Home
News

ഇനി മസ്ക് എങ്ങാനുമാണോ തമിഴ് റോക്കേഴ്സ് അ‌ഡ്മിൻ! പുതിയ സിനിമയുടെ നല്ല എച്ച്ഡി 'വ്യാജൻ' ട്വിറ്ററിൽ

റീലീസ് ചെയ്യുന്ന സിനിമകൾ മണിക്കൂറുകൾക്കകം വ്യാജ പ്രിന്റ് ഇറക്കി കുപ്രസിദ്ധി നേടിയ വെബ്​സൈറ്റാണ് തമിഴ് റോക്കേഴ്സ്. പൂട്ടാൻ പലരും പലവട്ടം നോക്കിയിട്ടും അ‌ടങ്ങാത്ത തമിഴ്റോക്കേഴ്സിന്റെ കഥ ഒരു സിനിമയായി തന്നെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബിഗ് ബജറ്റ് സിനിമകളുൾപ്പെടെ ചോർത്തി വ്യാജപ്രിന്റിറക്കുന്ന തമിഴ്റോക്കേഴ്സ് ഒരുകാലത്ത് പലർക്കും വിസ്മയമായിരുന്നു.

ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമായതോടുകൂടി തമിഴ് റോക്കേഴ്സിന് പഴയ പ്രതാപമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും സിനിമയുടെ വ്യാജ പ്രിന്റ് എന്നു കേട്ടാൽ പലർക്കും ആദ്യം ഓർമ്മയിലെത്തുക തമിഴ് റോക്കേഴ്സിനെയാണ്. തമിഴ് റോക്കേഴ്സ് അ‌പ്രസക്തമായിടത്ത്, വ്യാജ പ്രിന്റ് വിതരണത്തിന്റെ സിംഹാസനം ഏറ്റെടുക്കാൻ ട്വിറ്റർ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

ഇനി മസ്ക് എങ്ങാനുമാണോ തമിഴ് റോക്കേഴ്സ് അ‌ഡ്മിൻ!

തമിഴ് റോക്കേഴ്സിനെ അ‌നുസ്മരിപ്പിക്കും വിധത്തിൽ ട്വിറ്ററിൽ പുത്തൻ സിനിമകളുടെ വ്യാജ പതിപ്പുകൾ എച്ച്ഡി ക്ലാരിറ്റിയിൽ ചോരുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഏറ്റവുമൊടുവിൽ, ഫ്ലാഷ് എന്ന ഹോളിവുഡ് ചിത്രമാണ് ട്വിറ്ററിൽ ചോർന്നിരിക്കുന്നത്. ജൂൺ 15 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ഫ്ലാഷ് ദിവസങ്ങൾക്കുള്ളിൽ ട്വിറ്ററിൽ പ്രത്യക്ഷപ്പെടുകയായിരുന്നു, അ‌തും എച്ച്ഡി ക്ലാരിറ്റിയിൽ.

ദി ഡയറക്‌റ്റിലെ ഒരു റിപ്പോർട്ട് പ്രകാരം, ഫ്ലാഷ് ഏകദേശം 8 മണിക്കൂറോളം ട്വിറ്ററിൽ ലഭ്യമായിരുന്നു. ഇതിന് ശേഷമാണ് ചിത്രത്തിന്റെ പ്രിന്റ് നീക്കം ചെയ്യുകയും അ‌ത് പോസ്റ്റ് ചെയ്ത അ‌ക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തത്. അ‌തിനോടകം ഏകദേശം 1.7 മില്യൺ വ്യൂസ് ട്വിറ്ററിൽ ഈ പോസ്റ്റ് നേടിയതായും റിപ്പോർട്ട് പറയുന്നു.

ഇനി മസ്ക് എങ്ങാനുമാണോ തമിഴ് റോക്കേഴ്സ് അ‌ഡ്മിൻ!

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫ്ലാഷ് ട്വിറ്ററിൽ അ‌പ്ലോഡ് ചെയ്യപ്പെട്ടത്. ക്യാമറയിൽ ചിത്രീകരിച്ച പതിപ്പാണ് ചോർന്നത്, എങ്കിലും മികച്ച എച്ച്ഡി ക്ലാരിറ്റി പ്രിന്റിന് ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമന്റുകളും മീമുകളുമായി ട്വിറ്റർ ഉപയോക്താക്കൾ വ്യാജ പതിപ്പിന്റെ ട്വിറ്റർ റിലീസ് ആഘോഷമാക്കുകയും ചെയ്തു.

ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ട്വിറ്ററിൽ ഇതാദ്യമായല്ല പുതിയ സിനിമകളുടെ വ്യാജ പ്രിന്റ് പ്രചരിക്കുന്നത്. ട്വിറ്റർ സിഇഒ സ്ഥാനത്തുനിന്ന് മാറിയതിന് പിന്നാലെ, 2 മണിക്കൂർ ​ദൈർഘ്യമുള്ള വീഡിയോകളും ട്വിറ്ററിൽ പോസ്റ്റ് ചെയ്യാം എന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് ട്വിറ്റർ ഉപയോക്താക്കളുടെ ഇടയിൽ വൻ പ്രതികരണമാണ് ലഭിച്ചത്.

ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഉപയോക്താക്കൾക്കായാണ് ഈ ഫീച്ചർ അ‌വതരിപ്പിച്ചത്. എന്നാൽ പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കുള്ളിൽത്തന്നെ പുത്തൻ സിനിമകളുടെ വ്യാജ പ്രിന്റുകൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അ‌ധികൃതർ ഇടപെട്ട് ആ ലിങ്ക് നീക്കുകയും അ‌ക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തെങ്കിലും പിന്നീടും വ്യാജ പ്രിന്റുകൾ ട്വിറ്ററിലൂടെ പ്രചരിക്കുന്നത് തുടരുകയാണ്.

ഇനി മസ്ക് എങ്ങാനുമാണോ തമിഴ് റോക്കേഴ്സ് അ‌ഡ്മിൻ!

ആദ്യഘട്ടത്തിൽ ഷ്രെക്, ഈവിൽ ഡെഡ് തുടങ്ങിയ സിനിമകൾ ട്വിറ്ററിലൂടെ പ്രചരിച്ചു. കീനു റീവ്സിന്റെ ജോൺ വിക്ക് ചാപ്റ്റർ 4, ദി സൂപ്പർ മാരിയോ ബ്രോസ് മൂവി എന്നിവയും റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ട്വിറ്ററിൽ ചോർന്നു. ഈ നിരയിൽ ഏറ്റവും ഒടുവിലായാണ് എസ്ര മില്ലർ അഭിനയിച്ച ഫ്ലാഷ് ട്വിറ്ററിൽ ലഭ്യമായിരിക്കുന്നത്.

അ‌ടിക്കടി വ്യാജ പ്രിന്റുകൾ എത്താൻ തുടങ്ങിയതോടെ തമിഴ് റോക്കേഴ്സിന്റെ സ്വഭാവം അ‌റിയാവുന്നവർ പുതിയ തമിഴ് റോക്കേഴ്സ് എന്നാണ് ട്വിറ്ററിനെ കളിയാക്കുന്നത്. അ‌തേസമയം പുതിയ സിനിമകൾ ട്വിറ്ററിൽ എത്തു​ന്നുണ്ടെങ്കിലും ഇത് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. അ‌തിനായി ട്വിറ്റർ വീഡിയോ ഡൗൺലോഡറിലേക്ക് പോയി, ട്വീറ്റിന്റെ URL ആദ്യം കോപ്പി ചെയ്യുക.

തുടർന്ന് ഓൺ​ലൈനിൽ വീഡിയോ ഡൗൺലോഡ് സാധ്യമാകുന്ന ഏതെങ്കിലും വെബ്​സൈറ്റിൽ എത്തി ഈ ലിങ്ക് പേസ്റ്റ് ചെയ്ത് ഡൗൺലോഡ് ഓപ്ഷൻ നൽകിയാണ് പലരും വ്യാജ പ്രിന്റുകൾ ​കൈക്കലാക്കുന്നത്. പ്രിന്റിന്റെ ക്വാളിറ്റി അ‌ടക്കം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ ഇത്തരം ​സൈറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി 8 ജിബി വരെയുള്ള വീഡിയോ ഫയലുകളാണ് ട്വിറ്റർ ബ്ലൂ വരിക്കാർക്ക് അ‌പ്ലോഡ് ചെയ്യാനാകുക.

Best Mobiles in India

English summary
Released in theaters on June 15, The Flash was leaked on Twitter within days. The print with HD clarity was leaked on Sunday. The film was available on Twitter for around 8 hours. The link was later removed and the account was frozen. It is reported that around 1.7 million Twitter users have already seen the fake version.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X