ചൈനയുടെ 'ന്യൂഡിൽസിൽ' മണ്ണു വാരിയിട്ട് ഗൂഗിൾ; പിക്സൽ സ്മാർട്ട്ഫോൺ നിർമാണം ഇന്ത്യയിലേക്ക്?

|

സ്മാർട്ട്ഫോൺ നിർമാണത്തിൽ മേൽക്കയ്യുമായി വിലസുന്ന ​ചൈനയുടെ 'ന്യൂഡിൽസിൽ' മണ്ണു വാരിയിടുന്ന നടപടിക്ക് മറ്റൊരു അ‌മേരിക്കൻ കമ്പനികൂടി തയാ​റെടുക്കുന്നതായി റിപ്പോർട്ട്. ആഗോള ഇന്റർനെറ്റ് ഭീമനായ ഗൂഗിളാണ് തങ്ങളുടെ സ്മാർട്ട്ഫോൺ നിർമാണം ​ചൈനയിൽനിന്ന് പറിച്ചുമാറ്റാൻ തയാറെടുക്കുന്നത്. അ‌മേരിക്ക -​ ചൈന സംഘർഷം എപ്പോൾ വേണമെങ്കിലും രൂക്ഷമാകാം എന്ന സാഹചര്യം കണക്കിലെടുത്താണ് ഗൂഗി​ളും ബദൽ സുരക്ഷാ മാർഗങ്ങൾ തേടുന്നത്.

 

ഐഫോൺ നിർ​മാണം ​ചൈനയ്ക്ക് പുറത്തേക്ക്

നേരത്തേ അ‌മേരിക്ക ആസ്ഥാനമാക്കിയുള്ള മറ്റൊരു ​കോർപറേറ്റ് ഭീമനായ ആപ്പിളും തങ്ങളുടെ ഐഫോൺ നിർ​മാണം ​ചൈനയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ തയാറെടുത്തിരുന്നു. ഈ സാഹചര്യം മനസിലാക്കി ഇന്ത്യൻ വ്യവസായ ലോകത്തെ പ്രമുഖരായ ടാറ്റ ഗ്രൂപ്പ് ഐഫോൺ നിർമാണത്തിൽ പങ്കാളിയാകാൻ തയാ​റെടുക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി ടാറ്റയു​ടെ പ്രതികരണം ലഭ്യമായിട്ടില്ല.

കാഴ്ചകൾ വിശാലമാക്കാം കീശ കീറാതെ; കുറഞ്ഞ വിലയിൽ വാങ്ങാം വലിയ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോണുകൾകാഴ്ചകൾ വിശാലമാക്കാം കീശ കീറാതെ; കുറഞ്ഞ വിലയിൽ വാങ്ങാം വലിയ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോണുകൾ

ഗൂഗിളും ​ചൈനയിൽനിന്ന് തലയൂരാൻ ശ്രമിക്കുമ്പോൾ

ആപ്പിളിന്റെ ചുവടുപിടിച്ച് ഗൂഗിളും ​ചൈനയിൽനിന്ന് തലയൂരാൻ ശ്രമിക്കുമ്പോൾ നേട്ടം അ‌യൽക്കാരായ ഇന്ത്യക്ക് ആണെന്നാണ് സൂചന. പിക്സൽ ​സ്മാർട്ട്​ഫോണുകളുടെ ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാനാണ് ഗൂഗിളിന് താൽപര്യം എന്നാണ് ഇതു സംബന്ധിച്ച് ലഭ്യമാകുന്ന വിവരം. തങ്ങളുടെ സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സലിന്റെ 10-20 ശതമാനം നിർമാണം ഇന്ത്യയിലേക്ക് മാറ്റാനാണ് ഗൂഗിൾ ശ്രമം നടത്തുന്നത്.

ഗൂഗിൾ ക്വട്ടേഷൻ ക്ഷണിച്ചു
 

അ‌രലക്ഷം മുതൽ ഒരു ലക്ഷം വരെ ഫോണുകൾ ഇത്തരത്തിൽ ​ഒരു വർഷം നിർ​മിക്കുന്നതിനായി ഇന്ത്യയിലെ കമ്പനികളിൽ നിന്ന് ഗൂഗിൾ ക്വട്ടേഷൻ ക്ഷണിച്ചു എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ഇതു സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ നിഷേധിക്കാനും ഗൂഗിൾ തയാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

26,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 14 വാങ്ങുന്നോ? ഇതാ അ‌തിനുള്ള വഴി26,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 14 വാങ്ങുന്നോ? ഇതാ അ‌തിനുള്ള വഴി

വിയറ്റ്നാമിലും ഫോൺ നിർമിക്കാൺ ഗൂഗിൾ നീക്കം

​ചൈനയിൽനിന്ന് പടിപടിയായുള്ള പിന്മാറ്റത്തിനാണ് ഗൂഗിൾ തയാറെടുക്കുന്നത്. ഇന്ത്യയിൽ നിർമിക്കാനുദ്ദേശിക്കുന്ന ഫോണുകളുടെ എണ്ണം അ‌താണ് സൂചിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമേ വിയറ്റ്നാമിലും ഫോൺ നിർമിക്കാൺ ഗൂഗിൾ നീക്കം നടത്തുന്നുണ്ട്. ​ചൈനയിൽ കേന്ദ്രീകരിച്ചിരിക്കുന്ന നിർമാണം രണ്ട് സ്ഥലങ്ങളിലായി പുനർ വിന്യസിക്കുന്നതിലൂടെ റിസ്ക് കുറയ്ക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അ‌ത്ര പെട്ടെന്ന് ​ചൈനയെ ഒഴിവാക്കാനാകില്ല എന്നതാണ്.

ആശ്രയിക്കേണ്ടിവരിക ​ചൈന​യെത്തന്നെ

ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും അ‌തിന്റെ അ‌നുബന്ധ സാമഗ്രികളുടെയും നിർമാണത്തിൽ ഇന്നും ലോകം കൂടുതൽ ആശ്രയിക്കുന്നത് ​ചൈനയെയാണ്. ​ചൈനയെ ഒഴിവാക്കി ഇന്ത്യയിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ മൊ​ബൈൽ നിർമാണം മാറ്റുമ്പോഴും ആശ്രയിക്കേണ്ടിവരിക ​ചൈന​യെത്തന്നെയാണ്. കാരണം സ്മാർട്ട്ഫോൺ നിർമിക്കാൻ ആവശ്യമായ ഘടകങ്ങൾ എത്തേണ്ടത് ​ചൈനയിൽനിന്ന് ആണ് എന്നതു തന്നെ.

അ‌ടിച്ചുമാറ്റലിന്റെ ആപ്പിൾ വേർഷനോ? ഐഫോൺ 14 പ്രോയിലെ ചില ആൻഡ്രോയിഡ് ഫീച്ചറുകൾഅ‌ടിച്ചുമാറ്റലിന്റെ ആപ്പിൾ വേർഷനോ? ഐഫോൺ 14 പ്രോയിലെ ചില ആൻഡ്രോയിഡ് ഫീച്ചറുകൾ

പ്രതീക്ഷയ്ക്ക് ഏറെ വകയുണ്ട്

ഇന്ത്യയിൽ പിക്സൽഫോൺ നിർമിക്കാനുള്ള പദ്ധതി ഗൂഗിൾ സിഇഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചെ നേരത്തെ പരിശോധിച്ചിരുന്നെങ്കിലും തീരുമാനം എടുത്തിരുന്നില്ല. ഇപ്പോൾ ആ നീക്കങ്ങൾക്ക് വീണ്ടും ജീവൻ വയ്ക്കുമ്പോൾ ഇന്ത്യക്കാർക്ക് പ്രതീക്ഷയ്ക്ക് ഏറെ വകയുണ്ട്. കാരണം ഇംപോർട്ട് ഡ്യൂട്ടി ഒഴിവാക്കുന്നതിലൂടെ പിക്സൽ ഫോണുകൾ കുറഞ്ഞ വിലയിൽ ഇന്ത്യക്കാർക്ക് ലഭ്യമാകും. വിശാല മൊ​ബൈൽ വിപണിയായ ഇന്ത്യയിൽ ചുവടുറപ്പിക്കുന്നതിന് ഗൂഗിളിനും ഇത് സഹായകമാകും.

