വിന്‍ഡോസ് ഫോണ്‍ 8.1; 5 പ്രത്യേകതകള്‍

Posted By:

മൈക്രോസോഫ്റ്റ് നോകിയയെ ഏറ്റെടുത്തതിനു പിന്നാലെയാണ് വിന്‍ഡോസ് ഫോണ്‍ 8.1 അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. നിലവില്‍ പല ലൂമിയ ഫോണുകള്‍ക്കും അപ്‌ഡേറ്റ് ലഭിച്ചുകഴിഞ്ഞു. കൂടാെത വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസുമായി ലൂമിയ 630-യും പുറത്തിറങ്ങി.

വിന്‍ഡോസ് ഫോണ്‍ 8 ഒ.എസുമായി താരതമ്യം ചെയ്താല്‍ ഏറെ പുതുമകളുള്ളതാണ് വിന്‍ഡോസ് ഫോണ്‍ 8.1. ആന്‍ഡ്രോയ്ഡ് ഫോണിലെ നോട്ടിഫിക്കേഷന്‍ ബാര്‍ ഉള്‍പ്പെടെ പലതും പുതിയ ഒ.എസിലുണ്ട്.

എന്തായാലും വിന്‍ഡോസ് ഫോണ്‍ 8.1 ഫോണ്‍ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഒ.എസിനുള്ള ഏതാനും പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റാര്‍ട് സ്‌ക്രീന്‍ ലേഔട് ഉണ്ട് എന്നതാണ് പുതിയ ഒ.എസിന്റെ പ്രത്യേകതകളിലൊന്ന്. ഹോം സ്‌ക്രീനില്‍ ഇഷ്ടമുള്ള ഫോട്ടോ സെറ്റ് ചെയ്യാനും സാധിക്കും. ടൈലുകള്‍ സുതാര്യമാവുമെന്നതിനാല്‍ ഹോം സ്‌ക്രീന്‍ ഫോട്ടോകള്‍ കാണാനും സാധിക്കും.

 

ആന്‍ഡ്രോയ്ഡ് ഫോണുകളിലേതുപോലെ എല്ലാ നോട്ടിഫിക്കേഷനുകളും ലഭ്യമാവുന്ന സംവിധാനമാണ് ആക്ഷന്‍ സെന്റര്‍. ഇതിനു പുറമെ വൈ-ഫൈ, ബ്ലുടൂത്ത്, ബ്രൈറ്റ്‌നസ് തുടങ്ങിയവയ്ക്കുള്ള ഷോട്കട്ടും ആക്ഷന്‍സെന്ററില്‍ ലഭ്യമാവും.

 

തീര്‍ത്തും പുതുമയുള്ള ഡിസൈനാണ് കലണ്ടറിനുള്ളത്. ദിവസം, മാസം വര്‍ഷം എന്നിവയെല്ലാം പെട്ടെന്ന് നാവിഗേറ്റ് ചെയ്യാന്‍ സാധിക്കും. കൂടാതെ ഒരാഴ്ചയിലെ പ്രധാന സംഭവങ്ങള്‍ അടയാളപ്പെടുത്തിയത് ആക്‌സസ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
കീബോഡും ഉപയോഗിക്കാന്‍ ഏറെ സൗകര്യപ്രദമാണ്.

 

ഫോണിന്റെ ഉപയോഗം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുള്ള സംവിധാനമാണ് ഇത്. നാല് പ്രധാന ഫീച്ചറുകളാണ് സെന്‍സിനുള്ളത്. സെല്ലുലാര്‍ ഡാറ്റയുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഡാറ്റ സെന്‍സ്, ബാറ്ററി ഉപയോഗം കുറയ്ക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ബാറ്ററി സേവര്‍, മെമ്മറി കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന സ്‌റ്റോറേജ് സെന്‍സ്, ഓട്ടോമാറ്റിക് ആയി വൈ-ഫൈ ആയി കണക്റ്റ് ചെയ്യുന്ന വൈ-ഫൈ സെന്‍സ് എന്നിവയാണ് ഇതെല്ലാം.

 

ഇന്ററനെറ്റ് എക്‌സ്‌പ്ലോറര്‍ 11 ആണ് ിന്‍ഡോസ് ഫോണ്‍ 8.1-ല്‍ ഇന്‍ബില്‍റ്റ് ബ്രൗസര്‍. ബ്രൗസ് ചെയ്യുന്ന കണ്ടറ്റ് മറ്റ് വിന്‍ഡോസ് ഉപകരണങ്ങളിലും ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നതാണ് ഒ.എസിന്റെ പ്രധാന പ്രത്യേകത. റീഡിംഗ് വ്യൂ എന്ന ഓപ്ഷന്‍ ചെറിയ സ്‌ക്രീനില്‍ വായിക്കാന്‍ പ്രയാസമുള്ള സൈറ്റുകള്‍ വായിക്കാന്‍ അനുയോജ്യമായ രീതിയില്‍ ലഭ്യമാക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/V-j47v9SBqU?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
Windows phone 8.1 update; Top 5 Features, Microsoft Released Windows Phone 8.1 update, Top 5 Features of windows phone 8.1, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot