''ഇത്തവണയെങ്കിലും ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതിയാരുന്നു''; 5ജിയിലൂടെ ബിഎസ്എൻഎൽ രാജ്യത്തിന്റെ തരംഗമാകുമോ?

|

''ഇത്തവണയെങ്കിലും ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതിയാരുന്നു'' സിനിമകളിലും മറ്റും നായകൻ ആദ്യം തുടങ്ങിയ ബിസിനസുകളെല്ലാം പൊട്ടി പാളീസ് ആയി പുതിയ വഴിയിലേക്ക് ഇറങ്ങു​മ്പോൾ വീട്ടുകാർ 'പരമ്പരാഗതമായി' പറഞ്ഞുപോരുന്നതാണ് ഈ ഡയലോഗ്. 5ജിയുമായി ബിഎസ്എൻഎൽ അ‌ടുത്തവർഷം എത്തുമെന്ന് കേട്ടതോടെ ഏതാണ്ട് ഇതേ ഡയലോഗാണ് നമ്മളിൽ പലർക്കും ഓർമ്മവരുന്നത്. ബിഎസ്എൻഎൽ(BSNL) എന്ന പൊതുമേഖലാ സ്ഥാപനത്തോടുള്ള ഇഷ്ടം തന്നെയാണ് ഇതിനു കാരണം.

 

സ്നേഹത്തിനു പിന്നിലെ കാരണങ്ങളിലൊന്ന്

ബിഎസ്എൻഎൽ രക്ഷപ്പെട്ടാൽ അ‌തിന്റെ പ്രയോജനം ഈ നാട്ടിലെ സാധാരണക്കാർക്കുകൂടി ലഭിക്കും എന്നതാണ് ഈ പൊതുമേഖലാ സ്നേഹത്തിനു പിന്നിലെ കാരണങ്ങളിലൊന്ന്. അ‌ടുത്ത സ്വാതന്ത്യദിനത്തിൽത്തന്നെ 5ജി എന്ന പുതിയ ചരിത്രപാതയിലേക്ക് ബിഎസ്എൻഎലും എത്തും എന്നാണ് കേന്ദ്ര ടെലിക്കോം മന്ത്രി അ‌ശ്വിനി ​വൈഷ്ണവ് വ്യക്തമാക്കിയിരിക്കുന്നത്. ഏറെ ആഹ്ലാളത്തോടെയാണ് ഇന്ത്യ ഈ വാർത്ത കേട്ടത്.

പ്രധാന ആരോപണം

5ജി യുഗത്തിലും 2ജി പോലും ശരിയായി നൽകാൻ കഴിയുന്നില്ല എന്നതാണ് ബിഎസ്എൻഎൽ ന് എതിരേ ഉയരുന്ന പ്രധാന ആരോപണം. അ‌തിനാൽത്തന്നെ 5ജി ആരംഭിക്കും മുമ്പ് 4ജി സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങളും ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. അ‌ടുത്ത വർഷം ജനുവരിയോടെ 4ജി സേവനങ്ങൾ വ്യാപകമായി നൽകിത്തുടങ്ങാനാകുമെന്നാണ് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നത്.

നിങ്ങളുടെ ഫോണിൽ 5ജി എപ്പോൾ ലഭിക്കുമെന്നറിയണോ? മൊ​ബൈൽ കമ്പനികൾ പുറത്തുവിട്ട ഈ വിവരങ്ങൾ പരിശോധിക്കൂ...നിങ്ങളുടെ ഫോണിൽ 5ജി എപ്പോൾ ലഭിക്കുമെന്നറിയണോ? മൊ​ബൈൽ കമ്പനികൾ പുറത്തുവിട്ട ഈ വിവരങ്ങൾ പരിശോധിക്കൂ...

4ജിയുടെ കാര്യത്തിൽ സംഭവിച്ച അ‌ബദ്ധം
 

4ജിയുടെ കാര്യത്തിൽ സംഭവിച്ച അ‌ബദ്ധം 5ജിയിൽ ആവർത്തിക്കാതിരിക്കാൻ ബിഎസ്എൻഎഎൽ ശ്രദ്ധിച്ചാൽ അ‌തിന്റെ മെച്ചം ലഭിക്കുക ഇന്ത്യയിലെ മുഴുവൻ ടെലിക്കോം വരിക്കാർക്കും ആണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പന്മാരായ എയർടെലും ജിയോയും തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും ഏതാനും നഗരങ്ങളിൽ മാത്രമാണ് അ‌വ ലഭ്യമാകുക. അ‌തും തെരഞ്ഞെടുക്കപ്പെട്ട വരിക്കാർക്ക് മാത്രം.

ഏറെ സാധ്യതകളാണ് തുറന്നിടുന്നത്

അ‌ടുത്ത വർഷത്തോടെ മാത്രമേ രാജ്യവ്യാപകമായി 5ജി നൽകാൻ കഴിയൂ എന്ന് രണ്ട് കമ്പനികളും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് ബിഎസ്എൻഎലിന് ഏറെ സാധ്യതകളാണ് തുറന്നിടുന്നത്. നിലവിൽ 5ജി ആരംഭിച്ചിട്ടില്ല എങ്കിൽപ്പോലും അ‌ടുത്ത ഓഗസ്റ്റിൽ 5ജി പൂർണതോതിൽ രാജ്യത്തെമ്പാടും നൽകാൻ കഴിയുന്ന വിധത്തിൽ അ‌തിവേഗം നിർമാണങ്ങളും സജ്ജീകരണങ്ങളും നടത്തിയാൽ നിലവിലുള്ള കമ്പനികളെക്കാൾ മുമ്പ് 5ജിയിൽ മേൽ​ക്കൈ നേടാൻ ഈ പൊതുമേഖലാ സ്ഥാപനത്തിന് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജിയോ ട്രൂ 5ജി ​​​വൈ​ഫൈയും എത്തിപ്പോയ്; ജിയോ വരിക്കാർക്ക് ആദ്യഘട്ടത്തിൽ സൗജന്യംജിയോ ട്രൂ 5ജി ​​​വൈ​ഫൈയും എത്തിപ്പോയ്; ജിയോ വരിക്കാർക്ക് ആദ്യഘട്ടത്തിൽ സൗജന്യം

ബിഎസ്എൻഎൽ 5ജി കളത്തിൽ എത്തിയാൽ

ബിഎസ്എൻഎൽ 5ജി കളത്തിൽ എത്തിയാൽ

മികച്ചതും വേഗതയേറിയതുമായ 5ജി നെറ്റ്‌വർക്ക് സേവനങ്ങളുമായി ബിഎസ്എൻഎൽ ചുവടുവെച്ചാൽ, അത് ഇന്ത്യൻ ടെലിക്കോം രംഗത്തെ മത്സരം ചൂടുപിടിപ്പിക്കും. പൊതുമേഖലാ സ്ഥാപനങ്ങളോട് സ്നേഹമുള്ള ഒരുപാട് ആളുകൾ ഇന്നും ഉള്ളതുകൊണ്ടുകൂടിയാണ് ബിഎസ്എൻഎൽ ഇന്നും നിലനിന്ന് പോകുന്നത് എന്ന് പറയാം. ഈ അ‌നുകൂലഘടകം 5ജി സേവനങ്ങളുമായി എത്തുന്ന ബിഎസ്എൻഎലിന് കൂടുതൽ കരുത്തുപകരും.

ഉപഭോക്താക്കൾക്ക് സംതൃപ്തി

ഇത് ടെലിക്കോം രംഗത്തെ വമ്പന്മാരായ ജിയോയ്ക്കും എയർടെലിനും അ‌ടക്കം വൻ ഭീഷണിയാകും ഉയർത്തുക. ആളുകൾ ബിഎസ്എൻഎലിലേക്ക് പോകാതിരിക്കാൻ എല്ലാ ടെലികോം കമ്പനികളും ഉപഭോക്താക്കൾക്ക് സംതൃപ്തി നൽകാൻ കഴിയുന്ന പരമാവധി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കേണ്ടിവരും. ആത്യന്തികമായി ഇതിന്റെ ഗുണം ലഭിക്കുക ഇന്ത്യയിലെ ടെലിക്കോം വരിക്കാർക്ക് ഒന്നാകെയാണ്.

നിങ്ങളുടെ വീട്ടിലുമുണ്ടോ വൈഫൈ ഡെഡ് സോണുകൾ; അറിയാം പരിഹാരമാർഗങ്ങൾനിങ്ങളുടെ വീട്ടിലുമുണ്ടോ വൈഫൈ ഡെഡ് സോണുകൾ; അറിയാം പരിഹാരമാർഗങ്ങൾ

ബിഎസ്എൻഎൽ പൂട്ടേണ്ടിവരും

5ജി എത്തുമ്പോൾ 2ജിയുമായി തുടർന്നാൽ ബിഎസ്എൻഎൽ പൂട്ടേണ്ടിവരും. ഇത് ഒഴിവാക്കാനും മികച്ച വരുമാനം ഉണ്ടാക്കാനുമുള്ള സുവർണാവസരമാണ് ഇപ്പോൾ ഈ പൊതുമേഖലാ സ്ഥാപനത്തിന് മുന്നിൽ തുറന്നിരിക്കുന്നത്. മറ്റ് കമ്പനികളെ പോലെ കൊള്ളലാഭം ലക്ഷ്യമിട്ടുള്ള പ്ലാനുകൾ ഉണ്ടാകില്ല എന്നതും നൽകുന്ന തുകയ്ക്ക് അ‌ർഹമായ ഗുണം ലഭ്യമാക്കുമെന്നതും ബിഎസ്എൻഎൽ 5ജിയുടെ പ്രത്യേകതയായി കരുതപ്പെടുന്നു.

പാരമ്പര്യവും ഈ വിശ്വാസത്തിന് കരുത്തേകുന്നു

ആരംഭകാലം മുതൽ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുള്ള ബിഎസ്എൻഎലിന്റെ പാരമ്പര്യവും ഈ വിശ്വാസത്തിന് കരുത്തേകുന്നു. രാജ്യത്തെ കൂടുതൽ പൗരന്മാരെ പുതിയ ഡിജിറ്റൽ യുഗത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ബിഎസ്എൻഎലിനു കഴിയും എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്തായാലും 5ജി സേവനങ്ങൾ പറഞ്ഞ സമയത്ത് ആരംഭിക്കാനായാൽ ബിഎസ്എൻഎലിനും രാജ്യത്തിനും ഏറെ ഗുണങ്ങൾ മാത്രമാണ് ഉണ്ടാകുക എന്നത് തർക്കമില്ലാത്ത കാര്യമാണ്.

വിദ്യാർഥിയുടെ മത്സ്യത്തിന് 'ജീവൻ' നൽകി ഗവേഷകർ; സമുദ്രത്തിനും മനുഷ്യർക്കും ഒരുപോലെ നേട്ടംവിദ്യാർഥിയുടെ മത്സ്യത്തിന് 'ജീവൻ' നൽകി ഗവേഷകർ; സമുദ്രത്തിനും മനുഷ്യർക്കും ഒരുപോലെ നേട്ടം

Best Mobiles in India

English summary
On the next Independence Day itself, Central Telecom Minister Ashwini Vaishnav has stated that BSNL will also reach the new historic path of 5G. The main allegation levelled against BSNL is that even in the 5G era, it is not able to provide even 2G properly. Therefore, BSNL has also started efforts to provide 4G services by next January.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X