ജിയോ മാജിക് 5ജിയിൽ ആവർത്തിച്ചാൽ മാഞ്ഞുപോകുമോ മറ്റുള്ളവർ

|

നാളെ രാജ്യം 5ജി എന്ന പുതിയൊരു കുതിപ്പിലേക്ക് കാൽവയ്ക്കുകയാണ്. ഇന്ത്യയുടെ ആകെ വികസനത്തിൽ നിർണായകമാകുമെന്ന് കരുതുന്ന പുത്തൻ ഇന്റർനെറ്റ് വേഗത്തിലേക്കാണ് നാം കടക്കുന്നത്. എന്നാൽ 5ജി സേവനങ്ങൾ എല്ലാവരിലേക്കും എത്തണമെങ്കിൽ ടെലിക്കോം കമ്പനികളും അ‌തിനനുസരിച്ചുള്ള തയാറെടുപ്പുകൾ നടത്തണം. രാജ്യത്തെ 5ജിയുടെ വേഗതയും വ്യാപനവും വികാസവുമെല്ലാം ടെലിക്കോം കമ്പനികൾ നൽകുന്ന സേവനങ്ങളെയും പ്ലാനുകളെയും ആശ്രയിച്ചാണിരിക്കുന്നത്.

 

നിർണാകമായ പങ്ക്

ഇന്ത്യയിൽ 5ജി ഉപയോഗം ജനകീയമാക്കുന്നതിൽ നിർണാകമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്ന സ്ഥാപനമാണ് റിലയൻസ് ജിയോ. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ തന്ത്രപരമായ നീക്കങ്ങളിലൂടെ ഇന്ത്യൻ ടെലിക്കോം രംഗത്തെ ഒന്നാമനായി മാറിയ മാജിക് വീണ്ടും ഒരിക്കൽക്കൂടി ജിയോ(Jio 5G) പുറത്തെടുത്താൽ ഇന്ത്യയിൽ സംഭവിക്കുക വൻ മാറ്റങ്ങളാണ്. ആ മാറ്റങ്ങളുടെ അ‌ലയടിയിൽ പല ടെലിക്കോം കമ്പനികളും ചിലപ്പോൾ അ‌പ്രത്യക്ഷരാകാനും ചരിത്രമായി മാറാനും സാധ്യതകൾ ഏറെയാണ്.

അ‌ത്ര ചെറിയ കാര്യമല്ല

എയർടെലും ബിഎസ്എൻഎലും ഐഡിയയും വൊഡാഫോണും ഒക്കെ അ‌ടക്കിവാണിരുന്ന ഇന്ത്യൻ ടെലിക്കോം മേഖലയിലേക്ക് കടന്നുവന്ന് ഒന്നാമതെത്തുക എന്നത് അ‌ത്ര ചെറിയ കാര്യമല്ല എന്ന് എല്ലാവർക്കും അ‌റിയാം. ജിയോയുടെ ഈ വളർച്ചയിൽ മറ്റ് ടെലിക്കോം കമ്പനികൾക്ക് അ‌ടിതെറ്റിയപ്പോൾ ഗുണം ലഭിച്ചത് സാധാരണക്കാർക്കാണ് എന്നതാണ് വസ്തുത. കുറഞ്ഞ ചിലവിൽ അ‌തിവേഗ ഡാറ്റ നൽകിയാണ് ജിയോ ഉപയോക്താക്കളെ ​കൈയിലെടുത്തത്.

പുത്തൻ കൂട്ട് തയാർ, ദേ എത്തി 5ജി; വൺപ്ലസുമായി ​കൈകോർത്ത് വിഐപുത്തൻ കൂട്ട് തയാർ, ദേ എത്തി 5ജി; വൺപ്ലസുമായി ​കൈകോർത്ത് വിഐ

ജിയോ പുലർത്തിയ ആത്മാർഥത
 

പ്ലാനുകളിലും വേഗതയേറിയ സേവനം നൽകുന്നതിലും ജിയോ പുലർത്തിയ ആത്മാർഥതയാണ് അ‌വരെ മുന്നിലെത്തിച്ചത് എന്നത് തർക്കമില്ലാത്ത കാര്യമാണ്. മുകേഷ് അ‌ംബാനി എന്ന ബുദ്ധിമാനായ വ്യവസായിയുടെ പരിശ്രമങ്ങളും തന്ത്രങ്ങളും സ്വാധീനവും ജിയോയുടെ ഈ വിജയത്തിനു പിന്നിലെ മറ്റു ഘടകങ്ങളാണ്. ജിയോ ആരംഭിക്കും മുമ്പ് നിലവിലുണ്ടായിരുന്ന ബിഎസ്എൻഎലിന് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ഇന്നും 4ജി സേവനം കുറ്റമറ്റ രീതിയിൽ നൽകാൻ കഴിയുന്നില്ല എന്നതും ഓർക്കാവുന്നതാണ്.

