വിന്‍ഡോസ് 11 ഉണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ്...!

Written By:

ഇനി മറ്റൊരു വിന്‍ഡോസ് പതിപ്പുണ്ടാവില്ല. വിന്‍ഡോസ് 10 ഒടുവിലത്തെതാണെന്ന ചരിത്രത്തിലെ സുപ്രധാനമായ തീരമാനമാണ് മൈക്രോസോഫ്റ്റ് എടുത്തിരിക്കുന്നത്.

വിന്‍ഡോസ് 11 ഉണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ്...!

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്, ഡെസ്‌ക്ടോപ് എന്നിവക്കെല്ലാം ഒറ്റ ഓപറേറ്റിങ് സിസ്റ്റമെന്ന വിശേഷണവുമായി തുടങ്ങിയ വിന്‍ഡോസ് 10-ന് ശേഷം ഇനി മറ്റൊരു പതിപ്പുണ്ടാവില്ലെന്നാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്.

വിന്‍ഡോസ് 11 ഉണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ്...!

വിന്‍ഡോസ് 1.0 1985-ലാണ് പുറത്തിറങ്ങിയത്. പിന്നീട് മൂന്ന് പതിറ്റാണ്ടുകളായി വിവിധ പതിപ്പുകള്‍ തുടര്‍ച്ചയായി പുറത്തിറങ്ങുകയായിരുന്നു. എക്‌സ്പി, വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയാണ് ഏറ്റവും ഒടുവിലിറങ്ങിയ വിന്‍ഡോസ് പതിപ്പുകള്‍.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

വിന്‍ഡോസ് 11 ഉണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ്...!

തുടര്‍ന്ന് വിന്‍ഡോസ് 9 ഒഴിവാക്കി 10-ലേക്ക് മൈക്രോസോഫ്റ്റ് പോവുകയായിരുന്നു. ഇനി വിന്‍ഡോസ് 10-ന്റെ പരിഷ്‌ക്കിരിച്ച പതിപ്പുകള്‍ മാത്രമായിരിക്കും കമ്പനി പുറത്തിറക്കുക. ഗൂഗിള്‍ ക്രോം പോലെയുള്ളവ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെങ്കിലും പതിപ്പിന്റെ നമ്പരുകള്‍ പൊതുവെ ഉപയോക്താക്കള്‍ ശ്രദ്ധിക്കാറില്ല.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

അതുപോലെ അപ്‌ഡേഷന്റെ കാര്യത്തില്‍ 11, 12 എന്നിവയിലേക്ക് വിന്‍ഡോസ് കടക്കുമെങ്കിലും, ഇത് പതിപ്പുകളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടാത്ത വിധമായിരിക്കുമെന്ന് ചില വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. പതിപ്പുകളെക്കുറിച്ച് പറയാതെ, വിന്‍ഡോസ് എന്ന ഓപറേറ്റിങ് സിസ്റ്റം എന്ന് മാത്രം കരുതുന്ന കാലം ആയിരിക്കും വരാന്‍ പോകുന്നതെന്നാണ് ഇവരുടെ നിരീക്ഷണം.

Read more about:
English summary
Windows 10 is the Last Version of Windows, Microsoft Confirmed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot