വിന്‍ആംപ് മീഡിയ പ്ലെയര്‍ ഓര്‍മയാവുന്നു

By Bijesh
|

ഒരുകാലത്ത് ഏറ്റവും പ്രശസ്തമായിരുന്ന മ്യൂസിക് സ്ട്രീമിംഗ് സര്‍വീസായ വിന്‍ആംപ് ഡിസംബര്‍ 20-ന് പ്രവര്‍ത്തനം നിര്‍ത്തുന്നു. 5 കോടിയിലധികം ഉപയോക്താക്കളുണ്ടായിരുന്ന സര്‍വീസാണ് 15 വര്‍ഷം നീണ്ട സേവനത്തിനൊടുവില്‍ ഇല്ലാതാകുന്നത്.

 

2013 ഡിസംബര്‍ 20-മുതല്‍ വിന്‍ആംപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റും അനുബന്ധ വെബ് സര്‍വീസുകളും ഇതോടൊപ്പം ഇല്ലാതാകും.

വിന്‍ആംപ് മീഡിയ പ്ലെയര്‍ ഓര്‍മയാവുന്നു

കോളജ് വിദ്യആര്‍ഥികളായിരുന്ന ജസ്റ്റിന്‍ ഫ്രാങ്കെല്‍, ദിമിത്രി ബോള്‍ഡിറേവ് എന്നിവര്‍ ചേര്‍ന്ന് 1997-ലാണ് വിന്‍ആംപ് ആരഗഭിച്ചത്. 1999-ല്‍ AOL വിന്‍ആംപ് ഏറ്റെടുത്തു. ഐ ട്യൂണ്‍സും വിന്‍ഡോസ് മീഡിയാ പ്ലെയറും പ്രചാരമാര്‍ജിച്ചതോടെയാണ് വിന്‍ആംപിന് തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വന്നത്.

അതേസമയം മൈക്രോസോഫ്റ്റ് വിന്‍ആംപ് ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X