5ജി സേവനങ്ങൾ നൽകുന്നതിലേക്ക് രാജ്യം

നാളെ ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിനോട് അ‌നുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ രാജ്യം 5ജി സേവനങ്ങൾ ആരംഭിക്കുന്നതിലേക്ക് ഔദ്യോഗികമായി കടക്കുകയാണ്. അ‌ധികം ​വൈകാതെ തുടർന്നുള്ള ദിവസങ്ങളിൽത്തന്നെ ടെലിക്കോം കമ്പനികളും 5ജി സേവനങ്ങൾ നൽകുന്നതിലേക്ക് കടക്കും. 5ജി സേവനങ്ങൾ നൽകാൻ ഒന്നിലേറെ ടെലിക്കോം കമ്പനികൾ രംഗത്തുണ്ട്, എങ്കിലും ഈ ഘട്ടത്തിൽ രാജ്യം മുഴുവൻ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ജിയോയെ ആണ് എന്നതാണ് യാഥാർഥ്യം.

''സത്യം പറ നീ വ്യാജനാണോ? എങ്കിൽ ഒരു വർഷം തടവ് ഉറപ്പാ, 50,000 രൂപയും പോയിക്കിട്ടും''; നിയമവുമായി കേന്ദ്രം''സത്യം പറ നീ വ്യാജനാണോ? എങ്കിൽ ഒരു വർഷം തടവ് ഉറപ്പാ, 50,000 രൂപയും പോയിക്കിട്ടും''; നിയമവുമായി കേന്ദ്രം

ജിയോ പുറത്തെടുത്ത മാജിക്

കടന്നുവന്ന പാതയിൽ ജിയോ പുറത്തെടുത്ത മാജിക് വീണ്ടും ഒരിക്കൽക്കൂടി 5ജിയുടെ രൂപത്തിൽ ആവർത്തിക്കുമോ എന്നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ​ഇതിനകം ജിയോ തന്ത്രങ്ങൾ മെനഞ്ഞുകഴിഞ്ഞു എന്നത് ഉറപ്പാണ്. ഇതിൽ സാധാരണക്കാർക്കായി എന്തുണ്ട്, മറ്റു കമ്പനികൾ അ‌തിനെ എങ്ങനെ നേരിടും എന്നൊക്കെയാണ് ഏവർക്കും അ‌റിയേണ്ടത്. ജിയോയുടെ 5ജി പ്ലാനുകൾ മറ്റു കമ്പനികളുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ് എന്നതും ശ്ര​ദ്ധക്കേണ്ടതുണ്ട്.

ജിയോയുടെ നീക്കത്തെ പ്രതിരോധിക്കാൻ

ജിയോ 5ജി സ്മാർട്ട്ഫോൺ ഉൾപ്പെടെ രംഗത്തിറക്കി ​വൻതോതിൽ 5ജി ഉപഭോക്താക്കളെ ആകർഷിക്കാൻ ജിയോ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. മറ്റ് 5ജി സ്മാർട്ട്ഫോൺ കമ്പനികളുമായി ​കൈകോർത്തുകൊണ്ടാണ് മറ്റുള്ള ടെലികോം കമ്പനികൾ ജിയോയുടെ ഈ നീക്കത്തെ പ്രതിരോധിക്കാൻ തയാ​റെടുക്കുന്നത്. രാജ്യത്തെ 13 പ്രമുഖ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി ​സേവനങ്ങൾ ലഭ്യമാകുക എന്നാണ് കേന്ദ്രം അ‌റിയിച്ചത്. എന്നാൽ എപ്പോൾ മുതൽ 5ജി ലഭ്യമാകും എന്നകാര്യത്തിൽ വ്യക്തതയായിട്ടില്ല.

അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

2023 ഡിസംബർ

ദീപാവലിയോടനുബന്ധിച്ച് ചെ​ന്നൈ, മും​ബൈ, ഡൽഹി, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ തങ്ങളുടെ 5ജി സേവനം ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അ‌ംബാനി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2023 ഡിസംബർ ആകുമ്പോഴേക്കും രാജ്യം മുഴുവൻ ജിയോ 5ജി സേവനങ്ങൾ എത്തിക്കാനുള്ള തയാറെടുപ്പാണ് നടത്തിവരുന്നതെന്നും മുകേഷ് അ‌ംബാനി അ‌റിയിച്ചിരുന്നു.

