വിന്‍ഡോസ് 10 പുതിയ ബ്രൗസറുമായി എത്തും...!

Written By:

വിന്‍ഡോസ് 10-ല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉണ്ടായേക്കില്ല. 'സ്പാര്‍ട്ടാന്‍' എന്ന കോഡുനാമത്തില്‍ പുതിയൊരു ബ്രൗസര്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനത്തിലാണ് മൈക്രോസോഫ്‌റ്റെന്നാണ് റിപോര്‍ട്ട്.

ക്രോം, ഫയര്‍ഫോക്‌സ് തുടങ്ങിയവയെ ഓര്‍മ്മിപ്പിക്കുന്ന കൂടുതല്‍ ഉപയോഗ സൗഹൃദമായ പുതിയൊരു വെബ്ബ് ബ്രൗസറാകും വിന്‍ഡോസ് 10-നൊപ്പം പുറത്തുവരികയെന്നാണ് റിപോര്‍ട്ടുകള്‍.

വിന്‍ഡോസ് 10 പുതിയ ബ്രൗസറുമായി എത്തും...!

ചക്ര ജാവാസ്‌ക്രിപ്റ്റ് എന്‍ജിന്‍, ട്രൈഡന്റ് റെന്‍ഡറിങ് എന്‍ജിന്‍ എന്നിവയുടെ പിന്തുണയോടെ തന്നെയാകും പുതിയ ബ്രൗസറും പ്രവര്‍ത്തിക്കുക.

2015 ജനവരി 21 നാണ് വിന്‍ഡോസ് 10 മൈക്രോസോഫ്റ്റ് അവതരിപ്പിക്കുക. ഡെസ്‌ക്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്, ഗെയിം കണ്‍സോള്‍ തുടങ്ങിയ വ്യത്യസ്ത ഗാഡ്ജറ്റുകള്‍ക്ക് ഒറ്റ ഒ എസ് എന്ന ആശയം മുന്‍ നിര്‍ത്തിയാണ് വിന്‍ഡോസ് 10 വരുന്നത്.

English summary
Windows 10 May Come with a Brand New “Spartan” Browser.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot