Home
News

4G ബിഎസ്എൻഎല്ലിന്റെ തലവര മാറ്റുമോ! വില കുറഞ്ഞ റീച്ചാർജ് പ്ലാനിന് ഒരു വിലയുമില്ലേ...

സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL). ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വച്ച് ഏറ്റവും കുറവ് വരിക്കാർ ഉള്ള ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. അ‌തിന് കാരണം മോശം നെറ്റ്വർക്ക് ശേഷിയാണ് എന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനം കാര്യമായി നടക്കുന്നുണ്ട്. എങ്കിലും ഈ 4ജി വ്യാപനം ബിഎസ്എൻഎല്ലിന്റെ ഉയിർത്തെണീപ്പിന് മതിയാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. 4ജി കൊണ്ട് മാത്രം കാര്യമില്ല, 5ജി അ‌വതരിപ്പിച്ചാലേ രക്ഷയുള്ളൂ എന്നാണ് വിദഗ്ധർ ഇപ്പോൾ നിരീക്ഷിക്കുന്നത്.

വർഷങ്ങളായി ബിഎസ്എൻഎൽ നഷ്ടത്തിലായിരുന്നു. എന്നാൽ ആ ചരിത്രം ഒന്ന് തിരുത്തിക്കുറിച്ചുകൊണ്ട് അ‌ടുത്തിടെ ബിഎസ്എൻഎൽ ലാഭം നേടിയിരുന്നു. നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ കുറവാണ് എന്നതാണ് ഈ ടെലിക്കോം കമ്പനിയെ വർഷങ്ങളായി ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നത്. പക്ഷേ ഇപ്പോൾ അത് പതുക്കെ മാറിക്കൊണ്ടിരിക്കുന്നു, ഒരുലക്ഷം ​സൈറ്റുകളിൽ 4ജി എത്തിക്കാനുള്ള ബിഎസ്എൻഎൽ പരിശ്രമം അ‌വസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.

4G BSNL തലവര മാറ്റുമോ! വില കുറഞ്ഞ റീച്ചാർജ് പ്ലാനിന് ഒരു വിലയുമില്ലേ

ഇന്ത്യയിലുടനീളം ബി‌എസ്‌എൻ‌എൽ ഇതിനകം 84,000-ത്തിലധികം 4G സൈറ്റുകൾ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ ടവറുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ജൂണോടുകൂടി ഒരുലക്ഷം സൈറ്റുകൾ പൂർത്തിയാകും എന്ന് കരുതപ്പെടുന്നു. ബിഎസ്എൻഎല്ലിന്റെ വളർച്ചയിൽ ഈ ഒരു ലക്ഷം സൈറ്റുകൾ ഒരു വലിയ നാഴികക്കല്ലാണ്. എന്നാൽ ഈ 4ജി സൈറ്റുകൾ ബി‌എസ്‌എൻ‌എല്ലിന്റെ തലവര മാറ്റുമോ ഇല്ലയോ എന്നതാണ് ചോദ്യം.

നിലവിൽ ജിയോയും എയർടെലും 5ജി വ്യാപനത്തിൽ വളരെയേറെ മുന്നേറിക്കഴിഞ്ഞു. ഇന്ത്യയുടെ എല്ലാ ടെലിക്കോം സർക്കിളുകളിലും കാര്യമായ 5ജി വിന്യാസം നടത്താൻ ജിയോയ്ക്കും എയർടെലിനും കഴിഞ്ഞു. മൂന്നാമത്തെ ടെലിക്കോം കമ്പനിയായ വിഐ 5ജി വ്യാപനത്തിന് തുടക്കമിട്ടുകഴിഞ്ഞു. ഇനി ബിഎസ്എൻഎൽ മാത്രമാണ് 5ജിയിലേക്ക് കടക്കാൻ അ‌വശേഷിക്കുന്നത്.

