സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതും എന്തുകൊണ്ട് ? അറിയേണ്ടതെല്ലാം

|

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണാണ് റെഡ്‌മിയുടെ നോട്ട് 7S സ്മാർട്ട് ഫോണുകൾ. എന്നാൽ കഴിഞ്ഞ ദിവസ്സം റെഡ്‌മിയുടെ ഈ സ്മാർട്ട് ഫോണുകൾ പൊട്ടിത്തെറിച്ചു എന്ന രീതിയിലുള്ള വാർത്തകൾ സോഷ്യൽ മീഡിയായിൽ മുഴുവൻ പ്രചരിച്ചിരുന്നു. മുംബൈയിൽ നിന്നുള്ള ഈശ്വർ എന്നയാളുടെ റെഡ്മി നോട്ട് 7S സ്മാർട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്. ഇദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ തന്നെയാണ് പൊട്ടിത്തെറിച്ച സ്മാര്ട്ഫോണിൻറെ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ഷവോമി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ സ്മാർട്ട്ഫോൺ പരിശോധിച്ചതിൽ നിന്നും പുറത്തുനിന്നും ഉണ്ടായ ശക്തമായ ഡാമേജാണ് പൊട്ടിത്തെറിക്കാനുണ്ടായ പ്രധാന കാരണമെന്ന് ഷവോമി പറയുന്നത്.

 

റെഡ്മി നോട്ട് 7S സ്മാർട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്

റെഡ്മി നോട്ട് 7S സ്മാർട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്

ഉത്പന്നങ്ങളുടെ നിലവാരത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഷവോമി തയ്യാറാകില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ വിവരം. ഒക്ടോബർ 7 നാണ് ഈശ്വർ ഈ സ്മാർട്ട്ഫോൺ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്വന്തമാക്കുന്നത്. എന്നാൽ നവംബർ 2 വരെ ഈ സ്മാർട്ട്ഫോൺ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്നു അതിനു ശേഷം പെട്ടന്നാണ് ഇത്തരത്തിൽ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചത് എന്നതുമാണ് ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരിക്കുന്നത്. സിം കാർഡ് പോലും പുറത്തെടുക്കുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഫോൺ.

റെഡ്മി നോട്ട് 7S

റെഡ്മി നോട്ട് 7S

കമ്പനി ഫോൺ പരിശോധിച്ച് അഞ്ച് ദിവസത്തിന് ശേഷം ബാറ്ററിയിൽ പ്രശ്‌നമുണ്ടെന്ന് തന്നോട് പറഞ്ഞതായി ചവാൻ പറഞ്ഞു. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിലേക്ക് നയിച്ചതെന്നും ഈ കാര്യം സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തതായും അദ്ദേഹം അവകാശപ്പെടുന്നു. ഷവോമിയുടെ വിൽപ്പനാനന്തര സേവനത്തിലും ഉൽപ്പന്നത്തിലും തനിക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫോൺ ഉപയോഗിക്കുമ്പോൾ തീ പിടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഒഴിവാക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്:
 

ഫോൺ ഉപയോഗിക്കുമ്പോൾ തീ പിടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഒഴിവാക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്:

ഫോൺ ഉപയോഗിക്കുമ്പോൾ തീ പിടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഒഴിവാക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്:

1. തലയിണയ്ക്കടിയിൽ നിങ്ങളുടെ സ്മാർട്ട്‌ഫോൺ വെച്ച് ഉറങ്ങരുത്, കാരണം ഇത് ഫോണിന്റെ ആന്തരിക താപനില വർദ്ധിപ്പിക്കുകയും നിങ്ങളുടെ ശരീരഭാരം ഫോണിൽ അനാവശ്യ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.

2. ബാറ്ററി ചാർജ് ചെയ്യുന്നതിന് മറ്റുള്ള ചാർജറുകളോ അലെങ്കിൽ ഫോണുകളുടെ അഡാപ്റ്ററുകളോ ഉപയോഗിക്കരുത്.

3. നിങ്ങളുടെ മൊബൈൽ ചാർജ് ചെയ്യുന്നതിന് കാർ ചാർജിംഗ് അഡാപ്റ്ററുകൾ ഉപയോഗിക്കരുത്, പകരം ഒരു പവർ ബാങ്ക് തന്നെ ഉപയോഗിക്കുക.

4. നിങ്ങളുടെ സ്മാർട്ട്‌ഫോൺ ചൂടാകാൻ തുടങ്ങിയാൽ അത് തുടർന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഫോൺ ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ

ഫോൺ ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ

5. നിങ്ങളുടെ ഫോണുകൾക്കായി യഥാർത്ഥ ബാറ്ററികൾ തന്നെ വാങ്ങി ഉപയോഗിക്കുക.

6. രാത്രിയിൽ ഫോൺ ചാർജ് ചെയ്യുന്നതിനായി കണക്‌ട് ചെയ്യുന്നത് ഒഴിവാക്കുക.

7. സ്മാർട്ട്‌ഫോൺ നേരിട്ട് സൂര്യപ്രകാശത്തിൽ ഇരിക്കുമ്പോൾ ചാർജ് ചെയ്യരുത്.

8. നിങ്ങളുടെ സ്മാർട്ട്‌ഫോൺ പവർ സ്ട്രിപ്പിലോ എക്സ്റ്റൻഷൻ കോഡിലോ പ്ലഗ് ചെയ്ത് ചാർജ് ചെയ്യരുത്.

9. പ്രാദേശിക റിപ്പയർ ഷോപ്പുകളിൽ നിങ്ങളുടെ സ്മാർട്ട്ഫോൺ നന്നാക്കരുത്. അംഗീകൃത കമ്പനി സേവന കേന്ദ്രങ്ങളിലേക്ക് മാത്രം പോകുക.

10. നിങ്ങൾ ഫോൺ തറയിൽ വീഴുമ്പോഴും ഗുരുതരമായ കേടുപാടുകൾ സംഭവിക്കുമ്പോഴും, അത് ഉപയോഗിക്കുന്നത് നിർത്തുക, ആദ്യം ഒരു സേവന കേന്ദ്രത്തിൽ പോയി ഫോൺ പരിശോധനയ്ക്ക് വിധേയമാക്കുക.

Most Read Articles
Best Mobiles in India

English summary
Do not sleep with your smartphone under the pillow as it increased the internal temperature of the device by trapping heat and also your body weight exerts unnecessary pressure on the device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X