ക്കുന്ന ഫീച്ചര്‍ ഫോണ്‍ തന്നെ വേണം.

 

 

വോള്‍ട്ട് വീഡിയോ കോളിങ്ങ്

വോള്‍ട്ട് വീഡിയോ കോളിങ്ങ്

എച്ച്ഡി വോയിസ് / വീഡിയോ എന്നിവ അവതരിപ്പിക്കുന്ന ഏക ഓപ്പറേറ്ററാണ് ജിയോ. ഇനി വരാനിരിക്കുന്ന ജിയോ 4ജി ഫീച്ചര്‍ ഫോണുകളിലും വോള്‍ട്ട് സവിശേഷത പിന്തുന്തുണയ്ക്കുന്നു. പക്ഷേ വോള്‍ട്ട് സവിശേഷത ഉണ്ടന്നു കരുതി ധാരാളം ആപ്ലിക്കേഷനുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കരുത്. എന്നാല്‍ ജിയോ വോയിസ് ആപ്പ് ഉപയോഗിക്കാം, പക്ഷേ ഇതു ഫോണില്‍ ശരിയായ രീതിയില്‍ ചിലപ്പോള്‍ പ്രവര്‍ത്തിക്കാം ചിലപ്പോള്‍ പ്രവര്‍ത്തിക്കാതിരിക്കാം.

 

 

ഇന്റര്‍നെറ്റ് ഷെയറിങ്ങിന് ഹോട്ട്‌സ്‌പോട്ട് പിന്തുണയ്ക്കുന്നു

ഇന്റര്‍നെറ്റ് ഷെയറിങ്ങിന് ഹോട്ട്‌സ്‌പോട്ട് പിന്തുണയ്ക്കുന്നു

മിക്ക ജിയോ ഉപഭോക്താക്കളും ലാപ്‌ടോപ്പുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഇല്ലെങ്കില്‍ ദ്വിതീയ ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമാണ് ജിയോ കണക്ഷന്‍ എടുക്കുന്നത്. അതിനാല്‍ ഹോട്ട്‌സ്‌പോട്ട് സവിശേഷത വളരെ അത്യാവശ്യമാണ് ഈ കാലഘട്ടങ്ങളില്‍. ഞങ്ങളുടെ റിപ്പോര്‍ട്ടു പ്രകാരം ജിയോ ഫീച്ചര്‍ ഫോണിലെ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഹോട്ട്‌സ്‌പോട്ട് പിന്തുണയ്ക്കാന്‍ കഴിയും.

 

 

സോഫ്റ്റ്‌വയര്‍

സോഫ്റ്റ്‌വയര്‍

ഈ ഫീച്ചര്‍ ഫോണുകളെ കുറിച്ചു പറയുകയാണെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് ഇതിലെ സോഫ്റ്റ്‌വയര്‍. ജിയോ ഫീച്ചര്‍ ഫോണിന്റെ സോഫ്റ്റ്‌വയര്‍ ജാവ ഓഎസ് ആണ്. ഈ ജാവ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ എച്ച്ടിഎംഎല്‍ (HTML) പിന്തുണയ്ക്കുന്നതിനാല്‍ അടിസ്ഥാന ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു.

 

 

ആപ്ലിക്കേഷനുകള്‍

ആപ്ലിക്കേഷനുകള്‍

2017ല്‍ ഭൂരിഭാഗം ഉപഭോക്താക്കളും അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ പല ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ജിയോ 4ജി ഫീച്ചര്‍ ഫോണില്‍ അങ്ങനെ അനേകം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ സോഷ്യല്‍ മീഡിയേ ആപ്ലിക്കേഷനുകളും മറ്റു ദൈനം ദിനമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂബര്‍ മുതലായവ ഉപയോഗിക്കാം.

 

 

ഹാര്‍ഡ്‌വയര്‍ സ്‌പെക്‌സ്

ഹാര്‍ഡ്‌വയര്‍ സ്‌പെക്‌സ്

ജിയോയുടെ പുതിയ ഫീച്ചര്‍ ഫോണില്‍ TFT മള്‍ട്ടി-കളര്‍ ഡിസ്‌പ്ലേയാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. നോക്കിയയുടെ പുതിയ 3310 ഫോണിലും ഇതു പോലെയാണ്. വിപണിയിലെ മറ്റു ഫീച്ചര്‍ ഫോണുകളേക്കാള്‍ ജിയോ 4ജി ഫോണ്‍ കുറച്ചു കൂടി ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഈ ഫോണിന്റെ ഹാര്‍ഡ്‌വയറിനെ കുറിച്ച് ചില കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ക്കുണ്ടെങ്കിലും അതിനെ കുറിച്ച് കുറച്ചു കൂടി വ്യക്ത ലഭിച്ചതിനു ശേഷം ഞങ്ങള്‍ പങ്കിടുന്നതാണ്.

 

 

വില

വില

വരാന്‍ പോകുന്ന ജിയോ ഫോണിന് 1,499 രൂപയാണ് വില. വിപണിയിലെ മറ്റു ഫീച്ചര്‍ ഫോണുകളെ താരതമ്യം ചെയ്യുമ്പോള്‍ വില നിര്‍ണ്ണയം വളരെ മത്സരാധിഷ്ഠിതമാണ്. എത്രയേറെ സവിശേഷതയുളള ജിയോ 4ജി ഫോണ്‍ വിപണിയില്‍ എത്തുമ്പോള്‍ ഉപഭോക്താക്കള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്നുളളതിന് യാതൊരു സംശയവും വേണ്ട.

 

 

വിപണിയില്‍ എത്തുന്നത്

വിപണിയില്‍ എത്തുന്നത്

ഈ ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ എത്തുന്നതിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ വന്നിട്ടില്ല. ജൂണ്‍ മധ്യത്തോടെ ഈ ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

 

ജിയോ ഇക്കോസിസ്റ്റം

ജിയോ ഇക്കോസിസ്റ്റം

ജിയോക്ക് ഇപ്പോള്‍ തന്നെ 100 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉണ്ട്. ഇത് ഈ സേവനത്തിന്റെ ജനപ്രീതി കാണിക്കുന്നു. നിങ്ങള്‍ ജിയോ ഫീച്ചര്‍ ഫോണ്‍ വാങ്ങുമ്പോള്‍ ജിയോയുടെ ഏറ്റവും മികച്ച എല്ലാ ഓഫറുകളും ലഭിക്കുമെന്ന് ഉറപ്പാണ്. ഇതു കൂടാതെ ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ബണ്ടിലും നല്‍കുന്നു.

 

 

Best Mobiles in India

English summary
Reliance has slashed the prices of its Lyf smartphones by 25%. The company is also offering a 2-year warranty and free 4G data for 3 months on Jio network to the smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X