Home
News

5ജി നിരക്ക്, പുതിയ 5ജി ജിയോഫോൺ, എയർ ​ഫൈബർ 5ജി; 'സർ​പ്രൈസുകളുടെ പെട്ടി' ജിയോ തുറക്കുന്നു!

റിലയൻസിന്റെ 2023ലെ വാർഷിക ജനറൽ മീറ്റിങ് (റിലയൻസ് എജിഎം 2023) ഓഗസ്റ്റ് 28 ന് നടക്കുമെന്ന് റിപ്പോർട്ട്. എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ അറിയിപ്പിൽ കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റിലയൻസ് ജിയോയുടെ ഭാവി പ്രവർത്തനങ്ങൾക്കുള്ള പദ്ധതികളടക്കം നിർണായക പ്രഖ്യാപനങ്ങൾ എജിഎമ്മിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ലിസ്റ്റിംഗ് തീയതിയായിരിക്കും റിലയൻസ് എജിഎം 2023 ന്റെ പ്രധാന പ്രഖ്യാപനം. എന്നാൽ അ‌തോടൊപ്പം തന്നെ സാധാരണക്കാരെ അ‌ടക്കം ബാധിക്കുന്ന ജിയോ 5ജി നിരക്കുകൾ സംബന്ധിച്ചും കുറഞ്ഞ വിലയിൽ എത്തുന്ന ജിയോ 5ജി ഫോണിനെക്കുറിച്ചും ജിയോ എയർ​ഫൈബർ 5ജിയെക്കുറിച്ചും പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

'സർ​പ്രൈസുകളുടെ പെട്ടി' ജിയോ തുറക്കുന്നു!

ജിയോ 5ജി പ്ലാനുകൾ: നിർണായക തീരുമാനങ്ങൾ പ്രഖ്യാപിക്കപ്പെടുന്ന ജിയോ വാർഷിക യോഗം നടക്കാനിരിക്കെ ജിയോ ഉപയോക്താക്കൾക്ക് ചെറിയ ആശങ്കയുണ്ട്. സാധാരണ റിലയൻസ് എജിഎമ്മിൽ നടത്തുന്ന പ്രഖ്യാപനങ്ങളിൽ ഉപയോക്താക്കൾക്ക് സന്തോഷത്തിന് വക നൽകുന്ന എന്തെങ്കിലും ഒക്കെ ഉണ്ടാകും. എന്നാൽ ഇത്തവണ എത്തുന്ന ഒരു പ്രഖ്യാപനം തങ്ങളുടെ ഉള്ള സന്തോഷം കളയുമോ എന്ന് ആളുകൾ ഭയപ്പെടുന്നു.

ജിയോ 5ജി പ്ലാനുകളാണ് ഉപയോക്താക്കളുടെ ആ​ പേടിസ്വപ്നം. നിലവിൽ ജിയോ ഉപയോക്താക്കൾക്ക് കമ്പനി അ‌ൺലിമിറ്റഡ് 5ജി സൗജന്യമായി ആസ്വദിക്കാൻ അ‌വസരം നൽകുന്നു. 5ജി വ്യാപനം നടക്കുന്നതേ ഉള്ളൂ എന്നതിനാലാണ് 5ജി ഡാറ്റയ്ക്ക് നിരക്കുകൾ ഈടാക്കാത്തത് എന്നാണ് കമ്പനി പറഞ്ഞിരുന്നത്. ഈ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കാരണം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് നഗരങ്ങളിൽ ഇതിനകം ജിയോ 5ജി സേവനം ആരംഭിച്ചുകഴിഞ്ഞു. അ‌തിനാൽത്തന്നെ വേണമെങ്കിൽ 5ജി നിരക്കുകൾ പ്രഖ്യാപിക്കാൻ 2023 ലെ എജിഎം മീറ്റിങ് ​കമ്പനിക്ക് വേദിയാക്കാം. ഇതുണ്ടാകുമോയെന്ന് ഉപയോക്താക്കൾ ഭയക്കുന്നു. ഈ വർഷം തന്നെ പരമാവധി ഇടങ്ങളിൽ 5ജി സേവനം ആരംഭിച്ച് 2024 ൽ സമ്പൂർണ്ണ 5ജി റോളൗട്ട് പ്രഖ്യാപിക്കുമെന്നാണ് ജിയോ മുൻപ് അ‌റിയിച്ചിട്ടുള്ളത്.

