എന്തുകൊണ്ട് ആൻഡ്രോയ്ഡ് ഫോണുകൾ ആളുകൾക്ക് പ്രിയപ്പെട്ടതാകുന്നു?

By GizBot Bureau
|

ഇന്ന് ലോകത്തുള്ളതിൽ ഏറ്റവും മികച്ച രണ്ടു മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ആൻഡ്രോയിഡും ഐഒഎസും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരു ഭാഗത്ത് ആൻഡ്രോയ്ഡ് ഒഎസ് കഴിവ് തെളിയിക്കുമ്പോൾ വേറൊരു ഭാഗത്ത് ഐഒഎസ് അതിന്റേതായ മേന്മകൾ കാണിക്കുന്നു. രണ്ടു ഒഎസുകൾക്കും അതിന്റേതായ മെച്ചങ്ങൾ ഉണ്ടെങ്കിലും എന്തുകൊണ്ടും ആൻഡ്രോയ്ഡ് തന്നെയാണ് ഒരുപിടി മുകളിൽ നില്കുന്നത് എന്നത് വാസ്തവമാണ്. ഇന്ന് ഇവിടെ എന്തുകൊണ്ട് ആൻഡ്രോയിഡ് ഐഒഎസ് നേക്കാൾ മുകളിൽ നില്കുന്നു എന്ന് നോക്കുകയാണ്.

എന്തുകൊണ്ട് ആൻഡ്രോയ്ഡ് ഫോണുകൾ ആളുകൾക്ക് പ്രിയപ്പെട്ടതാകുന്നു?

സ്ക്രീൻ ലോഞ്ചറുകൾ


ഏറ്റവും കൂടുതൽ ആളുകൾ ആൻഡ്രോയിഡ് ഫോൺ ഇഷ്ടപ്പെടാൻ കാരണം ഫോണിലെ അറ്റമില്ലാത്ത കസ്റ്റമൈസേഷൻ സാധ്യതകളാണ്. അവയിൽ ഏറ്റവും പ്രധാനം ഹോം സ്ക്രീൻ ലോഞ്ചറുകൾ ആണ്. ആൻഡ്രോയ്ഡ് ഫോണുകൾക്ക് മാത്രം അവകാശപ്പെടാവുന്ന മറ്റൊരു സവിശേഷത. ഹോം സ്ക്രീൻ ലോഞ്ചറുകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഐക്കണുകളും തീമുകളും കൊണ്ട് അലങ്കരിക്കുന്ന സൗകര്യം എന്തോ ഐഒഎസിന് ഇന്നും കിട്ടാക്കനിയാണ്.


ലോക്ക് സ്‌ക്രീൻ ഓപ്ഷനുകൾ

ഇതുപോലെ ഹോം സ്ക്രീൻ പോലെ ലോക്ക് സ്‌ക്രീനിൽ പുതുമയാർന്ന തീമുകളും ഓപ്ഷനുകളും കൊണ്ടുവരാൻ സഹായിക്കുന്ന ഒരുപാട് ആപ്പുകളും സെറ്റിംഗ്സുകളും ആൻഡ്രോയിഡ് ഫോണുകളുടെ മാത്രം സവിശേഷതയാണ്.

ഡിഫോൾട്ട് ബ്രൗസർ മാറ്റൽ

ഇനി മറ്റൊന്ന്, നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ മാറ്റാൻ സഹായിക്കുന്നതിന് ഒരിക്കലും ആപ്പിൾ അനുവദിക്കുകയില്ല. സഫാരി മാത്രമായിരിക്കും എപ്പോഴും ഡിഫോൾട്ട് ബ്രൗസർ. അവിടെയാണ് ആൻഡ്രോയിഡിന്റെ സവിശേഷത. ഗൂഗിളിന്റെ ക്രോം വേണമെങ്കിൽ കമ്പനിക്ക് ഡിഫോൾട്ട് ആക്കാമായിരുന്നു. പക്ഷെ അങ്ങനെയില്ല. നിങ്ങൾക്ക് മോസില്ലയോ യുസി ബ്രൗസറോ ഓപ്പെറേയോ എന്ത് വേണമെങ്കിലും കൊടുക്കാം.

അറ്റമില്ലാത്ത കസ്റ്റമൈസേഷൻ സൗകര്യങ്ങൾ

അടുത്തത് പരിധികളില്ലാത്ത കസ്റ്റമൈസേഷൻ സൗകര്യങ്ങളാണ്. ഇത് നമുക്കാരും പറഞ്ഞു തരേണ്ട ആവശ്യമില്ല. കാരണം നമ്മൾ ദിനവും നമ്മുടെ ഫോണിൽ വ്യത്യസ്തങ്ങളായ തീമുകളും ആപ്പുകളും പരീക്ഷിക്കുന്നവരാണ്. എന്നാൽ ഇവയ്‌ക്കെല്ലാം പുറമെയായി ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ അടിമുടി മാറ്റി സയനോജൻ മോഡ് പോലുള്ള, ലിനെജ് ഒഎസ് പോലുള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിറ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ ആൻഡ്രോയ്‌ഡിൽ സാധിക്കും.

സ്പ്ലിറ്റ് സ്ക്രീൻ

ആൻഡ്രോയ്ഡ് 6 മുതൽ ആൻഡ്രോയ്ഡ് കൊണ്ടുവന്ന മറ്റൊരു മികച്ച സൗകര്യമാണ് ഒരേ സ്‌ക്രീനിൽ തന്നെ രണ്ടു ആപ്പുകൾ ഒരുമിച്ചു പ്രവർത്തിപ്പിക്കാനുള്ള സ്പ്ലിറ്റ് സ്ക്രീൻ സൗകര്യം. ആദ്യം മൾട്ടി വിൻഡോ എന്ന പേരിലും ഇപ്പോൾ സ്പ്ലിറ്റ് സ്ക്രീൻ എന്ന പേരിലും അറിയപ്പെടുന്ന ഈ സൗകര്യം ഐഒഎസ് ഫോണുകൾക്ക് ഇപ്പോഴും സ്വപ്നം മാത്രമാണ്. ഇങ്ങനെ ഒരുപാട് കാരണങ്ങളുണ്ട് നമുക്ക് ആൻഡ്രോയിഡ് തന്നെയാണ് ഐഒഎസിനേക്കാളും മെച്ചം എന്നത് എടുത്തുപറയാനായി.

Best Mobiles in India

Read more about:
English summary
Why people Prefer Android Smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X