അ‌തെന്താ നാട്ടിൽ വേറാരുമില്ലേ? മൊ​ബൈൽ കമ്പനികൾക്ക് കോടികൾ നൽകിയുള്ള ഗൂഗിളിന്റെ കള്ളക്കളി ​പൊളിയുമോ?

|

സ്മാർട്ട്ഫോൺ ഏതായാലും സെർച്ച് എഞ്ചിൻ ഗൂഗിൾ തന്നെ! അ‌തെന്താ അ‌ങ്ങനെ? ഇങ്ങനെയാരു സംശയം നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?. സ്ഥിരം എല്ലായിടത്തും കാണുന്നതു കൊണ്ട് ചിലർ കരുതും ഏതു ഫോൺ ആയാലും സെർച്ച് എഞ്ചിനുള്ളത് ഗൂഗിളിനു മാത്രമാണ് എന്ന്. എന്നാൽ യഥാർഥത്തിൽ അ‌ത് അ‌ങ്ങനെയാണോ?

 

എന്തുകൊണ്ട് ഗൂഗിൾ മാത്രം?

അ‌​മേരിക്കയിലെ ഒരു കോടതിയിലും ഇപ്പോൾ ഈ ചോദ്യമാണ് ഉയരുന്നത്. എന്തുകൊണ്ട് ഗൂഗിൾ മാത്രം?. കൂടുതൽ സ്മാർട്ട്ഫോണുകളിലും സ്ഥിരം സെർച്ച് എഞ്ചിൻ കുത്തക ഗൂഗിൾ സ്വന്തമാക്കുന്നതിന് എതിരേയുള്ള ഹർജി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിനു മുന്നിൽ ആണ് എത്തിയിരിക്കുന്നത്. കുത്തക നിലനിർത്താൻ ഗൂഗിൾ നടത്തിയ കള്ളക്കളികൾ നേരത്തെ പുറത്തുവന്നിരുന്നു.

സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, 'സ്വിച്ചിട്ടാൽ' പഴയ ചാറ്റും മുന്നിൽ; പുത്തൻ ഫീച്ചറുമായി വാട്സാപ്പ്സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, 'സ്വിച്ചിട്ടാൽ' പഴയ ചാറ്റും മുന്നിൽ; പുത്തൻ ഫീച്ചറുമായി വാട്സാപ്പ്

കോടിക്കണക്കിന് ഡോളർ

കോടിക്കണക്കിന് ഡോളർ മൊ​​ബൈൽ നിർ​മാതാക്കൾക്ക് നൽകിയാണ് ഗൂഗിൾ ഈ സ്ഥിരം സെർച്ച് എഞ്ചിൻ സ്ഥാനം നിലനിർത്തിയിരുന്നത് എന്ന് അ‌ന്വേഷണത്തിൽ കണ്ടെത്തി. വിഷയത്തിൽ കോടതിയിൽ കേസ് പുരോഗമിച്ചുകൊണ്ടിരിക്കെ, നിയമ വിരുദ്ധമായി പണം നൽകിയാണ് രാജ്യത്തെ സ്മാർട്ട് ​ഫോണുകളിൽ ഗൂഗിൾ ഇടം പിടിച്ചതെന്ന് അ‌റ്റോർണി കോടതിയെ അ‌റിയിച്ചു.

ഒന്നാമനായി ഗൂഗിൾ
 

സെർച്ച് എഞ്ചിനുകളിൽ ഒന്നാമനായി ഗൂഗിൾ എത്തിയത് ഈ വളഞ്ഞ വഴിയിലൂടെ ആണ് എന്നാണ് അ‌റ്റോർണി ആരോപിക്കുന്നത്. ഈ മേഖലയിൽ ​വേറെയും സെർച്ച് എഞ്ചിനുകൾ ഉണ്ടായിരുന്നു. എന്നാൽ സെർച്ച് എഞ്ചിൻ പ്ലാറ്റ്ഫോം പ്രവർത്തനത്തിൽ നിർണായകമായ ഉപയോക്താക്കളുടെ ഡാറ്റ ഗൂഗിൾ അ‌വർക്കെല്ലാം നിഷേധിച്ചു. പണം നൽകി ഗൂഗിൾ മറ്റു സെർച്ച് എഞ്ചിനുകളുടെ അ‌വകാശങ്ങളെ കവരുകയായിരുന്നു എന്നും അ‌റ്റോർണി വാദിച്ചു.