ജിയോ 5ജിക്ക് നിരക്കുകൾ പ്രഖ്യാപിച്ചാൽ, അ‌ത് 4ജി പ്ലാനുകൾക്ക് സമാനമായിരിക്കും എന്നാണ് മുൻപ് പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ തുടക്കത്തിൽ 4ജി പ്ലാനുകളെ അ‌പേക്ഷിച്ച് കൂടുതൽ ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ഈ ജിയോ 5ജി പ്ലാനിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ജിയോ ഫോൺ 5G: 2023 റിലയൻസ് എജിഎം മീറ്റിങ്ങിൽ ഉണ്ടാകുമെന്ന് കരുതുന്ന മറ്റൊരു പ്രധാനസംഭവമാണ് ജിയോ 5ജി ഫോണുകളുടെ അ‌വതരണം. ഗൂഗിളുമായി സഹകരിച്ച് ജിയോ 5ജി ഫോൺ അ‌വതരിപ്പിക്കുമെന്ന് 2020ൽ പ്രഖ്യാപനം വന്നതാണ്. എന്നാൽ പിന്നീട് ഇതേപ്പറ്റി കാര്യമായ പ്രഖ്യാപനങ്ങൾ കമ്പനി നടത്തിയില്ല, പക്ഷേ അ‌ടുത്തിടെ ഓ​ൺ​ലൈനിൽ ജിയോ 5ജി ഫോണിനെപ്പറ്റി റിപ്പോർട്ടുകൾ വന്നിരുന്നു.

ജിയോ 5ജി ഫോൺ ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടു എന്നായിരുന്നു അ‌ത്. അ‌തിനാൽത്തന്നെ ഓഗസ്റ്റ് 28 ന് പുറത്തിറക്കാൻ പാകത്തിൽ ജിയോ 5ജിഫോൺ സജ്ജമാണ് എന്ന നിഗമനം ശക്തമാണ്. കൂടാതെ ഫോണിന്റെ തത്സമയ ഹാൻഡ്-ഓൺ ചിത്രങ്ങൾ ഈ വർഷം ജൂണിൽ ചോർന്നിരുന്നു. ഇതും ഫോൺ ലോഞ്ച് ആസന്നമായിരിക്കുന്നതായി സൂചിപ്പിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 480+ ചിപ്‌സെറ്റുമായി 10,000 രൂപയിൽ താഴെ വിലയിലാകും ജിയോ 5ജി ഫോൺ എത്തുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 4ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജാകും അ‌ടിസ്ഥാന മോഡലിൽ ഉണ്ടാകുക. 'ഗംഗ' എന്ന രഹസ്യപ്പേരിൽ തയാറാക്കുന്ന ഈ ഫോൺ 5ജി സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'സർ​പ്രൈസുകളുടെ പെട്ടി' ജിയോ തുറക്കുന്നു!

ജിയോ എയർ ഫൈബർ: റിലയൻസ് എജിഎം 2023 ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു പ്രോഡക്ടാണ് ജിയോ എയർ ​ഫൈബർ. 5ജി വേഗത വീടുകളിലേക്കും എത്തിക്കാനുള്ള ജിയോയുടെ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന സേവനമാണ് ജിയോ എയർ​ ​ഫൈബർ. വീട്ടിലെ ഒരു 5ജി ഹോട്ട്സ്പോട്ട് കേന്ദ്രമായി മാറി, 1.5ജിഗാ​ബൈറ്റ് വേഗം നൽകാൻ ജിയോ എയർ​ഫൈബറിന് കഴിയുമെന്നാണ് പറയപ്പെടുന്നത്.

വയറുകളുടെ നൂലാമാലകളാൽ വീടിനെ അ‌ലങ്കോലമാക്കില്ല എന്നതിനൊപ്പം മികച്ച വേഗവും നൽകുന്നതിനാൽ, നിലവിലുള്ള ബ്രോഡ്ബാൻഡ് സംവിധാനങ്ങളെ പൊളിച്ചെഴുതാൻ ജിയോ എയർ​ഫൈബർ 5ജി ഡി​വൈസിന് സാധിക്കുമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വർഷത്തെ റിലയൻസ് എജിഎമ്മിൽ ആണ് ജിയോ എയർ ഫൈബർ 5 ജി ഹോട്ട്‌സ്‌പോട്ട് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ വർഷത്തെ എജിഎമ്മിൽ അ‌ത് ജിയോ നിറവേറ്റുമെന്ന് കരുതപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Reliance's 2023 Annual General Meeting (Reliance AGM 2023) will reportedly be held on August 28. The major announcement will be the listing date of Jio Financial Services. The meeting is expected to make some definite announcements about Jio 5G rates, the low-cost Jio 5G phone and Jio AirFiber 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X