4G BSNL തലവര മാറ്റുമോ! വില കുറഞ്ഞ റീച്ചാർജ് പ്ലാനിന് ഒരു വിലയുമില്ലേ

മറ്റുള്ളവർ 5ജിയിലേക്ക് കടന്ന സ്ഥിതിക്ക് അ‌വരോടൊപ്പം മത്സരിക്കണമെങ്കിൽ ബിഎസ്എൻഎല്ലിനും 5ജി കൂടിയേ തീരൂ. നിലവിൽ ബിഎസ്എൻഎൽ സ്ഥാപിച്ച 4ജി ടവറുകൾ തീരെ പോര എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുവരെയുള്ള 4ജി ടവറുകൾ ഉപയോക്താക്കളെ നിലനിർത്താൻ ബിഎസ്എൻഎല്ലിനെ സഹായിച്ചില്ല എന്നും ഒരു നിരീക്ഷണം ഉണ്ട്.

കുറച്ചുനാൾ മുൻപ് ബിഎസ്എൻഎൽ ഇന്ത്യൻ ടെലിക്കോം രംഗത്ത് ഒരു ചെറിയ കുതിപ്പ് നടത്തിയിരുന്നു. എന്നാൽ അ‌ത് സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനവിനെ തുടർന്നാണ് ഉണ്ടായത് എന്നുമാത്രം. ആ കുതിപ്പ് നിലനിർത്താൻ ബിഎസ്എൻഎല്ലിന് കഴിയാതെ പോയത് മികച്ച നെറ്റ്വർക്ക് ശേഷിയുടെ അ‌ഭാവം കൊണ്ടായിരുന്നു എന്നാണ് ഈ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

2024 ൽ സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനവിനെ തുടർന്നുള്ള അഞ്ച് മാസത്തോളം ബിഎസ്എൻഎല്ലിലേക്ക് പുതിയ ഉപയോക്താക്കൾ എത്തി. എന്നാൽ പിന്നീടങ്ങോട്ട് കണ്ടത് വന്നവർ പലരും തിരിച്ചുപോകുന്നതായിരുന്നു. അ‌തിന് കാരണം ബിഎസ്എൻഎല്ലിന്റെ മോശം നെറ്റ്വർക്ക് സേവനങ്ങളിലെ അ‌തൃപ്തി ആയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

4G BSNL തലവര മാറ്റുമോ! വില കുറഞ്ഞ റീച്ചാർജ് പ്ലാനിന് ഒരു വിലയുമില്ലേ

നിലവിൽ, ബിഎസ്എൻഎൽ ഏറ്റവും കുറഞ്ഞ വിലയിൽ റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ടെലിക്കോം കമ്പനിയാണ്. എന്നിട്ടും പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ ബിഎസ്എൻഎൽ പിന്നിലാണ്. ഇത് കാണിക്കുന്നത്,
ആളുകൾ ടെലിക്കോം സേവനങ്ങൾക്കായി കൂടുതൽ പണം നൽകാൻ തയാറാണ്, പക്ഷേ അവർക്ക് മികച്ച നെറ്റ്‌വർക്ക് സേവനം കിട്ടണം.

Take a Poll

ബിഎസ്എൻഎല്ലിന് പുതിയ 4ജി ടവറുകൾ ഭാഗ്യം കൊണ്ടുവരുമോ എന്ന് ചോദിച്ചാൽ, 5ജി അ‌വതരിപ്പിച്ചാലേ കൂടുതൽ വരിക്കാരെ ആകർഷിക്കാൻ ഇനി ബിഎസ്എൻഎല്ലിന് കഴിയൂ. അ‌തിലേക്ക് കടക്കാൻ ഈ 4ജി ടവറുകൾ ഒരു പ്രധാന നാഴികക്കല്ലാകും എന്നേ പറയാൻ കഴിയൂ. ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ ആളുകൾ എത്തണമെങ്കിൽ 5ജി ഒരു അ‌നിവാര്യ ഘടകമായി മാറിയിരിക്കുന്നു എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

More from GizBot

Best Mobiles in India

English summary
BSNL's 4G rollout is in its final stages. If you ask whether these new 4G towers will lead BSNL to profitability, the answer is no. It is believed that BSNL will be able to compete with other companies only by launching robust 5G services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X