അ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾഅ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾ

കച്ചവട കൂട്ടുകെട്ട്

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ആപ്പിൾ, മോട്ട​റോള, സാംസങ്, എന്നിവർക്കെല്ലാം ഗൂഗിൾ പണം നൽകിയതായും ഹർജിക്കാർ കോടതിയെ അ‌റിയിച്ചു. ടെലികോം കമ്പനികളായ വെറൈസൺ, ടി-മൊബൈൽ, എടി ആൻഡ് ടി എന്നിവയുമായും ഗൂഗിളിന് കരാറുണ്ടെന്നും ഈ മേഖല ​കൈയടക്കി വച്ചിരിക്കുന്നവരുമായാണ് ഗൂഗിളി​ന്റെ കച്ചവട കൂട്ടുകെട്ട്.

വമ്പന്മാനെ വെല്ലുവിളിക്കാനുള്ള ശേഷി

ഇത്രയും വമ്പന്മാനെ വെല്ലുവിളിക്കാനുള്ള ശേഷി മറ്റ് സെർച്ച് എഞ്ചിനുകൾക്ക് ഇല്ല. അ‌തിനാൽത്തന്നെ ഈ വമ്പന്മാരുമായുള്ള ഗൂഗിളിന്റെ കൂട്ടുകെട്ട് മറ്റുള്ള സെർച്ച് എഞ്ചിൻ കമ്പനികളെ തറപറ്റിക്കുന്നെന്നും അ‌റ്റോർണി ചൂണ്ടിക്കാട്ടി. 2000 മുതൽ ഗൂഗിൾ ഇത്തരത്തിൽ കരാറുകളിൽ ഏ​ർപ്പെടുന്നതായും എന്നാൽ ഇതിന്റെ വിശദാംശങ്ങൾ ലഭ്യമല്ലന്നും അ‌റ്റോർണി അ‌റിയിച്ചു. ഗൂഗിളിനെതിരേയുള്ള ഈ ഹർജിയിൽ 2023 ൽ ആണ് വിശദവാദം ആരംഭിക്കുക എന്നാണ് കരുതപ്പെടുന്നത്.

ഐഫോൺ വാങ്ങാൻ അ‌മേരിക്കയിൽ പോണോ? കുറഞ്ഞ വിലയിൽ ഐഫോൺ 14 വാങ്ങാൻ വഴിതേടുമ്പോൾ...ഐഫോൺ വാങ്ങാൻ അ‌മേരിക്കയിൽ പോണോ? കുറഞ്ഞ വിലയിൽ ഐഫോൺ 14 വാങ്ങാൻ വഴിതേടുമ്പോൾ...

ഗൂഗിളും ഇന്ത്യയും

ഗൂഗിളും ഇന്ത്യയും

മെയിൻ സെർച്ച് എഞ്ചിൻ സ്ഥാനത്തുള്ള ഗൂഗിളിന്റെ കുത്തക വാഴ്ചയ്ക്ക് ഇന്ത്യയിലും കാര്യമായ വെല്ലുവിളികളൊന്നും നിലവിലില്ല. ഇന്ത്യയിൽ ഇറങ്ങുന്ന ഏതാണ്ട് എല്ലാ സ്മാർട്ട്ഫോണുകളിലും ഗൂഗിൾ തന്നെയാണ് സെർച്ച് എഞ്ചിൻ. മോസില്ല, ഡക് ഡക് ഗോ, ബിങ് പോലെ അ‌നവധി സെർച്ച് എഞ്ചിനുകൾ ഇന്ത്യയിലും ലഭ്യമാണ്. എന്നാൽ അ‌വർക്ക് ആർക്കും തന്നെ ഡീഫോൾട്ട് സെർച്ച് എഞ്ചിൻ സ്ഥാനം ലഭ്യമല്ല.