മാറിചിന്തിക്കാൻ കമ്പനികളെ പ്രേരിപ്പിച്ചത്

നേരത്തെ കോവിഡ് പടർന്ന് പിടിച്ചപ്പോൾ ​ചൈനയിലെ നിരവധി മൊ​ബൈൽ നിർമാണക്കമ്പനികൾ ഉൽപ്പാദനം നിർത്തിവച്ചിരുന്നു. ഇത് ആഗോള മൊ​ബൈൽ ബ്രാൻഡുകൾക്ക് ഏറെ തിരിച്ചടിയായി. വിതരണം തടസപ്പെട്ടപ്പോൾ ഉണ്ടായ നഷ്ടമാണ് മാറിചിന്തിക്കാൻ കമ്പനികളെ പ്രേരിപ്പിച്ചത്.
മാത്രമല്ല ​ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയും ഓപ്പോയും ഇന്ത്യയിൽ തങ്ങളുടെ സ്മാർട്ട്ഫോണുകൾ നിർമിക്കുന്നുമുണ്ട്.
ഇതും മാറിചിന്തിക്കാൻ ഗൂഗിളിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

ആരാധകരേ ആഹ്ലാദിപ്പിൻ; നിങ്ങൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഇതാ ഐഒഎസ് 16 എത്തിപ്പോയ്!ആരാധകരേ ആഹ്ലാദിപ്പിൻ; നിങ്ങൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഇതാ ഐഒഎസ് 16 എത്തിപ്പോയ്!

​​ചൈനയുടെ ദുഃഖവും ഇന്ത്യയുടെ സ്വപ്നവും

​​ചൈനയുടെ ദുഃഖവും ഇന്ത്യയുടെ സ്വപ്നവും

തങ്ങളെ തഴഞ്ഞ് ഗൂഗിൾ സ്മാർട്ട്ഫോൺ നിർമാണം പുറത്തേക്ക് മാറ്റുന്നത് ​ചൈനയ്ക്ക് വൻ തിരിച്ചടിയാകുമ്പോൾ, ഇന്ത്യയ്ക്ക് അ‌ത് വൻ നേട്ടമാണ് സമ്മാനിക്കുക. ആപ്പിളും ഗൂഗിളും ഇന്ത്യയി​ലേക്ക് എത്തുന്നതോടെ ​ടെക് ലോകത്തെ രണ്ടു കരുത്തന്മാരുടെ പിൻബലമാണ് ഇന്ത്യക്ക് ലഭിക്കാൻ പോകുന്നത്. നിരവധി തൊഴിലവസരങ്ങൾ നൽകുന്നതോടൊപ്പം ഏഷ്യൻ ശക്തിയായി വളരാനും ഇത് ഇന്ത്യയെ സഹായിക്കും.

ഉപഭോക്താക്കളെ സംബന്ധിച്ച് നേട്ടം

ഗൂഗിൾ പിക്സൽ​ ഫോണുകൾക്കു വില കുറയും എന്നതിനു പുറമേ വലിയൊരു കയറ്റുമതി ഹബ് ആയി മാറാനും ഇന്ത്യക്ക് സാധിക്കും. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും കരുത്തുപകരും. കൂടാതെ മൊ​ബൈൽ വിപണിയിൽ മത്സരം കടുക്കുകയും കൂടുതൽ മികച്ച ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ പുറത്തിറക്കാൻ കമ്പനികൾ നിർബന്ധിതരാകുകയും ചെയ്യും. ഇതും ഉപഭോക്താക്കളെ സംബന്ധിച്ച് നേട്ടം തന്നെയാണ്.

ആമസോണിൽ നിന്നും ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം അടിപൊളി ഡിസ്കൌണ്ടിൽആമസോണിൽ നിന്നും ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം അടിപൊളി ഡിസ്കൌണ്ടിൽ

Best Mobiles in India

English summary
It is reported that another American company is preparing for the action that will be a setback for China. Google, the global internet giant, has started trying to shift its smartphone manufacturing from China to India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X