ഒരു വർഷത്തേക്ക് സ്മാർട്ഫോൺ ഉപയോഗിക്കാതിരുന്നാൽ സമ്മാനത്തുക 72 ലക്ഷം

|

കൊക്കക്കോള കമ്പനിയായ വിറ്റാമിൻവാട്ടറാണ് ഈ മത്സരം ആവിഷ്‌കരിച്ചത്. ഒരു വർഷത്തേക്ക് സ്മാർട്ഫോൺ ഉപയോഗിക്കാതെ കഴിയാൻ പറ്റിയാൽ മാത്രമാണ് ഈ തുക ലഭിക്കുക. ആളുകളുടെ അമിതമായ സ്മാർട്ഫോൺ ഉപയോഗം ഒഴിവാക്കുക എന്ന ലക്ഷ്യമുഗേനയാണ് യൂ.എസ് കമ്പനിയായ വിറ്റാമിൻവാട്ടർ ഇങ്ങനെയൊരു മത്സരം സംഘടിപ്പിച്ചത്.

 
സ്മാർട്ഫോൺ ഉപയോഗിക്കാതിരുന്നാൽ സമ്മാനത്തുക 72 ലക്ഷം

ജനുവരി 8, 2019 മുതലാണ് ഈ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചുതുടങ്ങുന്നത്. മത്സരാർത്ഥികളുടെ അപേക്ഷ എന്ന് പറയുന്നത് ട്വീറ്റർ വഴിയോ അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം വഴിയോ സർഗാത്മകമായി എഴുതി പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഇതുവഴി തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

ഈ മത്സരത്തിൽ പങ്കെടുക്കുന്നവർ ഒരിക്കലും നാഗരികതയിൽ നിന്ന് പൂർണ്ണമായി വേർപ്പെടുകയില്ല. 1996-ൽ ലഭ്യമായി കൊണ്ടിരുന്ന ഒരു സാധാരണ സെൽഫോൺ നൽകും. ഇന്റർനെറ്റ് സംവിധാനം ഇല്ലാത്ത ഈ ഫോണിൽ നിന്ന് കോൾ ചെയ്യാൻ സാധിക്കും.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തില്‍ പിറന്ന ന്യൂസ് ആപ്പ് പുറത്തിറങ്ങി; മൈക്രോസോഫ്റ്റ് ഹമ്മിംഗ്‌ബേഡ്ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തില്‍ പിറന്ന ന്യൂസ് ആപ്പ് പുറത്തിറങ്ങി; മൈക്രോസോഫ്റ്റ് ഹമ്മിംഗ്‌ബേഡ്

ഈ ദിനങ്ങളിൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് ഉപയോഗിക്കാൻ നൽകും. കൂടാതെ 'വോയിസ്-ആക്ടിവേറ്റഡ്' ഉപകരണങ്ങളായ ഗൂഗിൾ ഹോം അല്ലെങ്കിൽ ആമസോൺ എക്കോ നൽകും, പക്ഷെ സ്മാർട്ഫോൺ, ടാബ്ലറ്റ് എന്നിവയ്ക്കാണ് പൂർണനിരോധനം.

No Phone for a Year contest

No Phone for a Year contest

നിങ്ങൾക്ക് ഇതിൽ പങ്കുചേരണമെങ്കിൽ ട്വീറ്ററിലോ അല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിലോ ഒരു വർഷം സ്മാർട്ഫോണില്ലാതെ എങ്ങനെ ചിലവഴിക്കും എന്ന് സർഗാത്മകമായി എഴുതി ഇങ്ങനെ #NoPhoneforaYear and #contest ഹാഷ്‌ടാഗോടുകൂടി പോസ്റ്റ് ചെയ്യണം.

Coca Cola

Coca Cola

കൂടാതെ, സ്മാർട്ട്ഫോൺ ഇല്ലാതെ 6 മാസം പിന്നിടുകയാണെങ്കിൽ കമ്പനി നൽകുന്ന മറ്റൊരു ഓഫറാണ് 7.2 ലക്ഷംരൂപ. നിബന്ധനകൾ പ്രകാരം അരവർഷം (6 മാസം) പൂർത്തിയാക്കുകയാണെങ്കിൽ മാത്രമാണ് ഈ സമ്മാനത്തുക ലഭിക്കുക.

Cellular Phone

Cellular Phone

കൊക്കക്കോള കമ്പനി അപേക്ഷകൾ സ്വികരിക്കുന്നത് മൂന്ന് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്: സർഗാത്മകതയിലെ മികവ്, നർമ്മബോധം, മൗലികത. എന്നിവയിൽ കൂടുതൽ മികവ് പുലത്തുന്നവർക്കാണ് ഈ മത്സരത്തിൽ പ്രവേശനം ലഭിക്കുക.

Vitamin Water
 

Vitamin Water

മത്സരത്തിനായി അനുവദിച്ച സമയങ്ങളിൽ സ്മാർട്ഫോൺ ഉപയോഗിച്ചിട്ടില്ല എന്നുറപ്പാക്കുന്നതിനായി മത്സരാർഥികൾക്ക് മത്സരവസാനം നുണപരിശോധനയും ഉണ്ടാകും.

Best Mobiles in India

Read more about:
English summary
The company is accepting entries till January 8, 2019 in the form of a unique and creative tweet or an Instagram post based on which the candidates will be short-listed, post which they have to live without a smartphone for a year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X