മൊ​ബൈൽ വിപണി

ഉപയോക്താക്കൾക്ക് ​വേണമെങ്കിൽ മറ്റു ബ്രൗസറുകളെ സെർച്ച് എഞ്ചിൻ ആക്കാനുള്ള സൗകര്യം നമ്മുടെ സ്മാർട്ട്ഫോണിൽ ഉണ്ട്. എന്നാലും മൊ​​ബൈൽ കമ്പനി നൽകിയിരിക്കുന്ന ​സ്ഥിരം സെർച്ച് എഞ്ചിനാണ് കൂടുതൽ ആളുകളും ഉപയോഗിക്കുക. ഗൂഗിളിന് കൂടുതൽ സൗകര്യമാകുന്നതും ഇതുതന്നെയാണ്. ഗൂഗിളുമായി കരാർ ഉള്ള, ആഗോളബ്രാൻഡുകളാണ് ഇന്ത്യയിലെയും മൊ​ബൈൽ വിപണി നിയന്ത്രിക്കുന്നത്.

ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...

സമസ്ത മേഖലകളിലും ഗൂഗിളി​ന്റെ സാന്നിധ്യം

കോടിക്കണക്കിന് പേർ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഇന്ത്യയിലും ഗൂഗിളിന് ഇത് ഏറെ സഹായകമാകുന്നു. സെർച്ച് എഞ്ചിൻ മാത്രമായി ആരംഭിച്ച ഗൂഗിൾ ഇന്ന് ഇന്റർനെറ്റ് ലോകത്തെ രാജാവാണ്. ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം തുടങ്ങി ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും ഗൂഗിളി​ന്റെ ശക്തമായ സാന്നിധ്യം കാണാം.

ആദ്യം തിരയുക ഗൂഗിളിനെ

എന്തും അ‌റിയാൻ ലോകം ആദ്യം തിരയുക ഗൂഗിളിനെയാണ്, തുടർന്ന് ഗൂഗിളിലും. ലോകത്തിന്റെ ചോദ്യങ്ങൾക്കു മുഴുവനുമുള്ള ഉത്തരം അ‌വിടെയുണ്ട് എന്ന് ഉപയോക്താക്കൾ വിശ്വസിക്കുന്നു. ദിനം പ്രതി ഇരുപത് കോടിയിൽ പരം അ‌ന്വേഷണങ്ങൾക്കാണ് ഗൂഗിൾ മറുപടി നൽകുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അ‌ത്രയ്ക്ക് ലോകം ആശ്രയിക്കുന്നു ഈ കുത്തക ഭീമനെ. എന്തായാലും ഗൂഗിളിന്റെ കാര്യത്തിൽ അ‌മേരിക്കൻ കോടതിയിൽ എന്തു നടക്കുമെന്ന് ഇനി അ‌ടുത്ത വർഷം അ‌റിയാം. അ‌തുവരെ ഗൂഗിൾ ഇപ്പോഴത്തെ നിലയിൽ മുന്നോട്ടുപോകും അ‌ത്രതന്നെ.

ഇത്ര ചീപ്പാണോ 5ജി ? പുത്തൻ അടിപൊളി 5ജി സ്മാർട്ട്ഫോണുകളുടെ വില ഇങ്ങനെ...ഇത്ര ചീപ്പാണോ 5ജി ? പുത്തൻ അടിപൊളി 5ജി സ്മാർട്ട്ഫോണുകളുടെ വില ഇങ്ങനെ...

Best Mobiles in India

English summary
Google, by default, is the search engine on all Android smartphones as well as iPhones. Have you ever wondered why? The US Department of Justice is hearing a plea on the same.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X