വിന്‍ഡോസ് 10-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍....!

Written By:

മൈക്രോസോഫ്റ്റ് ഏറെ പ്രതീക്ഷകളോടെ അവരുടെ ഒഎസ് അവതരിപ്പിച്ചിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഒഎസ് ഇറക്കിയതോടെ താരതമ്യേന ക്ഷീണാവസ്ഥയിലാണ് വിന്‍ഡോസ് ഒഎസ്.

നിങ്ങള്‍ ഉപയോഗിക്കാത്ത, എന്നാല്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ ഉച്ചസ്ഥായിയിലുളള കാലത്തെ മൈക്രോസോഫ്റ്റിന്റെ പുതിയ ഒഎസ്-ആയ വിന്‍ഡോസ് 10 പല അത്ഭുതങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നു. വിന്‍ഡോസ് 10-ന്റെ പ്രത്യേകതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ സുരക്ഷിതമാക്കാനുളള നുറുങ്ങുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിന്‍ഡോസ് 7, 8.1 ലൈസന്‍സ്ഡ് പതിപ്പുളളവര്‍ക്ക് സൗജന്യമായി ആദ്യ ഒരു വര്‍ഷത്തേക്ക് വിന്‍ഡോസ് 10-ലേക്ക് പരിഷ്‌ക്കരിക്കാവുന്നതാണ്.

 

വിന്‍ഡോസ് 8-നു ശേഷം 9 ഇല്ലാതെ മൈക്രോസോഫ്റ്റ് നേരിട്ട് വിന്‍ഡോസ് 10-ലേക്ക് പോകുകയായിരുന്നു.

 

നിങ്ങളുടെ കമ്പ്യൂട്ടറുകള്‍ക്ക് വിന്‍ഡോസ് 7, 8 എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ട അതേ സവിശേഷതകളാണ് വിന്‍ഡോസ് 10-ഉം ആവശ്യപ്പെടുക. 1ഗിഗാഹെര്‍ട്ട്‌സ് പ്രൊസസ്സര്‍, റാം - 1ജിബി (32ബിറ്റ്) അല്ലെങ്കില്‍ 2ജിബി (64ബിറ്റ്).

 

ടാബ്ലറ്റിലും പിസിയിലും ആണ് വിന്‍ഡോസ് 10 ആദ്യം എത്തുന്നത്. തുടര്‍ന്നാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ അവതരിപ്പിക്കുന്നത്.

 

സ്റ്റാര്‍ട്ട് മെനു വിന്‍ഡോസ് 10-ലേക്ക് മടക്കി വിളിക്കുകയാണ്. കൊര്‍ട്ടാന, എഡ്ജ് ബ്രൗസര്‍ തുടങ്ങിയ സവിശേഷതകള്‍ വിന്‍ഡോസ് 10-ല്‍ അവതരിപ്പിക്കുന്നുണ്ട്.

 

വിന്‍ഡോസ് എക്‌സ്പി, വിസ്ത തുടങ്ങിയ ഒഎസുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ വിന്‍ഡോസ് 10 വില കൊടുത്ത് വാങ്ങിക്കേണ്ടി വരും. വിന്‍ഡോസ് 10 ഹോം പതിപ്പിന് 119 ഡോളറും, പ്രൊഫഷണല്‍ പതിപ്പിന് 199 ഡോളറുമാണ് അമേരിക്കന്‍ വിപണിയില്‍ വില.

 

ബയോ മെട്രിക്ക് ഓതിന്റിക്കേഷന്‍ സംവിധാനമായ ഹലോ ആണ് വിന്‍ഡോസ് 10-ന്റെ മറ്റൊരു പ്രത്യേകത. ഉപയോക്താക്കളുടെ മുഖം, കൈ, വിരലുകള്‍ എന്നിവ പാസ്‌വേഡുകള്‍ ആക്കാന്‍ സാധിക്കുന്ന സവിശേഷതയാണ് ഇത്.

 

നിലവില്‍ വിന്‍ഡോസ് മുന്‍ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും വിന്‍ഡോസ് 10-ലും ഉപയോഗിക്കാന്‍ സാധിക്കും.

 

20 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ അപ്ഗ്രഡേഷന് ചിലവാകുമെന്ന് കമ്പനി പറയുന്നു.

 

വിന്‍ഡോസിന്റെ അവസാന പതിപ്പാണ് വിന്‍ഡോസ് 10 എന്നും നിലവിലുളളയ്ക്ക് അപ്‌ഡേറ്റുകള്‍ മാത്രമാണ് ഇനി ഉണ്ടാകുകയെന്നുമാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Windows 10: Here's all that you need to know.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot