Home
News

'OnePlus Asphalt Cup 2018': അഞ്ച് ലക്ഷം രൂപ വരെ നേടാം..! എങ്ങനെ?

By Gizbot Bureau

വണ്‍പ്ലസ് മൊബൈലില്‍ ഇന്ത്യയില്‍ ആദ്യമായി റേസിംഗ് ചാമ്പ്യന്‍ഷിപ്പ് 'Oneplus Asphalt Cup 2018' പ്രഖ്യാപിച്ചു. ഗെയിംലോഫ്റ്റുമായി ചേര്‍ന്നാണ് ഇത് നടക്കുന്നത്. ഇതിലെ വിജയിക്ക് അഞ്ച് ലക്ഷം രൂപ വരെ പണമായി ലഭിക്കും.

'OnePlus Asphalt Cup 2018': അഞ്ച് ലക്ഷം രൂപ വരെ നേടാം..! എങ്ങനെ?

ജൂണ്‍ 13 മുതല്‍ ജൂലൈ 8 വരെയാണ് ഓണ്‍ലൈന്‍ ടൂണ്‍ണമെന്റ് നടക്കുന്നത്. വണ്‍പ്ലസ് 6ന്റെ വേഗത പ്രകടിപ്പിക്കാനും അതു പോലെ തന്നെ ഗെയിം എങ്ങനെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതിനെ ലക്ഷ്യം വച്ചാണ് ഈ ഒരു മത്സരം.


വണ്‍പ്ല് ആസ്ഫാള്‍ട്ട് കപ്പില്‍ എങ്ങനെ പങ്കെടുക്കാം?

ഇത് ഒരു ഓപ്പണ്‍ ചാനല്‍ ആണ്. വ്യത്യസ്ഥ പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കള്‍ക്ക് ഇൗ ഗെയിമില്‍ പങ്കെടുക്കാം, അതായത് ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍. കൂടാതെ സ്മാര്‍ട്ട്‌ഫോണില്‍ ആസ്ഫാല്‍ട്ട് 8 ഗെയിം പിന്തുണയുണ്ടായിരിക്കണം.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ വിന്‍ഡോസ് ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ആസ്ഫാള്‍ട്ട് 8 ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ ഗെയിമിന്റെ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റും ചെയ്തിരിക്കണം.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഗെയിം തുറന്ന് 'OnePlus Asphalt Cup' എന്നതില്‍ ടാപ്പ് ചെയ്യുക. റേസ് ആരംഭിക്കുന്നതിന് നിങ്ങളുടെ ഇഷ്ടത്തിന് കാര്‍ തിരഞ്ഞെടുത്ത് അതിനോടൊപ്പം അഡ്-ഒണ്‍സിനേയും തിരഞ്ഞെടുക്കുക. സ്‌കോര്‍ ക്ലൗഡുമായി സമന്വയിപ്പിക്കുന്നതിന് ഗയിം കളിക്കുന്നതിനിടെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സജീവ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

മത്സരം വിജയിക്കണം എന്ന രീതിയില്‍ ഗെയിം കളിച്ചു തുടങ്ങുക. ഓരോ കളിക്കാരനും പരിധി ഇല്ലാതെ കളിക്കാനാവുന്നതാണ്. കളിയില്‍ മികച്ച പോയിന്റുകള്‍ സ്‌കോര്‍ ചെയ്യാനായി ഗെയിം നിര്‍ദ്ദേശിച്ചിട്ടുളള ദൗത്യങ്ങളും ടാസ്‌ക്കുകളും പൂര്‍ത്തിയാക്കുക. ഓരോ ആഴ്ചയിലും വണ്‍പ്ലസ് ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് സൗജന്യമായി വണ്‍പ്ലസ് ബുളളറ്റ്‌സ് വയര്‍ലെസ് ഇയര്‍ഫോണുകള്‍ വിതരണം ചെയ്യുകയും ചെയ്യും. കൂടാതെ ആഴ്ചയില്‍ മികച്ച 25 കളിക്കാര്‍ക്ക് വണ്‍പ്ലസില്‍ നിന്നുമുളള എക്‌സ്‌ക്ലൂസീവ് മര്‍ച്ചന്‍ഡൈസും ലഭിക്കും.

മാസാവസാനം വണ്‍പ്ലസ് ഏറ്റവും മികച്ച മൂന്നു കളിക്കാരെ തിരഞ്ഞെടുക്കും. ആദ്യ വിജയിക്ക് 5,00,000 രൂപ ലഭിക്കും ആദ്യത്തെ റണ്ണര്‍-അപ്പിന് 3,00,000 രൂപയും രണ്ടാമത്തെ റണ്ണര്‍-അപ്പിന് 1,00,000 രൂപയും ലഭിക്കും. കൂടാതെ ഈ മൂന്നു കളിക്കാര്‍ക്കും സൗജന്യമായി ബുളളറ്റ്‌സ് വയര്‍ലെസ് ഇയര്‍ഫോണുകള്‍ ഉള്‍പ്പെടെയുളള വണ്‍പ്ലസ് 6 സ്മാര്‍ട്ട്‌ഫോണ്‍ നല്‍കും.

ഇതു കൂടാതെ എല്ലാ കളിക്കാര്‍ക്കും 20,000,000 രൂപയുടെ ഇന്‍-ഗെയിം റിവാര്‍ഡുകളും ലഭിക്കും. ഓണ്‍ലൈന്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് കുറഞ്ഞത് 13 വയസ്സ് പ്രായമെങ്കിലും ഉണ്ടായിരിക്കണം.

നിതിന്‍ ഗോയ്ല്‍, കണ്ട്രി മാനേജര്‍, ഇന്ത്യന്‍ കോണ്ടിനെന്റ്, ഗെയിംലോഫ്റ്റ് പറഞ്ഞത്:

'തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വണ്‍പ്ലസില്‍ നല്ലൊരു ഗെയിമിംഗ് അനുഭവം നല്‍കുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഹൈ-റിയര്‍ ഗ്രാഫിക്‌സ് ഞങ്ങളുടെ ഗെയിമിനെ പ്രത്യേക സംരഭങ്ങളില്‍ എത്തിക്കുന്നു. കൂടാതെ ഇപ്പോള്‍ പുറത്തിറങ്ങിയ വണ്‍പ്ലസ് 6ല്‍ മികച്ച ഹാര്‍ഡ്‌വയറുകളും സോഫ്റ്റ്‌വയറുകളും ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഗയിമിംഗ് കമ്മ്യൂണിറ്റിയില്‍ മതിപ്പുളവാക്കുന്നതായി തുടരും'.

വികാസ് അഗര്‍വാള്‍, ജനറല്‍ മാനേജര്‍, വണ്‍പ്ലസ് ഇന്ത്യ, പറഞ്ഞത്:

'വണ്‍പ്ലസ് 6 അസ്ഫാള്‍ട്ട് 8ന്റെ സഹകരണത്തോടെ പുതിയ സാങ്കേതികവിദ്യയും അസംസ്‌കൃത പ്രകടനവുമാണ് കാഴ്ച വയ്ക്കുന്നത്. ഏറ്റവും മികച്ച മൊബൈല്‍ റേസിംഗ് താരം ഗെയിംലോഫ്റ്റ് 'OnePlus Asphalt Cup' ഇന്ത്യയിലെ ഗെയിമിംഗ് വിഭാഗത്തിന് സമര്‍പ്പിക്കുകയാണ്'.

Best Mobiles in India

English summary
Win up to Rs 5,00,000 cash on OnePlus Asphalt Cup 2018
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X