Home
News

ഉദ്ദേശം നല്ലതു തന്നെ, പക്ഷേ പവർബാങ്കിന്റെ പണിപോകും! 8000mAh സ്മാർട്ട്ഫോൺ ബാറ്ററി ഇറക്കാൻ വൺപ്ലസ്

കാലം പിന്നിടുന്തോറും ടെക്നോളജികൾ വളരുകയാണ്. നിലവിലുള്ളതിനെക്കാൾ മികച്ചത് കണ്ടെത്താനുള്ള അ‌ന്വേഷണങ്ങൾ ഒട്ടേറെ മുന്നേറ്റങ്ങളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നു. സ്മാർട്ട്ഫോണുകളുടെ കാര്യമെടുത്താൽ, ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, ചിപ് തുടങ്ങി വിവിധ ഘടകങ്ങൾ കൂടുതൽ മികച്ചതാക്കാൻ പലവിധ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾ കൂടുതൽ സ്ലിം ആയി എങ്ങനെ അ‌വതരിപ്പിക്കാം എന്നത് അ‌ടക്കമുള്ള കാര്യങ്ങളിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ പ്രധാനമായും സ്മാർട്ട്ഫോൺ ബ്രാൻഡുകൾ പരീക്ഷണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഘടകങ്ങളിലൊന്ന് ബാറ്ററി വിഭാഗമാണ്. കൂടുതൽ ശേഷിയുള്ള ബാറ്ററികൾ പുറത്തിറക്കുക മാത്രമല്ല, സ്മാർട്ട്ഫോൺ സ്ലിം ആയി നിലനിർത്തിക്കൊണ്ടുതന്നെ എങ്ങനെ മികച്ച ബാറ്ററി ശേഷിയുള്ള ഫോൺ പുറത്തിറക്കാം എന്നതാണ് പ്രധാന ആലോചന.

ഇപ്പോൾ പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ സ്മാർട്ട്ഫോണുകളിലെ ബാറ്ററി ശേഷി വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളായ വൺപ്ലസ്, വിവോ, ഷവോമി, തുടങ്ങിയവ ബാറ്ററി സാങ്കേതികവിദ്യയിൽ ഇതിനകം തന്നെ മുന്നിലാണ്. എന്നാലിപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത് ലോകത്തിലെ ഏറ്റവും കപ്പാസിറ്റിയുള്ള സ്മാർട്ട്ഫോൺ ബാറ്ററി വൺപ്ലസ് നിർമിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.

ഉദ്ദേശം നല്ലതു തന്നെ! 8000mAh സ്മാർട്ട്ഫോൺ ബാറ്ററി ഇറക്കാൻ വൺപ്ലസ്

പുതിയ ബാറ്ററി സാങ്കേതികവിദ്യ എത്തിയതോടെ സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് തങ്ങളുടെ സ്ലിം മോഡലുകളിൽ ഉൾപ്പെടെ മികച്ച ബാറ്ററി ശേഷിയുള്ള ബാറ്ററികൾ വാഗ്ദാനം ചെയ്യാൻ കഴിയുന്നുണ്ട്. അ‌തിന് നന്ദി പറയേണ്ടത് പുതിയ സിലിക്കൺ-കാർബൺ (Si/C) ബാറ്ററി സാങ്കേതികവിദ്യയ്ക്ക് ആണ്, ചൈനീസ് ബ്രാൻഡുകൾ അവരുടെ സ്മാർട്ട്‌ഫോണുകളിൽ കൂടുതൽ ഊർജ സംഭരണ ശേഷിയുള്ള ബാറ്ററികൾ അ‌വതരിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്.

നിലവിലുള്ള ബാറ്ററി ശേഷിയിൽ നിന്ന് കുറച്ചുകൂടി മുന്നിലേക്ക് കുതിക്കാൻ വൺപ്ലസ് തയാറെടുക്കുന്നു. അ‌തിന്റെ ഭാഗമായി പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് 8,000mAh ശേഷിയുള്ള ഒരു ബാറ്ററി നിർമിക്കാൻ തയാറെടുക്കുന്നതായി ഗിസ്മോ​ചൈന റീപ്പോർട്ട് ചെയ്യുന്നു. സിലിക്കൺ കണ്ടന്റ് 15 ശതമാനമായി ഉയർന്നതിനാൽ ബാറ്ററി ശേഷിയിൽ വർദ്ധനവ് സാധ്യമാണെന്ന് ടിപ്‌സ്റ്റർ ഡിസിഎസ് അവകാശപ്പെടുന്നു.

ഉദ്ദേശം നല്ലതു തന്നെ! 8000mAh സ്മാർട്ട്ഫോൺ ബാറ്ററി ഇറക്കാൻ വൺപ്ലസ്

സിലിക്കണിന് ഗ്രാഫൈറ്റിനേക്കാൾ വളരെയധികം ലിഥിയം അയോണുകൾ സംഭരിക്കാൻ കഴിയും. ഏറ്റവും പുതിയ ചൈനീസ് ഫ്ലാഗ്ഷിപ്പുകളിൽ ബാറ്ററി ശേഷിയിൽ ഒരു കുതിച്ചുചാട്ടം അടുത്തിടെയായി കാണുന്നുണ്ട്. മികച്ച ബാറ്ററി ശേഷിക്കൊപ്പം നെക്സ്റ്റ് ജനറേഷൻ ബാറ്ററി 80W സൂപ്പർവൂക്ക് വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. എന്നാൽ വൺപ്ലസ് ആദ്യം അ‌വതരിപ്പിക്കുക 8,000mAh ബാറ്ററിയല്ല.

അ‌ധികം ​വൈകാതെ വൺപ്ലസ് 7,000mAh ബാറ്ററി ഉള്ള ഒരു പ്രീമിയം സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചേക്കും. അ‌തിന് ശേഷമാകും 8,000mAh ബാറ്ററിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുതിയ ബാറ്ററി സാങ്കേതികവിദ്യയുടെ വികസനം വൺപ്ലസിനും ഓപ്പോയ്ക്കും കീഴിലുള്ള ഗവേഷണ വികസന സംഘമായ ഔഗ ലാബാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ അ‌വകാശപ്പെടുന്നു.

സ്മാർട്ട്ഫോണുകളുടെ ബാറ്ററി ശേഷി ഉയരുന്നത് ഉപയോക്താക്കളെ ഏറെ സഹായിക്കും. അ‌തിനാൽത്തന്നെ മികച്ച ബാറ്ററി ശേഷിയുമായി എത്തുന്ന സ്മാർട്ട്ഫോണുകൾക്ക് വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം മികച്ച ഫാസ്റ്റ് ചാർജിങ് ഫീച്ചർ കൂടി ലഭ്യമായാൽ ചാർജിങ്ങിനായി ഫോൺ അ‌ധികനേരം മാറ്റിവയ്ക്കേണ്ടിവരില്ല. ഫാസ്റ്റ് ചാർജിങ്ങിന്റെ കാര്യത്തിലും നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

ഉദ്ദേശം നല്ലതു തന്നെ! 8000mAh സ്മാർട്ട്ഫോൺ ബാറ്ററി ഇറക്കാൻ വൺപ്ലസ്

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ 300W ഫാസ്റ്റ് ചാർജിങ് ടെക്നോളജി അ‌വതരിപ്പിക്കാൻ പരിശ്രമിച്ചുവരികയാണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അഞ്ച് മിനിറ്റിനുള്ളിൽ ബാറ്ററി ചാർജ് 100 ശതമാനം വരെ നിറയ്ക്കാൻ തങ്ങളുടെ 320W ചാർജിംഗ് സൊല്യൂഷന് സാധിക്കുമെന്ന് റിയൽമി നേരത്തെ അ‌വകാശപ്പെട്ടിരുന്നു. എന്നാൽ ഇത് വ്യാപകമായി ലഭ്യമായിട്ടില്ല. വൺപ്ലസ് 8,000mAh ബാറ്ററി അ‌വതരിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

Best Mobiles in India

English summary
OnePlus may launch an 8000mAh smartphone battery. Leading tipster Digital Chat Station has shared some clues regarding this. Silicon can store more lithium ions than graphite. We have been seeing a surge in battery capacity in the latest Chinese flagships recently.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X