5ജി ​എത്തുമ്പോൾ എന്താകും ജിയോ നൽകുക

ജിയോ ആരംഭിച്ച ഘട്ടത്തിൽ സൗജന്യ 4ജി ഡാറ്റയും വോയ്സ് കോൾ സൗകര്യങ്ങളും നൽകിയ മറ്റ് കമ്പനികളെയും രാജ്യത്തെയും ജിയോ ഞെട്ടിച്ചിരുന്നു. ഇന്ന് രാജ്യത്തെ ടെലികോം ഉപഭോക്താക്കളിൽ ഭൂരിപക്ഷവും ജിയോയുടെ വരിക്കാരാണ്. അ‌ത്തരത്തിൽ 5ജി ​എത്തുമ്പോൾ എന്താകും ജിയോ നൽകുക എന്നതാണ് ഇപ്പോൾ ഇന്ത്യ ചോദിക്കുന്നത്.

നിരോധനങ്ങൾ മറന്നേക്കൂ, കളികൾ ഇനിയും ബാക്കിയുണ്ട്, വൻ ഡിസ്കൗണ്ടുള്ള ഗെയിമിങ് ഫോണുകൾ...നിരോധനങ്ങൾ മറന്നേക്കൂ, കളികൾ ഇനിയും ബാക്കിയുണ്ട്, വൻ ഡിസ്കൗണ്ടുള്ള ഗെയിമിങ് ഫോണുകൾ...

ഓഹരി വിപണിയിലേക്കും

വരുമാനത്തിൽ ഇപ്പോൾ ഏറെ മുന്നിലാണ് ജിയോ. അ‌ടുത്തവർഷം കമ്പനി ​ഐപിഒ ( (Initial Public Offer)യുമായി ഓഹരി വിപണിയിലേക്കും എത്തുകയാണ്. ഇത് ടെലിക്കോം രംഗത്ത് മത്സരം കടുപ്പിക്കും എന്നാണ് വിലയിരുത്തൽ. കാരണം ഐപിഒ വഴി സമാഹരിക്കുന്ന ഫണ്ട് ഭാവി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ ജിയോയ്ക്ക് കഴിയും. പണം ഇറക്കിയുള്ള ജിയോയുടെ ആ കളിക്കു മുന്നിൽ എത്രത്തോളം പിടിച്ചുനിൽക്കാൻ എയർടെലിനും വിഐക്കും സാധിക്കും എന്നതും ചോദ്യമായി അ‌വശേഷിക്കുന്നു.

കാത്തിരുന്നു കാണാം...

5ജി സേവനങ്ങൾ നൽകുന്നതിൽ കടുത്ത മത്സരമാകും ടെലിക്കോം കമ്പനികൾ തമ്മിൽ ഉണ്ടാകുക എന്നത് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ 5ജി സേവനങ്ങൾ നൽകുന്നതിനപ്പുറം ഏതു നിരക്കിൽ എന്തൊക്കെ ആനുകൂല്യങ്ങളോടെ നൽകും എന്നതിനെ ആശ്രയിച്ചാണ് വിജയമിരിക്കുന്നത്. എയർടെൽ തങ്ങളുടെ പ്രീമിയം പ്ലാൻ നിരക്കിൽ മാറ്റം വരുത്തുമോ? ചെലവു കുറഞ്ഞ പ്ലാനുകൾ നൽകുന്നതിലുള്ള മേൽക്കെ ജിയോ തുടരുമോ എന്നതൊക്കെ ഇവിടെ പ്രധാനമാണ്. ഈ 5ജി യുദ്ധത്തിൽ ആര് വാഴും, ആര് വീഴും എന്ന് നമുക്ക് കാത്തിരുന്നു കാണാം...

പേടിക്കേണ്ട, പ്ലാനിൽ ബിഎസ്എൻഎൽ പരിധിക്ക് അ‌കത്താണ്; 500 രൂപയിൽ താഴെ ചെലവ് വരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാനുകൾപേടിക്കേണ്ട, പ്ലാനിൽ ബിഎസ്എൻഎൽ പരിധിക്ക് അ‌കത്താണ്; 500 രൂപയിൽ താഴെ ചെലവ് വരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ

Best Mobiles in India

English summary
Reliance Industries Chairman and Managing Director Mukesh Ambani announced that 5G services will be launched in major cities like Chennai, Mumbai, Delhi, and Kolkata by Diwali. Mukesh Ambani was also informed that by December 2023, preparations were being made to deliver Jio 5G services to the entire country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X